ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസ്
Gabriel Garcia Marquez 1984.jpg
ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസ് കൊളംബിയയില്‍, 1984
തൊഴില്‍ നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പ്രസാധകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത്.
ദേശീയത Flag of Colombia.svg Colombia
രചനാ സങ്കേതം മാജിക്കല്‍ റിയലിസം
Signature GabrielGarciaMarquezAutograph.jpg

ലോകപ്രശസ്തനായ കൊളംബിയന്‍ എഴുത്തുകാരനും,പത്രപ്രവര്‍ത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ടീയ പ്രവര്‍ത്തകനുമാണ്‌ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് (ജനനം:1927 മാര്‍ച്ച് 6-ന്‌ മാഗ്‌ഡലീന,കൊളംബിയ). മുഴുവന്‍ പേര് ഗബ്രിയേല്‍ ജോസ് ദെ ല കൊന്‍കോര്‍ദിയ ഗാര്‍സ്യ മാര്‍ക്കേസ് (Gabriel José de la Concordia García Márquez). 1982-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. സ്പാനിഷ് ഭാഷയില്‍ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍(1967) എന്ന നോവല്‍ ഏറ്റവും കൂടുതല്‍ കൂടുതല്‍ വിറ്റഴിഞ്ഞ ഒരു നോവല്‍ ആയി(ജൂലൈ 7-ലെ കണക്കു പ്രകാരം 36 മില്യണ്‍ കോപ്പികള്‍). കൊളംബിയയില്‍ ആയിരുന്നു ജനനം എങ്കിലും മാര്‍ക്വേസ് കൂടുതല്‍ ജീവിച്ചതും മെക്സിക്കോയിലും,യൂറോപ്പിലുമായിരുന്നു. മാജിക്കല്‍ റിയലിസം എന്ന സാഹിത്യരീതി കൊണ്ടു വന്നത് ഇദ്ദേഹമായിരുന്നു. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ്‌ മാര്‍ക്വേസിന്റെ രചനകള്‍.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാല ജീവിതം

കൊളംബിയയിലെ അറകാറ്റക്ക എന്ന ഗ്രാമത്തിലാണ്‌ മാര്‍ക്വേസ് ജനിച്ചത്.മാതാപിതാക്കള്‍ കൊച്ചു മാര്‍ക്വേസിന്റെ അവരുടെ മാതാപിതാക്കളുടെ കയ്യില്‍ ഏ‌ല്‍‌പ്പിച്ച് ജോലിക്കു പോയി.പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന സമയത്തു തന്നെ മാര്‍ക്വേസിനു പഠനത്തില്‍ മികവു കാണിച്ചതിന്റെ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.16 വയസ്സുമുതല്‍ 18 വയസ്സു വരെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള സ്കോളര്‍ഷിപ്പു ലഭിച്ചു.പതിനെട്ടാമത്തെ വയസ്സില്‍ മാര്‍ക്വേസ് തന്റെ വീടിനു 30 കിലോമീറ്റര്‍ അകലെയുള്ള ബൊഗോട്ട എന്ന സ്ഥലത്തു പോവുകയും അവിടത്തെ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് കൊളംബിയയില്‍ നിന്നും നിയമത്തിലും,ജേര്‍ണ്ണലിസത്തിലും ഉന്നതപഠനം നടത്തുകയും ചെയ്തു.

[തിരുത്തുക] പത്രപ്രവര്‍ത്തകന്‍

ഏല്‍ എസ്പെക്ടഡോര്‍ എന്ന ദിനപത്രത്തിലൂടെയാണ്‌ മാര്‍ക്വിസ്‌ എഴുത്തിന്റെ ലോകത്തേക്കു കടന്നു വന്നത്‌. വിദേശകാര്യ ലേഖകനായി റോം, പാരിസ്‌, ബാഴ്‌സലോണ, ന്യൂയോര്‍ക്ക്‌ സിറ്റി തുടങ്ങിയ വൻനഗരങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു മാര്‍ക്വേസിനു ലഭിച്ച ദൌത്യം. ഏതായാലും പത്രപ്രവര്‍ത്തന രംഗത്തു കിട്ടിയ അനുഭവങ്ങളും സംഭവ പരമ്പരകളും അദ്ദേഹം സാഹിത്യ ജീവിതത്തിനു മുതല്‍ക്കൂട്ടാക്കി.

[തിരുത്തുക] സാഹിത്യ ജീവിതം

1955-ല്‍ പത്രദ്വാരാ പുറത്തുവന്ന The Story of a Shipwrecked Sailor (കപ്പല്‍ച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ്‌ മാര്‍ക്വേസ്‌ സാഹിത്യ ലോകത്തു വരവറിയിക്കുന്നത്‌. ഇതു പക്ഷേ, മാര്‍ക്വേസ്‌ ഒരു സാഹിത്യ സൃഷ്ടിയായി എഴുതിയതല്ലതാനും. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവം നാടകീയത കലര്‍ത്തി അവതരിപ്പിച്ചു എന്നേയുള്ളു. ഏതായാലും 1970-ല്‍ ഈ കൃതി പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി.
1967-ല്‍ പ്രസിദ്ധീകരിച്ച One Hundred Years of Solitude (ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍) എന്ന നോവലാണ്‌ മാര്‍ക്വേസിന്‌ ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്‌. പല ഭാഷകളിലായി ഈ നോവലിന്റെ കോടിക്കണക്കിനു പ്രതികള്‍ വിറ്റഴിഞ്ഞു. ഈ നോവലിറങ്ങിയതിനുശേഷം മാര്‍ക്വേസ്‌ എന്തെഴുതുന്നു എന്ന് ലോകം ഉറ്റു നോക്കാന്‍ തുടങ്ങി. തന്റെ ആരാധകരെ തൃപ്തിപ്പെടുന്ന കഥകളും നോവലുകളും മാര്‍ക്വേസ്‌ വീണ്ടുമെഴുതി. 1982-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായി.

[തിരുത്തുക] രാഷ്ട്രീയ കാഴ്ചപ്പാടുകള്‍

അറക്കാറ്റക്കയില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസിനെപറ്റി സ്ഥാപിച്ചിട്ടുള്ള ഒരു ഫലകം.അതിങ്ങനെ വായിക്കാം.'ഏതൊരു രാജ്യത്താണെങ്കിലും ഞാന്‍ ഒരു അമേരിക്കക്കാരന്‍ ആണെന്നു എനിക്കു തന്നെ തോന്നുന്നു.പക്ഷേ ജന്മനാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകള്‍ ഒരിക്കലും എന്നില്‍ നിന്നു പോവില്ല.ഒരിക്കല്‍ ഞാനവിടെക്കു പോയി.അന്നു ഞാന്‍ മനസ്സിലാക്കി നാടിനെക്കുറിച്ചുള്ള എന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളും,യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസമാണ്‌‌ എന്റെ കൃതികള്‍ എന്ന്--ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസ്

ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ് ബന്ധം ശ്രദ്ധേയമാണ്‌. അറുപതുകളിലും എഴുപതുകളിലും ചില ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവസംഘടനകളോട് ഇദ്ദേഹം സഹതാപം പ്രകടിപ്പിച്ചിരുന്നു.

[തിരുത്തുക] കുടുംബം

1958-ല്‍ മെഴ്സെഡസ് ബാര്‍ചായെ വിവാഹം കഴിച്ചു. പ്രശസ്ത ടെലിവിഷന്‍-സിനിമാ ഡയറക്ടറായ റൊഡ്രിഗോ ഗര്‍സിയ അടക്കം രണ്ടു മക്കളുണ്ട്.

[തിരുത്തുക] രോഗം

1999-ല്‍ ഇദ്ദേഹത്തിനു്‌ ലിം‌ഫാറ്റിക്ക് കാന്‍സര്‍ ഉള്ളതായി കണ്ടെത്തി. അതോടെ അദ്ദേഹം സ്വന്തം ഓര്‍മ്മക്കുറിപ്പുകളെഴുതാന്‍ ആരംഭിച്ചു. 2000-ല്‍ അദ്ദേഹം അന്തരിച്ചതായി ലാ റിപ്പബ്ലികാ എന്ന പെറൂവിയന്‍ പത്രം തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

[തിരുത്തുക] ചലച്ചിത്രം

[തിരുത്തുക] കൃതികള്‍

ക്യൂബയിലെ ഹവാനയില്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ മാര്‍ക്വേസ് ഒപ്പു വെക്കുന്നു

[തിരുത്തുക] നോവലുകള്‍

  • പൈശാചിക നിമിഷത്തില്‍ (1962)
  • ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ (1967) (100 years of solitude)
  • കോളറക്കാലത്തെ പ്രണയം (1985) (Love in the time of cholera)
  • കപ്പല്‍ചേതം വന്ന നാവികന്റെ കഥ (1986) (The Story of a Shipwrecked Sailor)
  • പ്രണയത്തേയും മറ്റ് പിശാചുക്കളേയും കുറിച്ച് (1994) (Of love and other demons)
  • ഒരു തട്ടിക്കൊണ്ടുപോകലിന്റെ വാര്‍ത്ത (1992)
  • വിശാതവതികളായ എന്റെ വേശ്യകളുടെ ഓര്‍മകള്‍ (2005)
  • ജനറല്‍ തന്റെ രാവണന്‍ കോട്ടയില്‍ (General in his Labyrinth)

[തിരുത്തുക] ചെറുകഥകള്‍

  • കേണലിന് ആരും എഴുതുന്നില്ല (No one writes to colonel)
  • അപരിചിത തീര്‍ത്ഥാടകര്‍ (Strange pilgrims)


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1976-2000)

1976: സോള്‍ ബെലോ | 1977: അലെക്സാണ്ടര്‍ | 1978: സിംഗര്‍ | 1979: എലൈറ്റിസ് | 1980: മിലോസ് | 1981: കാനേറ്റി | 1982: ഗാര്‍സ്യാ മാര്‍ക്വേസ് | 1983: ഗോള്‍ഡിംഗ് | 1984: സീഫേര്‍ട്ട് | 1985: സൈമണ്‍ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോര്‍ഡിമെര്‍ | 1992: വാല്‍കോട്ട് | 1993: മോറിസണ്‍ | 1994: ഓയി | 1995: ഹീനി | 1996: സിംബോര്‍സ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാ‍ഓ


Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:
Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം