വിക്കിപീഡിയ:വിക്കിപദ്ധതി/ജീവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിയെഴുതുക  

ജീവശാസ്ത്രം വിക്കിപദ്ധതി

മലയാളം വിക്കിപീഡിയയിലെ ജീവശാസ്ത്ര ലേഖനങ്ങൾ, ജീവശാസ്ത്രകവാടം എന്നിവ പരിപാലിക്കുക, വിക്കിപീഡിയയിൽ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതൊക്കെയാണ് ജീവശാസ്ത്രം വിക്കിപദ്ധതിയുടെ ഉദ്ദേശം.

മലയാളം വിക്കിപീഡിയയിൽ ജീവശാസ്ത്രലേഖനങ്ങളിൽ സംഭാവന ചെയ്യുന്നവർ എല്ലാവരും ഇതിൽ പങ്കാളികളാകുക. പങ്കെടുക്കുന്ന ഓരോരുത്തർക്കും ഓരോ ആഴ്ചയിലും/മാസവും ജീവശാസ്ത്രകവാടത്തിൽ ഓരോ പ്രവർത്തനം ചെയ്യാനുണ്ടാകും. ഇത്തരം പ്രവർത്തങ്ങളിലൂടെ വിക്കിപീഡിയയിൽ ജീവശാസ്ത്രലേഖനങ്ങൾ എഴുതുന്നത് നിങ്ങൾക്കു വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായി തീരുകയും, അതോടൊപ്പം ജീവശാസ്ത്രവിജ്ഞാനത്തിന്റെ ഈ അക്ഷയഖനികൾ കൂടുതൽ ആളുകളിൽ എത്തിക്കുന്നതിൽ പങ്കാളികളാവുകയും ചെയ്യുന്നു.

മാറ്റിയെഴുതുക  

ജീവശാസ്ത്രലേഖനങ്ങളിൽ ചെയ്യാനുള്ള പണികൾ

  • അപൂർണ്ണമായ ജീവശാസ്ത്രലേഖനങ്ങളിൽ പ്രാഥമികവിവരങ്ങൾ എങ്കിലും ചേർക്കുക
  • ജീവശാസ്ത്രലേഖനങ്ങളിൽ അനുയോജ്യമായ ചിത്രം ചേർക്കുക
  • ജീവശാസ്ത്രലേഖനങ്ങളിൽ തക്കതായ വർഗ്ഗം ചേർക്കുക
മാറ്റിയെഴുതുക  

അംഗങ്ങൾ

യൂസർബോക്സ്

ഈ പദ്ധതിയിലെ അംഗങ്ങൾക്ക് {{User WP Biology}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്‌.

രൂപം

ഈ ഉപയോക്താവ് ജീവശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
മാറ്റിയെഴുതുക  

ജീവശാസ്ത്രകവാടത്തിൽ ചെയ്യാനുള്ള പണികൾ

  • കവാടം താളിലെ തെരഞ്ഞെടുത്ത ലേഖനം പുതുക്കുക (മാസത്തിലൊരിക്കൽ)
  • കവാടം താളിലെ തെരഞ്ഞെടുത്ത ജീവചരിത്രം പുതുക്കുക (മാസത്തിലൊരിക്കൽ)
  • കവാടം താളിലെ തെരഞ്ഞെടുത്ത ചിത്രം പുതുക്കുക (ആഴ്ചയിലൊരിക്കൽ)
  • ജീവശാസ്ത്രവാർത്തകളുടെ വിഭാഗം പുതുക്കുക (വാർത്ത വരുന്നതിനനുസരിച്ച്. പക്ഷെ ആഴ്ചയിലൊരിക്കൽ നിർബന്ധമായും പുതുക്കിയിരിക്കണം)
  • നിങ്ങൾക്കറിയാമോ എന്ന വിഭാഗം പുതുക്കുക (ആഴ്ചയിലൊരിക്കൽ. ഇത് കുറച്ച് ക്രിയേറ്റിവിറ്റി ആവശ്യപ്പെടുന്ന വിഭാഗമാണ്. ലേഖനത്തിനകത്ത് തെരഞ്ഞ് അതിനുള്ളിൽ കിടക്കുന്ന വിജ്ഞാനമുത്തുകൾ കണ്ടെത്താൻ അറിയുന്ന ആർക്കും ഇതിന്റെ ഭാഗമാകാം. ലേഖനങ്ങളിലുള്ള വിജ്ഞാനത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കാൻ ഇതിലും നല്ല ഒരു ഉപാധി വേറൊന്നില്ല)
  • കവാടം താളിലെ തെരഞ്ഞെടുത്ത വാക്ക് പുതുക്കുക. (മാസത്തിലൊരിക്കൽ)
മാറ്റിയെഴുതുക  

ജീവശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതികപദങ്ങളുടെ പട്ടിക

ജീവശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതികപദങ്ങളുടെ മലയാളം കണ്ടെത്താനും വേണ്ടിവന്നാൽ രൂപീകരിക്കാനും സാങ്കേതികപദാവലി വിക്കിപദ്ധതിയുമായി ഒത്തുചേർന്നുകൊണ്ട് ഇവിടെ പ്രവർത്തനം നടക്കുന്നു. ഇതിൽ പങ്കാളിയാകുന്നതിലൂടെ മലയാളം വിക്കിപീഡിയയിലെ ജീവശാസ്ത്രലേഖനങ്ങളിൽ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം ഒഴിവാക്കുന്നത് ഉറപ്പുവരുത്താനും മലയാളപദങ്ങളിൽ ഐക്യരൂപ്യം കൈവരുത്താനും സാധിക്കും

പദസൂചികൾ: