കരിന്തലയൻ‌മീൻ‌കൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിന്തലയൻ‌മീൻ‌കൊത്തി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Coraciiformes
കുടുംബം: Halcyonidae
ജനുസ്സ്: Halcyon
വർഗ്ഗം: H. pileata
ശാസ്ത്രീയ നാമം
Halcyon pileata
(Boddaert, 1783)

കരിന്തലയൻ മീൻകൊത്തി യുടെ ശാസ്ത്രീയ നാമം Halcyon pileata എന്നും ഇംഗ്ലീഷിലെ പേര് Black-capped Kingfisher എന്നുമാൺ. ഏഷ്യയുടെ ഭൂമദ്ധ്യരേഖയോടടുത്ത ഭാഗങ്ങളിൽ ഭാരതം മുതൽ ചൈന, കൊറിയ, തെക്കു കിഴക്കൻ ഏഷ്യ വരെ കാണപ്പെടുന്നു. അതതു സ്ഥലത്തെ സ്ഥിരതാമസക്കാരാൺ. എന്നാൽ വടക്കുഭാഗത്തുള്ളവർ തണുപ്പുകാലത്ത് ശ്രീലങ്ക, തായ്‌ലന്റ്, ബൊര്നി്യോ, ജാവ എന്നിവിടങ്ങിലേക്കൊക്കെ ദേശാടനം നടത്താറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] രൂപവിവരണം

ഇതൊരു 28 സെ.മീറ്റർ നീളമുള്ള വലിയ മീങ്കൊത്തിയാണ്. മുതിർന്നകവയ്ക്ക് വയലറ്റു കലർന്ന നീല നിറമുള്ള പുറകും കറുത്ത തലയും തോളും വെള്ളകഴുത്തുമുണ്ട്. അടിവശം ചെങ്കല്ലിന്റെ നിറമാൺ. നല്ല ചുവന്ന നിറത്തിലുള്ള വലിയ കൊക്കും കാലുകളുമുണ്ട്. പറക്കുമ്പോൾ നീലയും കറുപ്പും കലർന്ന ചിറകിൽ വെളുത്ത നിറം കാണാവുന്നതാണ്.

പൂവനും പിടയും ഒരേ പോലെയാൺ. എന്നാൽ പ്രായമായാത്തവയ്ക്ക് പ്രായപൂർത്തിയായവയുടേതിനേക്കാൾ മങ്ങിയ നിറമാണുള്ളത്.

[തിരുത്തുക] ഭക്ഷണം

സാധാരണ വലിയ പ്രാണികളാൺ ഭക്ഷണം. എന്നാൽ കടലിനോടടുത്ത് താമസിക്കുന്നവ മത്സ്യങ്ങളേയും തവളകളേയും ഭക്ഷിക്കും.

[തിരുത്തുക] പ്രജനനം

മണ്ണിലുള്ള തുരങ്കമായാണ് കൂടുണ്ടാക്കുന്നത്. ഉരുണ്ട വെളുത്ത 4-5 മുട്ടകളിടും.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്


"http://ml.wikipedia.org/w/index.php?title=കരിന്തലയൻ‌മീൻ‌കൊത്തി&oldid=1300907" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ