തിരുതാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുതാളി
തിരുതാളി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae

ഒരു ആയുർ‌വേദ ഔഷധച്ചെടിയാണ്‌ തിരുതാളി. സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. ഈ വള്ളിച്ചെടിയിൽ പിങ്ക്‌ നിറത്തിലുള്ള പൂക്കളാണുള്ളത്‌. വന്ധ്യത , പിത്തരോഗങ്ങൾ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം. സംസ്കൃതത്തിൽ ലക്ഷ്‌മണ എന്നാണിതിന്റെ‌ പേര്‌.

തമിഴിൽ മാഞ്ജികം എന്നു പറയുന്നു.

കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ്

ശാസ്‌ത്രീയ നാമം: ഇപോമോയിയ സെപിയാറിയ

[തിരുത്തുക] രസാദി ഗുണങ്ങൾ

രസം : മധുരം

വീര്യം : ഗുരു, സ്നിഗ്ദം

ഗുണം : ശീതം

വിപാകം : മധുരം


[തിരുത്തുക] ഔഷധ ഗുണങ്ങൾ

ആർസനിക് വിഷത്തിനുള്ള മറുമരുന്നാണ്.

ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും [1]

[തിരുത്തുക] അവലംബം

  1. ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും- കാർഷിക സർവകലാശാല പേജ് 27
"http://ml.wikipedia.org/w/index.php?title=തിരുതാളി&oldid=945844" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി