സാക്കിർ ഹുസൈൻ
| Zakir Hussain | |
|---|---|
Zakir Hussain in Munich 2001 |
|
| ജീവിതരേഖ | |
| ജനനം | 1951 മാർച്ച് 9 |
| സ്വദേശം | Mumbai, Maharashtra, India |
| സംഗീതശൈലി | Hindustani classical music, jazz fusion |
| തൊഴിലുകൾ | Tabla Maestro |
| ഉപകരണം | Tabla |
| സജീവമായ കാലയളവ് | 1963–present |
| റെക്കോഡ് ലേബൽ | HMV |
ഇന്ത്യയിലെ പ്രശസ്ത തബലവിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈൻ (ഹിന്ദി: ज़ाकिर हुसैन, ഉർദു: زاکِر حسین), ജനനം: മാർച്ച് 9, 1951). പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ്. പിതാവ് തന്നെയാണ് സാക്കിർ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. സാക്കിർ തന്റെ 12-മത്തെ വയസ്സിൽ തന്നെ സംഗീതപര്യടനം ആരംഭിച്ചു. 1987-ൽ സാക്കിർ പുറത്തുവിട്ട ‘സോളോ ആൽബം’ വ്യാപകമായ ഖ്യാതി നേടി. സംഗീതോപകരണങ്ങളിൽ അദ്ദേഹം നവീനമായ രീതികൾ സൃഷ്ടിച്ചു.
1988-ൽ പത്മശ്രീ ലഭിച്ച സാക്കിർ ഹുസൈൻ നാലുകൊല്ലത്തിനുശേഷം മിക്കി ഹാർട്ടുമായി യോജിച്ച് ഗ്രാമി ഫോർ പ്ലാനറ്റ് ഡ്രം എന്ന സംഗീത ആൽബം പുറത്തിറക്കി. തബലയുടെ പൂർവികന്മാരായ ധോൽ, ധോലക്, ഖോ, ദുഗ്ഗി, നാൽ എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാൻ സാക്കിറിനു കഴിയും. ചലച്ചിത്രങ്ങൾക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേർന്ന് സംഗീത സംയോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2002-ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.