ചെറിയ മീൻകൊത്തി
| ചെറിയ മീൻകൊത്തി Common Kingfisher |
|
|---|---|
| Subspecies A. a. bengalensis in central India. | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Coraciiformes |
| കുടുംബം: | Alcedinidae |
| ജനുസ്സ്: | Alcedo |
| വർഗ്ഗം: | A. atthis |
| ശാസ്ത്രീയ നാമം | |
| Alcedo atthis (Linnaeus, 1758) |
|
|
Breeding range
Resident all year-round Non-breeding range |
|
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ് ചെറിയ മീൻകൊത്തി അഥവാ നീലപൊന്മാൻ. ഇംഗ്ലീഷ്: Common Kingfisher. ശാസ്ത്രീയനാമം: Alcedo atthis taprobana. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾക്കു സമീപം എളുപ്പത്തിൽ കണ്ടെത്താവുന്ന ഈ പക്ഷിയ്ക്ക് പൊന്മാൻ എന്നും പേരുണ്ട്.
[തിരുത്തുക] പ്രത്യേകതകൾ
ഏതാണ്ട് 5-6 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗം നല്ല തിളങ്ങുന്ന നീല നിറം. അടിവശവും കണ്ണിനോടു ചേർന്നുള്ള ഒരു പട്ടയും തവിട്ടു നിറം. കണ്ണിനു പിന്നിലായി വെളുപ്പു നിറത്തിലുള്ള ഒരു പട്ടയും ഉണ്ടാവും. ജലാശയങ്ങൾക്കു സമീപം ഇരുന്ന് കണ്ണിൽപ്പെടുന്ന മീനുകളെയും മറ്റു ചെറു ജലജീവികളെയും പിടി കൂടി ഭക്ഷിക്കുന്നു.
നവംബർ മുതൽ ജൂൺ വരെയാണ് ഈ പക്ഷികളുടെ പ്രജനനകാലം. ഒരു തവണ ഏഴു മുട്ടകൾ വരെ ഇടുന്നൂ. ജലാശയങ്ങളുടെ തീരത്ത് മണ്ണുതുരന്നുണ്ടാക്കുന്ന ഏകദേശം ഒരു മീറ്റർ നീളമുള്ള പൊത്തുകളിലാണ് ഇവ മുട്ടയിടുക. മത്സ്യങ്ങൾ, വാൽമാക്രികൾ, ജലാശയത്തിൽ കാണപ്പെടുന്ന കീടങ്ങളേയും പുഴുക്കളേയുമാണ് സാധാരണ ഭക്ഷിക്കുന്നത്.
[തിരുത്തുക] അവലംബം
- ↑ BirdLife International (2008). Alcedo atthis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 11 October 2009.
|
|||||||||||||||||