കയ്യോന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കയ്യോന്നി
കയ്യോന്നി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Asterales
കുടുംബം: Asteraceae
ജനുസ്സ്: Eclipta
വർഗ്ഗം: E. prostrata
ശാസ്ത്രീയ നാമം
Eclipta prostrata
(L.) L.
പര്യായങ്ങൾ

കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി.(ശാസ്ത്രീയനാമം: Eclipta prostrata). ഈർപ്പമുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപകരിക്കും. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം. മുടി തഴച്ചുവളരാൻ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. സംസ്കൃതത്തിൽ കേശ രാജ, കുന്തള വർദ്ധിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു.ഈ ചെടി കഞ്ഞുണ്ണി എന്ന പേരിലും അറിയപ്പെടുന്നു.

കയ്യോന്നിയുടെ പൂവ്
കയ്യോന്നിയുടെ പൂവും കായും

ശിവൻ ദേവത - പഞ്ചപാതകനാശം ഫലപ്രാപ്‌തി ഇന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

വെള്ള, നീല, പീത എന്നീ നിറങ്ങളിലുണ്ട്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :കടു, തിക്തം

ഗുണം :രൂക്ഷം, കഘു, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു[1]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

സമൂലം[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കയ്യോന്നി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Eclipta prostrata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കയ്യോന്നി&oldid=1908966" എന്ന താളിൽനിന്നു ശേഖരിച്ചത്