ടി.കെ. മൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.കെ. മൂർത്തി
ഹമീദ് അൻസാരി മൂർത്തിക്ക് 2010 ലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നൽകുന്നു
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നTKM, Chittu, Krishna Murthy
ജനനം (1923-08-13) 13 ഓഗസ്റ്റ് 1923  (100 വയസ്സ്)
വിഭാഗങ്ങൾകർണാടക സംഗീതം
ഉപകരണ(ങ്ങൾ)മൃദംഗം, കൊന്നക്കോൽ
വർഷങ്ങളായി സജീവം1934–present
വെബ്സൈറ്റ്T K Murthy

ടി.കെ. മൂർത്തി എന്നറിയപ്പെടുന്ന തനു കൃഷ്ണ മൂർത്തി (ജനനം 13 ഓഗസ്റ്റ് 1923), ഒരു ഇന്ത്യൻ മൃദംഗം വാദകനാണ്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, പത്മശ്രീ, സംഗീത കലാനിധി തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

താണു ഭാഗവതരുടെയും അന്നപൂർണിയുടെയും മകനായി 1923 ഓഗസ്റ്റ് 13 നാണ് മൂർത്തി ജനിച്ചത്. [1] കർണാടക സംഗീതജ്ഞനായ അദ്ദേഹത്തിന്റെ പിതാവ്, തനു ഭാഗവതർ മൂന്നാം വയസ്സിൽ തന്നെ അദ്ദേഹത്തെ സംഗീത പാഠങ്ങൾ പഠിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ താൽപ്പര്യം താളവാദ്യങ്ങളിലായിരുന്നു.[2] അമ്മ അന്നപൂർണി നൽകിയ മൃദംഗത്തിൽ ജ്യേഷ്ഠൻ ഗോപാലകൃഷ്ണനിൽ നിന്ന് ആണ് അദ്ദേഹം മൃദംഗ പഠനം ആരംഭിച്ചത്.[2] മൃദംഗ വിദഗ്‌ദ്ധനും മൃദംഗത്തിലെ തഞ്ചാവൂർ ശൈലിയുടെ തുടക്കക്കാരനുമായ തഞ്ചാവൂർ വൈദ്യനാഥ അയ്യർ, മൂർത്തിയുടെ ഒരു കച്ചേരിയിലെ മൃദംഗ വായന കേൾക്കാനിടയായപ്പോൾ, മൂർത്തിയെ പരിശീലിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി. വൈദ്യനാഥ അയ്യർ മൂർത്തിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി, അവിടെ പാലക്കാട് മണി അയ്യരും തമ്പുസ്വാമിയും (പ്രശസ്ത കർണാടക ഗായകൻ ടി എം ത്യാഗരാജന്റെ സഹോദരൻ) പരിശീലിക്കുന്നുണ്ടായിരുന്നു.

മൂർത്തിയുടെ കുടുംബം കൊട്ടാരം സംഗീതജ്ഞരായിരുന്നു, അദ്ദേഹം അഞ്ചാം തലമുറയിലെ സംഗീതജ്ഞനാണ്. 7 തലമുറകളായി ഈ കുടുംബം തുടർച്ചയായി സംഗീതരംഗത്തുണ്ട്. അദ്ദേഹത്തിന്റെ മകൻ ടി കെ ജയരാമൻ ആകാശവാണിയിലെ സംഗീതസംവിധായകനും ചെറുമകൻ കാർത്തികേയ മൂർത്തി ചലച്ചിത്ര സംഗീതസംവിധായകനുമാണ്.

കരിയർ[തിരുത്തുക]

പതിനൊന്നാം വയസ്സിൽ കോയമ്പത്തൂരിൽ മുസിരി സുബ്രഹ്മണ്യ അയ്യരുടെ സംഗീത കച്ചേരിയിൽ മൂർത്തി തന്റെ അരങ്ങേറ്റം കുറിച്ചു. 15,000-ത്തിലധികം കച്ചേരികളിൽ മൂർത്തി അവതരിപ്പിച്ചിട്ടുണ്ട്. 80 വർഷത്തിലേറെ നീണ്ട ഒരു കരിയറിൽ, നിരവധി തലമുറകളിൽ നിന്നുള്ള പ്രമുഖ കലാകാരന്മാർക്കൊപ്പം മൂർത്തി മൃദംഗം വായിച്ചിട്ടുണ്ട്. ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എം.എസ് . സുബ്ബുലക്ഷ്മി, മധുരൈ സോമസുന്ദരം, ഡി.കെ. ജയരാമൻ, എം. ബാലമുരളീകൃഷ്ണൻ, കെ.വൈ.ജയനാഥൻകുടി ജെ. ടി വി ശങ്കരനാരായണൻ യു.ശ്രീനിവാസ് എന്നിവർ ഇവരിൽ ചിലരാണ്. തഞ്ചാവൂർ ശൈലിയുടെ അനുയായിയാണെങ്കിലും, പുതുക്കോട്ടയിലെ മൃദംഗ ഇതിഹാസനായ പളനി സുബ്രഹ്മണ്യം പിള്ളയുടെ കലാവൈഭവം മൂർത്തിയെ വളരെയധികം സ്വാധീനിച്ചു. തഞ്ചാവൂർ, പുതുക്കോട്ട സ്കൂളുകളുടെ ഈ മിശ്രിതം മൂർത്തിയുടെ പ്രത്യേക ശൈലിയുടെ മുഖമുദ്രയായി മാറി.

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

മൂർത്തിക്ക് ഇനിപ്പറയുന്നവ ഉൾപ്പെടെ നിരവധി ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്:

  • ഋഷികേശിലെ ശിവാനന്ദ സരസ്വതിയിൽ നിന്നുള്ള ലയ രത്നാകര,
  • തമിഴ്നാട് ഇയൽ ഇസൈ നാടക മന്ദ്രത്തിൽ നിന്നുള്ള കലൈമാമണി ,
  • ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മൃദംഗ ഭൂപതി,
  • കാഞ്ചീപുരത്തെ ശ്രീ ശങ്കരാചാര്യരുടെ മൃദംഗഭൂഷണം,
  • 1987-ൽ സംഗീത നാടക അക്കാദമി അവാർഡ്.
  • ബാംഗ്ലൂരിലെ പെർക്കുസീവ് ആർട്‌സ് സെന്ററിന്റെ പാലക്കാട് മണി അയ്യർ അവാർഡ്,
  • ബോംബെയിലെ സുർ സിംഗർ സംസാദിന്റെ തല വിലാസ് അവാർഡ്,
  • 1989-ൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, [3]
  • മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി.
  • സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, 2010
  • ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ, 2017 [4]

മൂർത്തി തിരുവനന്തപുരം കൊട്ടാരത്തിലെ ആസ്ഥാന വിദ്വാനായിരുന്നു. കൂടാതെ അദ്ദേഹം പ്രസാർ ഭാരതിയുടെ ഗ്രേഡഡ് "നാഷണൽ ആർട്ടിസ്റ്റ്" കൂടിയാണ്.

അവലംബം[തിരുത്തുക]

[5] [6] [7] [8] [9] [10]

  1. "T K Murthy - Classical Musicians". 15 October 2020. Archived from the original on 2023-08-20. Retrieved 2023-08-20.
  2. 2.0 2.1 "നൂറിന്റെ നിറവിലും മൃദംഗതാളമുതിർത്ത് ടി.കെ. മൂർത്തി". 2023-08-19. Retrieved 2023-08-20.
  3. "Classical Music". Department of Cultural Affairs, Government of Kerala. Retrieved 24 February 2023.
  4. "PadmaAwards-2017" (PDF). Archived from the original (PDF) on 2017-01-29.
  5. "Dr. T K Murthy". www.carnatica.net. Retrieved 2019-08-09.
  6. "Indian Heritage - Music - Profiles of Artistes - M2". www.saigan.com. Retrieved 2019-08-09.
  7. "dr.t k murthy-mrudangist". Hub (in ഇംഗ്ലീഷ്). Retrieved 2019-08-09.
  8. "www.kutcheribuzz.com/Celebrating Dr. T.K. Murthy". www.kutcheribuzz.com. Retrieved 2019-08-09.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-23. Retrieved 2023-08-20.
  10. വിഡിയോ യൂട്യൂബിൽ

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.കെ._മൂർത്തി&oldid=3997518" എന്ന താളിൽനിന്ന് ശേഖരിച്ചത്