പച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പച്ച
Color icon green.svg
തരംഗദൈര്‍ഘ്യം 520–570 nm
— Commonly represents —
nature, growth, hope, youth, sickness, health, Islam, spring, Saint Patrick's Day, and envy[1] [2][3]
About these coordinatesAbout these coordinates
— Color coordinates —
Hex triplet #008000 (HTML/CSS)
#00FF00 (X11)
sRGBB (r, g, b) (0, 128~255, 0)
HSV (h, s, v) (120°, 100%, 50~100%)
Source HTML/CSS[4]
X11 color names[5]
B: Normalized to [0–255] (byte)


പച്ച നിറത്തിന്റെ വിവിധ ഛായകള്‍
In traffic lights, green means "go".

520 മുതല്‍ 570 നാനോമീറ്റര്‍ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് പച്ച. പ്രാഥമികനിറങ്ങളില്‍ ഒന്നാണ് പച്ച. ചായങ്ങളുടെ കാര്യത്തില്‍ മഞ്ഞ, നീല എന്നീ ചായങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പച്ച നിറം നിര്‍മ്മിക്കാം. പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന നിറവും പച്ചയാണ്. എമറാല്‍ഡ് പോലുള്ള പല കല്ലുകള്‍ക്കും പച്ച നിറമാണ്. ജന്തുക്കളില്‍ ചിലതരം തവളകള്‍, പല്ലികള്‍, പാമ്പുകള്‍, മത്സ്യങ്ങള്‍, പക്ഷികള്‍ തുടങ്ങി പലതും പച്ച നിറത്തില്‍ കാണപ്പെടുന്നു. പ്രകൃതിയുടെ വരദാനമാണ് ഈ ജിവകള്‍ക്ക് ഈ നിറം. ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ നിറം അവയെ സഹായിക്കുന്നു. ചെടികള്‍ക്ക് പച്ച നിറം ലഭിക്കാന്‍ കാരണം ഹരിതകം എന്ന വര്‍ണ്ണകമാണ്. ഇത് തന്നെയാണ് പ്രകാശസംശ്ലേഷണം നടത്തി ആഹാരം നിര്‍മ്മിക്കാന്‍ സസ്യങ്ങളെ സഹായിക്കുന്നതും.

പച്ച നിറം പലതരത്തിലുള്ള ചിഹ്നങ്ങളായി മനുഷ്യചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പരിസ്ഥിതിയുടെ നിറമായി പച്ച അവരോധിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സംഘടനകളുടെ ലോഗോകളിലും മറ്റും ഈ നിറം ഉപയോഗിച്ചിരിക്കുന്നു. തടസ്സമില്ലായ്മയെ സൂചിപ്പിക്കാന്‍ പച്ച നിറം ഉപയോഗപ്പെടുത്തുന്നു. ഗതാഗതവിളക്കുകളില്‍ പച്ച നിറം ഉപയോഗപ്പെടുത്തുന്നതും ഇതേ അര്‍ത്ഥത്തിലാണ്.

[തിരുത്തുക] അവലംബം

  1. Results for "green". Dictionary.com. Lexico Publishing Corp. (2007). ശേഖരിച്ചത് 2007-11-22.
  2. Oxford English Dictionary
  3. Khalifa, Rashad (trans). Sura 76, The Human (Al-Insaan). Quran The Final Testament. ശേഖരിച്ചത് 2007-11-30.
  4. W3C TR CSS3 Color Module, HTML4 color keywords. W3C. (May 2003). Retrieved on 2007-12-01.
  5. X11 rgb.txt.


Green പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
Wikinews-logo.svg വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
Wikiversity-logo-Snorky.svg പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്



വിദ്യുത്കാന്തിക വര്‍ണ്ണരാജി
(തരംഗദൈര്‍ഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതല്‍ മുകളിലേക്ക്)
ഗാമാ തരംഗംഎക്സ്-റേ തരംഗംഅള്‍ട്രാവയലറ്റ് തരംഗംദൃശ്യപ്രകാശ തരംഗംഇന്‍ഫ്രാറെഡ് തരംഗംടെറാഹേര്‍ട്സ് തരംഗംമൈക്രോവേവ് തരംഗംറേഡിയോ തരംഗം
Visible (optical) spectrum: വയലറ്റ്നീലപച്ചമഞ്ഞഓറഞ്ച്ചുവപ്പ്
Microwave spectrum: W bandV bandK band: Ka band, Ku bandX bandC bandS bandL band
Radio spectrum: EHFSHFUHFVHFHFMFLFVLFULFSLFELF
Wavelength designations: MicrowaveShortwaveMediumwaveLongwave


"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം