ഉപയോക്താവിന്റെ സംവാദം:Oracle125

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Oracle125 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റസിമാൻ ടി വി 08:38, 2 ഏപ്രിൽ 2010 (UTC)[മറുപടി]

പുതുമുഖങ്ങൾക്കായുള്ള താളിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതിന്‌ നന്ദി. നല്ല ഒരു വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. സഹായം വല്ലതും വേണമെങ്കിൽ ചോദിക്കാൻ മടിക്കേണ്ട -- റസിമാൻ ടി വി 13:22, 2 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രമാണം:വാസ്തു ശാസ്ത്രത്തിലെ വാസ്തു പുരുഷൻ.jpg എന്ന ചിത്രം താങ്കൾ സ്വയം വരച്ചതാണോ? മറ്റേതെങ്കിലും ഉറവിടത്തിൽ നിന്നെടുത്തതാണെങ്കിൽ വിക്കിയിൽ ചേർക്കാൻ സാധിച്ചില്ലെന്നുവരും. ഉറവിടമേതെന്ന് പറഞ്ഞാൽ പകർപ്പവകാശകാര്യവുമായി സഹായിക്കാൻ ശ്രമിക്കാം -- റസിമാൻ ടി വി 14:23, 2 ഏപ്രിൽ 2010 (UTC)[മറുപടി]
പകർപ്പവകാശത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെങ്കിൽ പകർപ്പവകാശമുണ്ടെന്നാണ്‌ അനുമാനിക്കേണ്ടത്. പുസ്തകം വളരെ പഴയതാണെങ്കിൽ (>60 വർഷം) ഇവിടെ ഉപയോഗിക്കാം. ഇല്ലെങ്കിൽ നീക്കം ചെയ്യേണ്ടി വരും. സ്വയം വരച്ച് ചേർത്തോളൂ -- റസിമാൻ ടി വി 18:13, 3 ഏപ്രിൽ 2010 (UTC)[മറുപടി]
ഡിലീറ്റ് ചെയ്തിട്ടുണ്ട് -- റസിമാൻ ടി വി 08:58, 4 ഏപ്രിൽ 2010 (UTC)[മറുപടി]

ജ്യോതിശാസ്ത്രപദ്ധതി[തിരുത്തുക]

ഇവിടെ താങ്കളുടെ പേര്‌ ചേർക്കുക. അത്രയേ ഉള്ളൂ. പിന്നെ പദ്ധതിയിൽ എന്ത് ജോലി ചെയ്യാനാണ്‌ താല്പര്യം? ഇംഗ്ലീഷ് വിക്കിയിലെ ജ്യോതിശാസ്ത്രലേഖനങ്ങൾ തിരഞ്ഞ് കവാടത്തിൽ പ്രദർശിപ്പിക്കാൻ പറ്റിയ നാലഞ്ച് ചിത്രങ്ങൾ കണ്ടുപിടിക്കാമോ? ഇതുവരെ പ്രദർശിപ്പിച്ച ചിത്രങ്ങൾ ഇവിടെ കാണാം -- റസിമാൻ ടി വി 13:21, 4 ഏപ്രിൽ 2010 (UTC)[മറുപടി]

വളരെ നല്ലത് -- റസിമാൻ ടി വി 13:48, 4 ഏപ്രിൽ 2010 (UTC)[മറുപടി]

വാർത്തകൾ[തിരുത്തുക]

വാർത്തകൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പുതിയ വാർത്തകൾ ചേർക്കുമ്പോൾ പഴയവ നീക്കുക. ഒരു സമയം ഫലകത്തിൽ ഏഴെണ്ണം മതി
  • വാർത്തകൾക്കുള്ള ലിങ്കുകൾ ചേർക്കേണ്ടതില്ല
  • വാർത്തകൾ പ്രാധാന്യമുള്ളതും ആവർത്തിക്കാത്തതുമാണെന്ന് ഉറപ്പുവരുത്തുക (താങ്കൾ ഇപ്പോൾ ചേർത്ത വാർത്തകളിൽ രണ്ടെണ്ണം ഒരേ പഠനത്തെക്കുറിച്ച് വ്യത്യസ്ത പത്രങ്ങൾ റിപ്പോർട്ട് ചെയ്തതായിരുന്നു - ഇങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കുക)

ഈ വാർത്തകളൊക്കെ എങ്ങനെ കണ്ടുപിടിച്ചു? :-) നന്നായിട്ടുണ്ട്. പുതിയ വാർത്തകൾ കാലത്തിനനുസരിച്ച് ചേർത്താൽ വളരെ സന്തോഷം -- റസിമാൻ ടി വി 14:35, 4 ഏപ്രിൽ 2010 (UTC)[മറുപടി]

ആസ്ട്രോബയോളജി[തിരുത്തുക]

ആസ്ട്രോബയോളജി നന്നാകുന്നുണ്ട്. പൂർത്തിയാക്കിയാൽ അടുത്ത മാസത്തെ ജ്യോതിശാസ്ത്രകവാടത്തിലെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ ശ്രമിക്കാം -- റസിമാൻ ടി വി 09:28, 5 ഏപ്രിൽ 2010 (UTC)[മറുപടി]

ഫലകം ഇമ്പോർട്ട് ചെയ്ത് ചേർത്തിട്ടുണ്ട്. ആവശ്യം പോലെ എഡിറ്റ് ചെയ്തോളൂ -- റസിമാൻ ടി വി 17:37, 12 ഏപ്രിൽ 2010 (UTC)[മറുപടി]

ഫലകം ഇവിടെ കാണാം. എഡിറ്റ് ചെയ്തോളൂ -- റസിമാൻ ടി വി 15:18, 13 ഏപ്രിൽ 2010 (UTC)[മറുപടി]

അഭിപ്രായം[തിരുത്തുക]

താങ്കൾ നന്നായി സംഭാവനകൾ നൽകുന്ന വ്യക്തിയാണല്ലോ, ഉപയോക്തൃതാളിൽ സ്വന്തം പേര്‌ സൂചിപ്പിച്ചിട്ടുമുണ്ട് അതായത് താങ്കൾ മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നില്ല. എനിക്കു തോന്നുന്നത് താങ്കൾ സ്വന്തം പേര്‌ തന്നെ ഉപയോക്തൃനാമമായി ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നാണ്‌. ഭാവിയിൽ മറ്റ് വിക്കിപീഡിയരുമായി നല്ല സൗഹൃദം സൃഷ്ടിച്ചാൽ യഥാർത്ഥ നാമം ഉപയോഗിക്കുന്നത് താങ്കളെ കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിച്ചേക്കും. ഇതെന്റെ സ്വന്തം നിലക്കുള്ള അഭിപ്രായം മാത്രമാണ്‌ നയമൊന്നുമല്ല കേട്ടോ :) ഒരോരുത്തർക്കും ഇഷ്ടമുള്ള ഉപയോക്തൃനാമം സ്വീകരിക്കാൻ വിക്കിയിൽ അനുവാദമുണ്ട്. അഥവാ താങ്കൾക്ക് പേര്‌ മാറ്റണമെങ്കിൽ വിക്കിപീഡിയ:എന്റെ പേരു മാറ്റുക എന്ന താളിൽ അപേക്ഷിച്ചാൽ മതി. സസ്നേഹം --ജുനൈദ് | Junaid (സം‌വാദം) 19:19, 12 ഏപ്രിൽ 2010 (UTC)[മറുപടി]

ഫലകമുണ്ടാക്കിയത് കണ്ടു. എന്നാലും ഫലകത്തിലെ കണ്ണികൾ മൊത്തം ചുവപ്പാണല്ലോ. ഫലകത്തിൽ വരാൻ പോകുന്ന കുറച്ച് ലേഖനങ്ങളെങ്കിലും സൃഷ്ടിച്ച ശേഷം മാത്രം ഫലകമുണ്ടാക്കിയാൽ മതിയായിരുന്നെന്നാണ്‌ എനിക്ക് തോന്നുന്നത് -- റസിമാൻ ടി വി 08:20, 14 ഏപ്രിൽ 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Oracle125,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:34, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Oracle125

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:43, 16 നവംബർ 2013 (UTC)[മറുപടി]