Jump to content

അക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Blighia sapida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്കി
Fruit
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Sapindaceae
Genus: Blighia
Species:
B. sapida
Binomial name
Blighia sapida
Synonyms

Cupania sapida Voigt

ഒരിനം നിത്യഹരിത ഫലസസ്യമാണ് അക്കി. (ശാസ്ത്രീയനാമം: Blighia sapida). വർഷത്തിൽ എല്ലാക്കാലത്തും ഇവയിൽ ഫലം ഉണ്ടാകുന്നു. ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി. ഇവ വെജിറ്റബിൾ ബ്രെയിൻ എന്നും അറിയപ്പെടുന്നു.

വിവരണം

[തിരുത്തുക]

പത്തു മീറ്റർ വരെ ഉയരത്തിൽ നിരവധി ശാഖോപശാഖകളായി അക്കി വളരുന്നു. ഇലകൾ സംയുക്തപത്രങ്ങളാണ്. മരത്തിൽ നിറയെ ചുവപ്പു നിറത്തിലുള്ള ഫലം ധാരാളമായി കാണപ്പെടുന്നു. കശുമാങ്ങയോടു സാമ്യമുള്ള ഇനം പഴങ്ങളാണ് ഇവയിൽ വളരുന്നത്. ഇളംകായകൾ പച്ച നിറത്തിലും പാകമായവ മഞ്ഞ, പഴുത്തവ ചുവന്ന നിറത്തിലും കാണപ്പെടുന്നു. ഇവ അലങ്കാരസസ്യമായും വളർത്തുന്നുണ്ട്. ഇവയിലെ ഫലം മാംസളമായ പുറംതൊലിയോടും അകത്ത് തലച്ചോറ് ആകൃതിയിൽ പരിപ്പ്, കറുത്ത ചെറിയ വിത്തുകൾ എന്നിവയോട് കൂടിയതുമാണ്.

പഴുത്ത കായ്കളിൽ നിന്നും പരിപ്പ് നേരിട്ടു ഭക്ഷിക്കാവുന്നതാണ്. കറി വെയ്ക്കാനും ഇവയുടെ പരിപ്പ് ഉപയോഗിക്കുന്നു. അക്കിയുടെ മൂപ്പെത്താത്ത കായയിൽ വിഷം അടങ്ങിയിരിക്കുന്നതിനാൽ ഇതു ഭക്ഷ്യയോഗ്യമല്ല[1].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-16. Retrieved 2012-12-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അക്കി&oldid=3622494" എന്ന താളിൽനിന്ന് ശേഖരിച്ചത്