ഓമനപ്രാവ്
| ഓമനപ്രാവ് | |
|---|---|
| ആൺ ഓമനപ്രാവ് (ബാൾട്ടിമോർ നാഷണൽ അക്വേറിയത്തിൽ നിന്ന്) | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Columbiformes |
| കുടുംബം: | Columbidae |
| ജനുസ്സ്: | Chalcophaps |
| വർഗ്ഗം: | C. indica |
| ശാസ്ത്രീയ നാമം | |
| Chalcophaps indica (Linnaeus, 1758) |
|
മൈനയെക്കാൾ അല്പം വലിയ ഒരു പക്ഷിയാണ് ഓമനപ്രാവ് എന്നറിയപ്പെടുന്നത്. ഇതിന്റെ ശാസ്ത്രനാമം: കാൽക്കൊഫാപ്സ് ഇൻഡിക്ക (Chalcophaps indica) എന്നാണ്. കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഈ പക്ഷി മൈസൂർ, ബംഗാൾ, ബീഹാർ, ഒറീസ, ആന്ധ്ര എന്നിവിടങ്ങളിലും സുലഭമാണ്. മൊത്തത്തിൽ തവിട്ടു കലർന്ന പാടല നിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകൾ ഭാഗത്തിന് തിളങ്ങുന്ന പച്ച നിറവും, തലയുടെ മുകൾ ഭാഗത്തിന് വെള്ള നിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങൾ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടികൊടുത്തത്. ആൺ-പെൺ പ്രാവുകളെ ബാഹ്യപ്രകൃതി മൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങൾ ഇടതിങ്ങിയ പ്രദേശങ്ങളിലും ഇവ അധികമായി കാണപ്പെടുന്നു.[1]
ഉള്ളടക്കം |
ആഹാരസമ്പാദനം [തിരുത്തുക]
നിലത്തു നടന്നാണ് ഇവ ആഹാരസമ്പാദനം നടത്തുന്നത്. വിത്തുവകളാണ് മുഖ്യ ആഹാരം. ആഹാരസമ്പാദന വേളയിൽ മരുഷ്യരുടെ സാന്നിധ്യം മനസിലാക്കിയാലുടൻ ഇവ പ്രറന്നകന്ന് മരക്കൊമ്പുകളിൽ അഭയം തേടുന്നു.[2]
കൂടുനിർമാണം [തിരുത്തുക]
ഏപിൽ--മേയ്, നവംബർ--ഡിസംബർ ,മാസങ്ങളിലാണിവ കൂടു കെട്ടുന്നത്. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച് കൂടു നിർമിക്കുന്നു. നിലത്തു നിന്ന് 1.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരത്തിലാണിവ കൂടു വയ്ക്കുക. വർഷത്തിൽ രണ്ടു പ്രാവശ്യം മുട്ട ഇടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്. മുട്ടയ്ക്കു മങ്ങിയ മഞ്ഞ നിറമാണ്.[3]
പ്രാവുകൾക്കിടയിലെ ശോഭയേറിയ ഈ ഇനത്തെപ്പറ്റി ശാസ്ത്രീയമായ അറിവ് അധികമില്ല.
അവലംബം [തിരുത്തുക]
- ↑ http://www.naturia.per.sg/buloh/birds/Chalcophaps_indica.htm Emerald Dove
- ↑ http://www.avianweb.com/emeralddoves.html Emerald Doves
- ↑ http://orientalbirdimages.org/search.php?action=searchresult&Bird_ID=679 Oriental Bird
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://www.4to40.com/indian_travel_places/index.asp?p=Vansda_National_Park&k=Shama_and_Emerald_Dove
- http://www.treknature.com/gallery/Asia/India/photo232303.htm
- http://www.mangoverde.com/birdsound/spec/spec72-90.html
- http://www.panoramio.com/photo/7359430
- http://www.birdforum.net/opus/Emerald_Dove
- [1] Chalcophaps Indica.