യു. ശ്രീനിവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
U. Srinivas
Srinivas performing in Pune, January 2009
ജീവിതരേഖ
സംഗീതശൈലി Indian classical music
ഉപകരണം mandolin
വെബ്സൈറ്റ് Official website

ഭാരതീയനായ ഒരു മൻഡോലിൻ വായനക്കാരനാണ് യു.ശ്രീനിവാസ് അഥവാ ഉപ്പലാപു ശ്രീനിവാസ് (ജനനം 1969 ഫെബ്രുവരി 28). മൻഡോലിനിൽ കർണാടക സംഗീതം വായിക്കുന്നതിനാണ് ഇദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്. 1998 ൽ പത്മശ്രീ യും 2010 ൽ സംഗീത നാടക അക്കാദമി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിൽ ജനിച്ച ഇദ്ദേഹം ആറാമത്തെ വയസിൽതന്നെ മൻഡോലിൻ സംഗീതത്തോട് അമിതമായ താല്പര്യം കാണിക്കുകയും തുടർന്നു കർണാടക സംഗീതം മൻഡോലിനിൽ അഭ്യസിക്കുകയും ചെയ്തു. 1978 ൽ അരങ്ങേറ്റം നടത്തിയ ഇദ്ദേഹം ഇന്ത്യക്ക് അകത്തും പുറത്തും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=യു._ശ്രീനിവാസ്&oldid=1766289" എന്ന താളിൽനിന്നു ശേഖരിച്ചത്