അക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കി
പഴം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): സപുഷ്പി
(unranked): യൂഡികോട്സ്
(unranked): റോസിഡ്സ്
നിര: സാപിൻഡെയിൽസ്
കുടുംബം: സാപിൻഡേസിയ
ജനുസ്സ്: ബ്ലിഗിയ
വർഗ്ഗം: B. sapida
ശാസ്ത്രീയ നാമം
Blighia sapida
K.D.Koenig
പര്യായങ്ങൾ

Cupania sapida Voigt

ഒരിനം നിത്യഹരിത ഫലസസ്യമാണ് അക്കി. (ശാസ്ത്രീയനാമം: Blighia sapida). വർഷത്തിൽ എല്ലാക്കാലത്തും ഇവയിൽ ഫലം ഉണ്ടാകുന്നു. ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി. ഇവ വെജിറ്റബിൾ ബ്രെയിൻ എന്നും അറിയപ്പെടുന്നു.

വിവരണം[തിരുത്തുക]

പത്തു മീറ്റർ വരെ ഉയരത്തിൽ നിരവധി ശാഖോപശാഖകളായി അക്കി വളരുന്നു. ഇലകൾ സംയുക്തപത്രങ്ങളാണ്. മരത്തിൽ നിറയെ ചുവപ്പു നിറത്തിലുള്ള ഫലം ധാരാളമായി കാണപ്പെടുന്നു. കശുമാങ്ങയോടു സാമ്യമുള്ള ഇനം പഴങ്ങളാണ് ഇവയിൽ വളരുന്നത്. ഇളംകായകൾ പച്ച നിറത്തിലും പാകമായവ മഞ്ഞ, പഴുത്തവ ചുവന്ന നിറത്തിലും കാണപ്പെടുന്നു. ഇവ അലങ്കാരസസ്യമായും വളർത്തുന്നുണ്ട്. ഇവയിലെ ഫലം മാംസളമായ പുറംതൊലിയോടും അകത്ത് തലച്ചോറ് ആകൃതിയിൽ പരിപ്പ്, കറുത്ത ചെറിയ വിത്തുകൾ എന്നിവയോട് കൂടിയതുമാണ്.

പഴുത്ത കായ്കളിൽ നിന്നും പരിപ്പ് നേരിട്ടു ഭക്ഷിക്കാവുന്നതാണ്. കറി വെയ്ക്കാനും ഇവയുടെ പരിപ്പ് ഉപയോഗിക്കുന്നു. അക്കിയുടെ മൂപ്പെത്താത്ത കായയിൽ വിഷം അടങ്ങിയിരിക്കുന്നതിനാൽ ഇതു ഭക്ഷ്യയോഗ്യമല്ല[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Blighia sapida എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'Blighia sapida' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=അക്കി&oldid=1696486" എന്ന താളിൽനിന്നു ശേഖരിച്ചത്