ജ്യോഗ്രഫിക് കോഓര്‍ഡിനേറ്റ് സിസ്റ്റം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭൂമിയിലെ സ്ഥലങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കോഓര്‍ഡിനേറ്റ് സിസ്റ്റമാണ് ജ്യോഗ്രഫിക് കോര്‍ഡിനേറ്റ് സിസ്റ്റം (Geographic Coordinate System). ഒരു ത്രിമാന ഗോളീയ ഉപരിതലമാണ് ഇതില്‍ ഉപയോഗപ്പെടുത്തുന്നത്. ഭൂമിയിലെ വിവിധ പ്രദേശങ്ങള്‍ക്കനുയോജ്യമായ തരത്തില്‍ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പലതരത്തിലുള്ള ജ്യോഗ്രഫിക് കോഓര്‍ഡിനേറ്റ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
[തിരുത്തുക] ഘടകങ്ങള്‍
ഒരു കോണീയ ഏകകം (Angular unit), ഒരു പ്രൈം മെറിഡിയന്‍, സ്ഫെറോയ്ഡ് ആധാരമാക്കിയുള്ള മാപ്പ് ഡാറ്റം എന്നിവയാണ് ജി.സി.എസിന്റെ ഘടകങ്ങള്‍. ഭൗമോപരിതലത്തിലെ ഒരു ബിന്ദുവിനെ കുറിക്കുന്നതിന് രേഖാംശം(longitude), അക്ഷാംശം (latitude) എന്നീ അളവുകളാണ് ഉപയോഗിക്കുന്നത്. ഭൗമകേന്ദ്രത്തില്‍ നിന്ന് പ്രസ്തുതബിന്ദുവിലേക്കുള്ള കോണളവുകളാണ് രേഖാംശവും അക്ഷാംശവും. രേഖാംശവും അക്ഷാംശവും അളക്കുന്നത് പൊതുവേ ഡിഗ്രിയിലാണ്.
ഗോളീയരീതിയില്‍ തിരശ്ചീനമായി സ്ഥിതി ചെയ്യുന്ന ഓരോ രേഖയിലേയും അക്ഷാംശം എല്ലായിടത്തും ഒന്നു തന്നെയായിരിക്കും. ഈ രേഖകള്‍, കിഴക്കു-പടിഞ്ഞാറന്‍ രേഖകള്‍, അക്ഷാംശരേഖകള്‍, പാരലലുകള്‍ (parallels) തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ലംബമായി സ്ഥിതി ചെയ്യുന്ന രേഖകളലോരോന്നിലും രേഖാംശം തുല്യമായിരിക്കും. ഇവയെ ലംബരേഖകള്‍, വടക്കു-തെക്ക് രേഖകള്‍, രേഖാംശരേഖകള്‍, മെറിഡിയനുകള്‍ (meridians) തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെടുന്നു. ഈ രേഖകള്‍ ചേര്‍ന്നുണ്ടാകുന്ന ജാലിശൃംഖലയെ ഗ്രാറ്റിക്യൂള്‍ (graticule) എന്നും പറയ്പ്പെടുന്നു.
ഇരുധ്രുവങ്ങള്‍ക്കും മധ്യത്തിലായി നിലകൊള്ളുന്ന അക്ഷാംശരേഖയാണ് മദ്ധ്യരേഖ അഥവാ ഭൂമദ്ധ്യരേഖ (equator). ഈ രേഖയുടെ അക്ഷാംശം 0 ഡിഗ്രിയാണ്.
0 ഡിഗ്രി രേഖാംശം കണക്കാക്കുന്ന രേഖയെയാണ് പ്രൈം മെറിഡിയന്‍ എന്നു പറയുന്നത്. മിക്കവാറും ജ്യോഗ്രഫിക് കോഓര്‍ഡിനേറ്റ് സിസ്റ്റങ്ങളും ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലൂടെ കടന്നു പോകുന്ന രേഖാംശരേഖയെയാണ് പ്രൈം മെറിഡിയന്‍ ആയി കണക്കാക്കുന്നത്. ബേണ്‍, ബൊഗോട്ട, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന രേഖാംശരേഖകളെ പ്രൈം മെറിഡിയനായി കണക്കാക്കുന്ന ജി.സി.എസുകളും ചില രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
മദ്ധ്യരേഖയും, പ്രൈം മെറിഡിയനും കൂട്ടിമുട്ടുന്ന ബിന്ദുവാണ് ഗ്രാറ്റിക്യൂളിന്റെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അക്ഷാംശവും രേഖാംശവും (0,0) ആയിരിക്കും.


