കണ്‍ഫ്യൂഷനിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കണ്‍ഫ്യൂഷനിസം ഒരു പുരാതന ചൈനീസ് ധര്‍മശാസ്ത്ര-തത്വചിന്താ സമ്പ്രദായമാണ്. ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷസിന്റെ ചിന്തകളില്‍നിന്നാണ് ഇത് രൂപീകൃതമായത്. ധാര്‍മികതക്കും നല്ല പ്രവര്‍ത്തികള്‍ക്കുമാണ് ഇതില്‍ പ്രാധാന്യം നല്‍കുന്നത്. ധാര്‍മിക, സാമൂഹിക, രാഷ്ട്രീയ, തത്വചിന്താപര, മതപര ചിന്തകളുടെ ഒരു സങ്കീര്‍ണ സമ്പ്രദായമാണ് കണ്‍ഫ്യൂഷ്യനിസം. കിഴക്കന്‍ ഏഷ്യയുടെ സംസ്കാരത്തിലും ചരിത്രത്തിലും ഇത് വന്‍ സ്വാധീനം ചെലുത്തിയിരുന്നു. കണ്‍ഫ്യൂഷ്യന്‍ മൂല്യങ്ങള്‍ക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നല്‍കുന്ന പ്രോത്സാഹനത്തെ അടിസ്ഥാനമാക്കി പലരും ഇതിനെ ആ രാജ്യങ്ങളിലെ ഔദ്യോഗിക മതമായി കണക്കാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം