വിക്കിപീഡിയ:എന്റെ പേരു മാറ്റുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം   English    

വിക്കിപീഡിയയിലെ ഉപയോക്താക്കൾക്ക് അവരുടെ ഉപയോക്തൃനാമം മാറ്റാൻ ഇവിടെ ആവശ്യപ്പെടാവുന്നതാണ്. ഉപയോക്തൃനാമങ്ങളെക്കുറിച്ചും അവ മാറ്റുന്നതിനെക്കുറിച്ചുമുള്ള വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് ബ്യൂറോക്രാറ്റുകൾ ഈ പ്രക്രിയ നടപ്പാക്കും. നിന്ദാപൂർവ്വമായതോ പ്രചാരണോദ്ദേശ്യത്തോടെയുള്ളതോ ദോഷകരമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോ ആയ ഉപയോക്തൃനാമങ്ങൾക്കായുള്ള അപേക്ഷകൾ സ്വീകാര്യമല്ല. താഴെക്കൊടുത്തിട്ടുള്ള രണ്ട് വഴികളിലൊന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഈ താളിലെ മാർഗ്ഗനിർദ്ദേശങ്ങൾ മുഴുവനായും വായിക്കുക.

തീർച്ചയായും വായിക്കുക[തിരുത്തുക]

 • ഉപയോക്തൃനാമം മാറ്റുന്നതിലൂടെ നിങ്ങളുടെ സംഭാവനകളും ഉപയോക്തൃമണ്ഡലത്തിലെ താളുകളും പുതിയ പേരിലേക്ക് മാറ്റപ്പെടും. എന്നിരുന്നാലും നിങ്ങളുടെ ക്രമീകരണങ്ങൾ അതേപടി നിലനിൽക്കും.
 • 50,000-ത്തിലധികം തിരുത്തലുകളുള്ള ഉപയോക്താവിന്റെ പേര് മാറ്റാൻ നിലവിൽ സാധ്യമല്ല.
 • വിക്കിപീഡിയയുടെ പശ്ചാത്തലപ്രവർത്തനങ്ങൾ നടത്തുന്ന ജോബ് ക്യൂ വളരെ നീണ്ടതാണെങ്കിൽ നിങ്ങളുടെ മുഴുവൻ സംഭാവനകളും പുതിയ പേരിലേക്ക് എത്തിച്ചേരാൻ ദിവസങ്ങളോളം സമയമെടുത്തേക്കാം.


പേരുമാറ്റുമ്പോഴുള്ള പരിമിതികളും നിബന്ധനകളും താഴെക്കൊടുത്തിരിക്കുന്നു.:

 • അംഗത്വങ്ങൾ നീക്കം ചെയ്യാനോ ഒന്നിലധികം അംഗത്വങ്ങളിൽ നിന്നുള്ള സംഭാവനകൾ ലയിപ്പിക്കാനോ സാധ്യമല്ല. അവ ഒരു പേരിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ മാത്രമേ സാധിക്കൂ.
 • ഐ.പി. അഡ്രസ് വഴിയുള്ള തിരുത്തുകൾ ഉപയോക്താവിന്റെ പേരിലേക്ക് മാറ്റാനാവില്ല.
 • നമ്മുടെ ബ്യൂറോക്രാറ്റുകൾക്ക് മലയാളം വിക്കിപീഡിയയിൽ പേരുമാറ്റം വരുത്താനുള്ള അവകാശമേയുള്ളൂ. മറ്റു പദ്ധതികളിലെ ഉപയോക്തൃനാമം മാറ്റുന്നതിന് അതാതിടങ്ങളിലെ ബ്യൂറോക്രാറ്റുകളെ സമീപിക്കുകയോ, ബ്യൂറോക്രാറ്റില്ലാത്ത വിക്കികളുടെ കാര്യത്തിൽ മെറ്റാവിക്കിയിൽ അപേക്ഷിക്കുകയോ ചെയ്യുക.
 • ആവശ്യപ്പെട്ടിരിക്കുന്ന ഉപയോക്തൃനാമം മറ്റൊരു വിക്കിമീഡിയ പദ്ധതിയിൽ സജീവമായ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ ഏകീകൃതാംഗത്വ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി അത്തരം അപേക്ഷകൾ നിരസിക്കപ്പെടും.
 • നിങ്ങളുടെ ഉപയോക്തൃനാമത്തിനകത്ത് അണ്ടർസ്കോറോ ആദ്യത്തെ അക്ഷരം ഇംഗ്ലീഷിലെ ചെറിയക്ഷരമോ ആയിരിക്കരുത്.
 • സംവാദം താളുകളിൽ നിലവിലുള്ള ഒപ്പുകളും പഴയ ഉപയോക്തൃനാമത്തിലേക്കുള്ള സൂചകങ്ങളും അതേപടി നിലനിൽക്കും. ആവശ്യമെങ്കിൽ ഇവയെല്ലാം തിരുത്താവുന്നതാണ്.
 • പേരുമാറ്റങ്ങൾ ഉപയോക്തൃപുനർനാമകരണരേഖയിൽ കാണാം. അപേക്ഷകൾ പത്തായത്തിലും ശേഖരിച്ചിരിക്കും. സുതാര്യതക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, ഇതിൽ ഒഴിവുകഴിവില്ല.


പേരുമാറ്റാതെതന്നെ ചിലപ്പോൾ നിങ്ങളുടെ ആവശ്യം നടന്നേക്കാം. താഴെക്കാണുന്നവ ശ്രദ്ധിക്കുക.

 • നിങ്ങളുടെ ഉപയോക്തൃനാമം ഇംഗ്ലീഷ് ചെറിയക്ഷരത്തിൽ ആരംഭിക്കാനാവില്ല. ഉപയോക്തൃതാളിൽ {{lowercase}} എന്നു ചേർത്തുനോക്കൂ.
 • സംവാദം താളുകളിലുള്ള നിങ്ങളുടെ ഒപ്പ് പ്രദർപ്പിക്കുന്ന രീതി മാത്രം മാറ്റിയാൽ മതിയെങ്കിൽ വിക്കി:ഒപ്പ് എന്ന താളിൽപ്പറയുംപ്രകാരം താങ്കളുടെ ഒപ്പ് ആവശ്യാനുസരണം മാറ്റുക. എന്നാൽ ഇത്, ഉപയോക്തൃനാമനയമനുസരിക്കാത്ത ഒരു പേരിനെ നിലനിർത്താനുള്ള മാർഗ്ഗമല്ല.
 • താങ്കൾ വിക്കിപീഡിയയിൽനിന്നും വിരമിക്കാനാഗ്രഹിക്കുന്നുവെങ്കിൽ {{retired}} എന്ന ഫലകമോ അത്തരത്തിലുള്ള ഒരു സന്ദേശമോ ഉപയോക്തൃതാളിൽ നൽകുക. RetiredUser123 എന്ന തരത്തിലേക്ക് പേരുമാറ്റാനുള്ള അപേക്ഷകൾ സ്വീകാര്യമല്ല. എന്നാൽ ഈ നയത്തിന് വിരുദ്ധമായി വിക്കിപീഡിയയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകാനാഗ്രഹിക്കുന്ന ഉപയോക്താക്കളുടെ പേര് ആകസ്മികമായ അക്ഷരക്കൂട്ടങ്ങളിലേക്ക് മാറ്റിക്കൊടുക്കാറുണ്ട്.
 • വളരെച്ചുരുക്കം തിരുത്തുകൾ മാത്രം വരുത്തിയിട്ടുള്ള ഉപയോക്താക്കൾ, പേരുമാറ്റുന്നതിനു പകരം, പഴയ അംഗത്വം ഉപേക്ഷിച്ച് പുതിയതൊന്ന് എടുക്കുന്നതാണ് അഭികാമ്യം. പഴയ അംഗത്വത്തിലുണ്ടായിരുന്ന ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക, പുതിയ അംഗത്വത്തിലേക്ക് പകർത്താനുള്ള സൗകര്യവും ലഭ്യമാണ്.


പരിഗണിക്കാവുന്ന മറ്റു കാര്യങ്ങൾ:

 • നിങ്ങളുടെ യഥാർത്ഥപേര്, ഉപയോക്തൃനാമമായി ഉപയോഗിക്കുന്നതുവഴി, ഉപദ്രവമുണ്ടാകാനുള്ള സാധ്യതയുണ്ട്.
 • ഒരിക്കൽ പേരുമാറ്റിക്കഴിഞ്ഞാൽ നിങ്ങളുടെ പഴയ അംഗത്വം നിലനിൽക്കില്ലെന്നു മാത്രമല്ല മറ്റൊരാൾ അതേ പേരിൽ അംഗത്വമെടുക്കാനുള്ള സാധ്യതയുമുണ്ട്. ആൾമാറാട്ടം ഒഴിവാക്കാൻ, നിങ്ങൾക്ക് പഴയപേരിൽ വീണ്ടും അംഗത്വമെടുത്ത് ഉപയോക്തൃതാൾ ആവശ്യമെങ്കിൽ തിരിച്ചുവിടാവുന്നതാണ്.

വേദികൾ[തിരുത്തുക]

അനുയോജ്യമായ വേദി തിരഞ്ഞെടുക്കുക. പേരുമാറ്റണമെന്ന് ഉറപ്പായെങ്കിൽ താഴെക്കാണുന്നതിൽ നിന്ന് അനുയോജ്യമായ വേദി തിരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ പിന്തുടരുക:

ലളിതം[തിരുത്തുക]

നിലവിലില്ലാത്ത ഒരു ഉപയോക്തൃനാമത്തിലേക്ക് താങ്കളുടെ പേര് മാറ്റണമെങ്കിൽ ഈ വേദി ഉപയോഗിക്കാം. താങ്കളുദ്ദേശിക്കുന്ന ഉപയോക്തൃനാമം ലഭ്യമാണോ എന്ന് ആദ്യം ഇവിടെ പരിശോധിച്ചതിനുശേഷം ആവശ്യപ്പെടുക.


നാമാധിനിവേശം[തിരുത്തുക]

നിലവിലുള്ളതും കാര്യമായ തിരുത്തുകളൊന്നുമില്ലാത്തതുമായ ഒരു ഉപയോക്തൃനാമത്തിലേക്ക് താങ്കളുടെ പേര് മാറ്റാൻ ഈ വേദി ഉപയോഗിക്കാം.അപേക്ഷകൾ[തിരുത്തുക]

നടപടി പൂർത്തിയായ അപേക്ഷകൾ ഇവിടെക്കാണുക

വാണമടിവീരൻ →ജസ്റ്റിൻ ജോർജ് വാണമടിയേൽ[തിരുത്തുക]

താങ്കൾ ആവശ്യപ്പെട്ടിരിക്കുന്ന പേരിന് നീളം കൂടുതലാണ്. ദയവായി മറ്റൊരു പേര് തിരഞ്ഞെടുക്കുക. ഉദാഹരണം: "ജസ്റ്റിൻ ജോർജ് " --Vssun (സംവാദം) 03:09, 15 ജനുവരി 2013 (UTC)
N ഉപയോക്താവ് പേരു മാറ്റത്തിനു മറ്റൊരു അപേക്ഷ സമർപ്പിച്ചതിനാൽ ഇത് നിരസിക്കുന്നു. --Anoop | അനൂപ് (സംവാദം) 10:57, 15 ജനുവരി 2013 (UTC)

വാണമടിവീരൻ → ജസ്റ്റിൻ വാണമടിയേൽ[തിരുത്തുക]

Yes check.svg - പേരു് ആവശ്യപ്പെട്ടതു പ്രകാരം ജസ്റ്റിൻ വാണമടിയേൽ എന്നാക്കിയിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 10:57, 15 ജനുവരി 2013 (UTC)

Kirikou → Akiry[തിരുത്തുക]

YesY ചെയ്തു--പ്രവീൺ:സം‌വാദം 07:27, 27 ഡിസംബർ 2013 (UTC)

Bharath chand. → Bharath chand[തിരുത്തുക]

 • Current name: Bharath chand. (talk · Special:Contributions/Bharath chand. · logs · block log)
 • Requested name: Bharath chand (SUL conflicts?) (rename user)
 • Reason: < 1. പേരിനൊപ്പം ഒരു ഡോട്ട്(.) കടന്നുകൂടിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ ഭാഷയിൽ ഡോട്ടും ഒരു ഡിജിറ്റ് ആണല്ലോ. പേരു തിരയുമ്പോൾ ഡോട്ട് ഇടാത്തതിന്റെ പേരിൽ സെർച്ച് റിസൾട്ട് കിട്ടിയില്ലെങ്കിലോ എന്ന ശങ്ക.

2. മറ്റാരെങ്കിലും ഇതേ പേരു സ്വീകരിച്ചാൽ പിന്നീട് ഡോട്ട് മാറ്റി ഈ പേരിലേക്ക് വരാനും പറ്റില്ലല്ലോ. അപരനാമം ഉപയോഗിക്കേണ്ടി വരും. വിക്കിപ്പീഡിയയിൽ യദാർത്ഥ പേരിൽ തുടരാൻ ആഗ്രഹിക്കുന്നു. > Bharath chand. (സംവാദം) 18:10, 20 ജൂലൈ 2013 (UTC)

Sivavkm → Kumar_Vaikom[തിരുത്തുക]

Sivavkm → Kumar_Vaikom[തിരുത്തുക]

 • Current name: Sivavkm (talk · Special:Contributions/Sivavkm · logs · block log)
 • Requested name: Kumar_Vaikom (SUL conflicts?) (rename user)
 • Reason: < 1) Sivaharivkm എന്ന വിക്കിയൂസറുമായുള്ള സാദൃശ്യം. 2) എന്റെ ഓൺലൈൻ ഐഡി 'കുമാർ വൈക്കം' എന്നാണ്. എന്റെ തറവാട് വിക്കി ml ആണ്, ഇവിടെ പേർ തിരുത്തിയാൽ എല്ലാ wikimedia സംരഭങ്ങളിലും പുതിയ പേർ കിട്ടുമെന്ന വിശ്വാസത്തിൽ അപേക്ഷിക്കുന്നു. അങ്ങനെ ആവില്ലായെങ്കിൽ ഇപ്പോഴുള്ളത് തന്നെ തുടർന്നാൽ മതി. > കുമാർ വൈക്കം (സംവാദം) 09:37, 18 നവംബർ 2013 (UTC)
N ഓരോ വിക്കിയിലും ചെന്ന് പേര് മാറ്റേണ്ടി വരും. ആവശ്യത്തിൽ പറഞ്ഞിരിക്കുന്നതുപ്രകാരം തത്കാലം നടപ്പിലാക്കുന്നില്ല.--പ്രവീൺ:സം‌വാദം 07:27, 27 ഡിസംബർ 2013 (UTC)

Erfansaitalpy → Erfanebrahimsait[തിരുത്തുക]

YesY ചെയ്തു--പ്രവീൺ:സം‌വാദം 06:18, 29 ഡിസംബർ 2013 (UTC)

لطرش احمد الهاشمي → لطرش أحمد الهاشمي[തിരുത്തുക]

mail2shobz → drummerachayan[തിരുത്തുക]

achayan (സംവാദം) 15:30, 26 ഡിസംബർ 2013 (UTC)

+ഉപയോക്താവ്:Mail2shobz ഈ അംഗത്വം ആഗോള അംഗത്വമാണ്. ഇവിടെ പേരുമാറ്റിയാൽ മറ്റുവിക്കികളിലെ (ഉദാ: ഇംഗ്ലീഷ് വിക്കിപീഡിയ, വിക്കിമീഡിയ കോമൺസ്) ഉപയോക്തൃനാമങ്ങൾ മാറില്ല. പേരു മാറ്റേണ്ടതുണ്ടോ?--പ്രവീൺ:സം‌വാദം 07:27, 27 ഡിസംബർ 2013 (UTC)

Sajanpaul9 → സാജൻ[തിരുത്തുക]

Sajanpaul9, താങ്കൾ സംയോജിത ലോഗിൻ ഉപയോഗിക്കുന്നുണ്ട്. ഇവിടെ പേര് മാറ്റിയാൽ മറ്റിടങ്ങളിൽ (ഉദാ: ഇംഗ്ലീഷ് വിക്കിപീഡിയ, മലയാളം വിക്കിഗ്രന്ഥശാല, വിക്കിമീഡിയ കോമൺസ്) പേര് മാറില്ല. അവിടെയെല്ലാം ചെന്ന് പേര് മാറ്റേണ്ടി വന്നേക്കും. ചെയ്യണോ?--പ്രവീൺ:സം‌വാദം 19:02, 2 ജനുവരി 2014 (UTC)

കുറച്ചു സംശങ്ങൾ ഉണ്ട് സർ.


1 നിലവിൽ ഞാൻ പേര് മാറ്റിയാൽ മലയാളം വിക്കിയിൽ ഞാൻ സാജൻ എന്നാ പേരിൽ ലോഗിൻ ചെയ്യേണം. മറ്റുള്ള വിക്കികളിൽ Sajanpaul9 എന്നാ രീതിയിലും .. അങ്ങനെ ആണോ ..?

2 എനിക്ക് മലയാളം ഒഴികെ ഉള്ള എല്ലാ വിക്കിയിൽ നിന്നും എന്റെ പേര് Sajanpaul9 എന്നതിൽ നിന്ന് വേറെ ഏതെങ്കിലും ഇംഗ്ലീഷ് പേരിലേക്ക് ഉദ : Sajan , SajanP, SAJ (അവയ്ലബിൽ അയ ) മാറ്റുവാനും .. എന്റെ മലയാളം വിക്കിയിൽ സാജൻ എന്ന് മലയാളത്തിൽ ഉപയോഗിക്കുവാനും താല്പര്യപ്പെടുന്നു. അതിനു വല്ലോ വഴിയും ഉണ്ടോ എങ്ങനെയാണ് ചെയ്യേണ്ടത്.

പ്രിയ സാജൻ, ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അതേ എന്നാണ്. പേര് ഇവിടെ മാത്രമേ മാറുകയുള്ളു. രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം: Sajan എന്ന് തുടങ്ങുന്ന ഉപയോക്തൃനാമങ്ങൾ കാണുവാൻ ഈ കണ്ണി ഉപയോഗിക്കുക. സാജൻ എന്ന് മലയാളത്തിൽ തന്നെ വേണമെങ്കിൽ അക്കാര്യമോ മറ്റേതെങ്കിലും ഉപയോക്തൃനാമമാണ് ആവശ്യമെങ്കിൽ അക്കാര്യമോ ആവശ്യപ്പെടാൻ മടിക്കേണ്ടതില്ല. ഒപ്പിടുമ്പോഴും മറ്റും പേര് മലയാളത്തിൽ കാണാനാണെങ്കിൽ ക്രമീകരണങ്ങളിൽ ചെന്ന് ഒപ്പ് മാത്രം മാറ്റിയാൽ മതിയാവും, പേര് മാറ്റേണ്ട കാര്യമില്ല. മുമ്പേ തിരുത്തിത്തുടങ്ങിയ വിക്കിമീഡിയനാണെന്ന് കാരണത്താൽ ഇവിടെയാരെയും സാർ എന്ന് വിളിക്കെണ്ട. പ്രത്യേകിച്ച് എന്നെ. :-) ആശംസകൾ--പ്രവീൺ:സം‌വാദം 08:57, 15 ജനുവരി 2014 (UTC)


മനസിലായി നിലവിൽ ഞാൻ മലയാളം വിക്കിയിൽ ആണ് ആക്റ്റീവ് ആയിരിക്കുന്നത്. മലയാളം വിക്കിയിലെ എന്റെ പേര് "സാജൻ" എന്നാക്കി മാറ്റുവാൻ ആവശ്യപെടുന്നു ..

പിന്നീട് ഞാൻ മറ്റു വിക്കികളിൽ എന്റെ പേര് മാറ്റുവാൻ അപേക്ഷ സമർപ്പിച്ചുകൊള്ളാം മലയാളത്തിൽ 50,000-ത്തിലധികം തിരുത്തലുകൾ ചെയ്‌താലും മറ്റു വിക്കികളിൽ പേര് മാറ്റുവാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലോ ..? - വളരെ നന്ദി Sajanpaul9 (സംവാദം) 14:09, 15 ജനുവരി 2014 (UTC)സാജൻ

YesY ചെയ്തു--പ്രവീൺ:സം‌വാദം 05:13, 16 ജനുവരി 2014 (UTC)

Bertrand Bellet → Aucassin[തിരുത്തുക]

Thanks in advance. Bertrand Bellet (സംവാദം) 13:03, 25 ജനുവരി 2014 (UTC)

Yes check.svg Done--പ്രവീൺ:സം‌വാദം 14:32, 28 ജനുവരി 2014 (UTC)

Roeel16 → Darok72[തിരുത്തുക]

User Roeel16 has been migrated to the unified login system. Renaming it will cause the local account to be detached from the global one. Please confirm if you still want to rename.--പ്രവീൺ:സം‌വാദം 18:07, 2 മാർച്ച് 2014 (UTC)
Hello. First of all thank you very much. Yes I do want to rename this nickname. and delete those messages for my privacy. :-) Roeel16 (സംവാദം) 22:52, 2 മാർച്ച് 2014 (UTC)
Yes check.svg Done--പ്രവീൺ:സം‌വാദം 14:20, 4 മാർച്ച് 2014 (UTC)

Hosiryuhosi → Rxy[തിരുത്തുക]

Yes check.svg Done--പ്രവീൺ:സം‌വാദം 02:06, 10 മാർച്ച് 2014 (UTC)

PrinceMathew → Principal[തിരുത്തുക]