ഗോളാഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
OblateSpheroid.PNG
ProlateSpheroid.png
oblate spheroid prolate spheroid

ഒരു ദീർഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ്‌ ഗോളാഭം (ദീർഘഗോളം) അഥവാ സ്‌ഫെറോയ്‌ഡ്(Spheroid).

അളവുകൾ[തിരുത്തുക]

സ്‌ഫെറോയ്‌ഡിനെ വിശദീകരിക്കുന്നതിന്‌ അതിന്റെ സെമീ മേജർ ആക്സിസ് (a), സെമീ മൈനർ ആക്സിസ് (b) എന്നിവയോ സെമീ മേജർ ആക്സിസ് (a), പരപ്പ് (flattening) (f) എന്നീ അളവുകളോ ആണ്‌ ഉപയോഗിക്കുന്നത്.

float

o\!\varepsilon=\arccos\left(\frac{b}{a}\right)=2\arctan\left(\sqrt{\frac{a-b}{a+b}} \right);\,\! f=2\sin\left(\frac{o\!\varepsilon}{2}\right)^2=1-\cos(o\!\varepsilon)=\frac{a-b}{a};\,\!

f-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. f പൂജ്യമാണെങ്കിൽ രണ്ട് ആക്സിസുകളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. പരപ്പ് (f) പോലെത്തന്നെ സ്‌ഫെറോയ്‌ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ്‌ എസ്സെണ്ട്രിസിറ്റി (eccentricity), (\varepsilon=e)[1].

\varepsilon^2=\sin(o\!\varepsilon)^2=\frac{a^2-b^2}{a^2};\,\!

ഭൂമി[തിരുത്തുക]

പ്രധാന ലേഖനം: ഭൂമി

ഭൂമിയുടെ ആകൃതി ഒരു സ്‌ഫെറോയ്‌ഡിനോടാണ്‌ ഏറ്റവും സാദൃശ്യം പുലർത്തുന്നത്. അതിന്റെ പരപ്പ്,f=0.003353 ആണ്‌. f വളരെച്ചെറിയ ഒരു സംഖ്യയായതിനാൽ അതിന്റെ വ്യുൽക്രമമാണ്‌ (\frac{1}{f}) പൊതുവേ ഇത്തരം മേഖലകളിൽ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേൾഡ് ജിയോഡെറ്റിക് സിസ്റ്റം 1984 (WGS 84) രീതിയിൽ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്‌ഫെറോയ്‌ഡ് ആയാണ്‌ കണക്കാക്കുന്നത്[1].

a=6378137.0 മീറ്റർ
b=6356752.31423 മീറ്റർ
\frac{1}{f}=298.257223563

അവലംബം[തിരുത്തുക]

  1. 1.0 1.1 ESRI Arc GIS 9.1 Help
"http://ml.wikipedia.org/w/index.php?title=ഗോളാഭം&oldid=1699716" എന്ന താളിൽനിന്നു ശേഖരിച്ചത്