കവാടം:ജീവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിയെഴുതുക  

ജീവശാസ്ത്രം

Biology organism collage.png

ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ഇത് ഇംഗ്ലീഷിൽ ബയോളജി (biology) എന്നറിയപ്പെടുന്നു. ജീവൻ എന്നർഥമുള്ള ബയോസ് എന്ന ഗ്രീക്ക് പദവും പഠനം എന്നർഥമുള്ള ലോഗോസ് എന്ന ഗ്രീക്ക് പദവും ചേർന്നാണ് ബയോളജി എന്ന പദം ഉണ്ടായിരിക്കുന്നത്. ജീവജാലങ്ങളിൽ രണ്ട് മുഖ്യവിഭാഗങ്ങളാണ് ഉള്ളത് - സസ്യങ്ങളും ജന്തുക്കളും. അതുകൊണ്ട് ജീവശാസ്ത്രത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സസ്യങ്ങളെക്കുറിച്ചുള്ള പഠനം സസ്യശാസ്ത്രം എന്നും ജന്തുക്കളെക്കുറിച്ചുള്ള പഠനം ജന്തുശാസ്ത്രം എന്നും അറിയപ്പെടുന്നു.

ഇന്ന് ജൂലൈ 25, 2014
മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

പാൻഡെമിക്

പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ πᾶν പാൻ (എല്ലാം) + δῆμος ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്. ലോകവ്യാപകമായി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ വർഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കിൽ വലിയ വ്യതിയാനം വരാത്ത അസുഖങ്ങൾ പാൻഡെമിക് എന്ന ഗണത്തിൽ പെടില്ല.

...പത്തായം കൂടുതൽ വായിക്കുക...
മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ...

Phyllobates terribilis climbing on leaves.png

...ഗോൾഡൻ വിഷതവളകൾ ആണ് ഭൂമിയിലെ ഏറ്റവും വിഷമുള്ള ജീവികൾ .
...നിന്ന് ഉറങ്ങാൻ ഇഷ്ട്ടപെടുന്നവർ ആണ് കുതിരക്കൾ .
...ചീറ്റപ്പുലികൾക്ക്‌ ഗർജിക്കാൻ കഴിവില്ല .
...തവളകൾക്ക്‌ മൂന്ന് കൺപോളകളുണ്ടായിരിക്കും.
...ഒട്ടകപ്പക്ഷിയുടെ രണ്ടാമത്തെ ആമാശയത്തിൽ എപ്പോഴും ഒരു കിലോയിൽ അധികം കല്ലും ചെരല്ലും ഉണ്ടാക്കും.
...പക്ഷികളിൽ ഏറ്റവും വലിയ ലിംഗം ഉള്ളത് ലേക്ക് ഡക്ക് എന്ന ഇനം താറാവിനാണ് (42.5 സെ.മീ).
..നക്ഷത്രമത്സ്യത്തിന് സ്വന്തമായി രക്തം ഇല്ല , അരിച്ചെടുത്ത കടൽ വെള്ളം ആണ് ഇവയുടെ രക്തമായി പ്രവർത്തിക്കുന്നത്.
...പുരാതന മത്സ്യം ആയ സീലകാന്തിന് തലയോട്ടിക്കുള്ളിൽ തലച്ചോർ 1.5% മാത്രമേ ഉള്ളൂ , ബാക്കിഭാഗം മുഴുവനും കൊഴുപ്പ് ആണ്.
...പശുവിന് മുൻ നിരയിലെ മുകളിൽ കാണാറുള്ള ഉളിപ്പല്ലുക്കൾ ഇല്ല.
...ആനയുടെ തുമ്പിക്കൈയിൽ നാൽപ്പതിനായിരത്തില്പരം പേശികൾ ഉണ്ട്.

മാറ്റിയെഴുതുക  

പുതിയ താളുകൾ...

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജീവശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജീവശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ


മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

Monkey family in moss tree.jpg

തൊപ്പിക്കുരങ്ങ്

മാറ്റിയെഴുതുക  

ജീവശാസ്ത്ര വാർത്തകൾ

Wasp August 2007-3.jpg

06 ജൂൺ 2014-ബോളിവിയയിൽ നിന്നും മണലിൽ വളരുന്ന ഇനം പുല്ലിന്റെ ഉപവർഗത്തെ കണ്ടെത്തി . Cissampelos arenicola
30 മെയ്‌ 2014-അമേരിക്കയിൽ നിന്നും കണ്ണ് ഇല്ലാത്ത ഇനം ഗുഹാ മത്സ്യത്തെ കണ്ടെത്തി. Amblyopsis hoosieri
15 മെയ്‌ 2014-കാലിക്കറ്റ്‌ സർവകലാശാലയിലെ സസ്യ ശാസ്ത്രജ്ഞമാർ വാഴയുടെ പുതിയ ഉപവർഗത്തെ കണ്ടെത്തി. Musa arunachalensis
09 മെയ്‌ 2014-ഇക്വഡോറിൽ നിന്നും 24 പുതിയ കടന്നൽ ഉപവർഗങ്ങളെ കണ്ടെത്തി.Aleiodes
28 ഏപ്രിൽ 2014-സ്വർണ്ണപ്പരുന്തിന്റെ ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു.
22 ഏപ്രിൽ 2014-വറ്റൽ മുളകിന്റെ ജന്മം ഏകദേശം 6,500 വർഷങ്ങൾക്ക് മുൻപ്പ് മെക്സിക്കോയിൽ ആണ് എന്ന് ഗവേഷണത്തിൽ നിന്നും തിരിച്ചറിഞ്ഞു
15 ഏപ്രിൽ 2014-അമേരിക്കയിലെ അർക്കൻസാസയിൽ നിന്നും പുതിയ ഒരു സ്പീഷീസ് സലമാണ്ടറിനെ കണ്ടെത്തി (Eurycea subfluvicola)
03 ഏപ്രിൽ 2014-75 ദശ ലക്ഷം വർഷങ്ങൾക്കു മുൻപ്പ് ജീവിച്ചിരുന്ന ഭീമൻ ആമയുടെ ഫോസ്സിൽ കണ്ടെത്തി (Atlantochelys mortoni)
28 മാർച്ച്‌ 2014-യൂക്കാരിയോട്ടുകളിലെ ക്രോമസോം ശാസ്ത്രജ്ഞമാർ കൃത്രിമമായി നിർമിച്ചു. (synIII)
21 മാർച്ച്‌ 2014-പൈനസ് ടെഡ എന്ന ഇനം പൈൻ മരത്തിന്റെ സമ്പൂർണമായ ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു. (Pinus taeda)
06 മാർച്ച്‌ 2014-പോർച്ചുഗലിൽ ടൊർവൊസോറസ് ദിനോസർ കുടുംബത്തിലെ പുതിയ സ്പീഷിസിനെ കണ്ടെത്തി.(ടൊർവൊസോറസ് ഗുർനെ)
04 മാർച്ച്‌ 2014-സൈബീരിയയിൽ നിന്നും 30,000 വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി ശാസ്ത്രജ്ഞമാർ ജീവൻ കൊടുത്തു.(en:Pithovirus sibericum)

മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

Mol Anth Ico.PNG
Jonquils02 aug 2007.jpg
Nokota Horses cropped.jpg
മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത വാക്ക്

ഹീമറ്റോളജി

രക്തത്തിന്റെ ഗുണവിശേഷങ്ങളെക്കുറിച്ചും രക്തവുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും പഠിക്കുന്ന പഠനശാഖയാണ് ഹീമറ്റോളജി അഥവാ രക്തപഠനശാസ്ത്രം.

Purge server cache


എന്താണ്‌ കവാടങ്ങൾ? | കവാടങ്ങളുടെ പട്ടിക | തിരഞ്ഞെടുത്ത കവാടങ്ങൾ
"http://ml.wikipedia.org/w/index.php?title=കവാടം:ജീവശാസ്ത്രം&oldid=1910098" എന്ന താളിൽനിന്നു ശേഖരിച്ചത്