ഉപയോക്താവിന്റെ സംവാദം:Manikandan

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Manikandan !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- അഭി 15:17, 4 ജൂലൈ 2008 (UTC)[മറുപടി]

ചിത്രം അപ്‌ലോഡ് ചെയ്യാൻ[തിരുത്തുക]

മണികണ്ഠൻ, ഇടതുവശത്തെ പണിസഞ്ചി എന്ന മെനുവിനുള്ളിൽ അപ്‌ലോഡ് ലിങ്ക് കണ്ടെത്താനാവും. അവിടെനിന്ന് അനുയോജ്യമായ പകർപ്പാവകാശ ടാഗ് സെലക്റ്റ് ചെയ്ത ശേഷം ചിത്രം വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. ആശംസകൾ --അഭി 07:48, 5 ജൂലൈ 2008 (UTC)[മറുപടി]

മറ്റൊരുകാര്യം, താങ്കൾക്ക് വിക്കിയിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കണമെങ്കിൽ താങ്കളുടെ അക്കൗണ്ട് ചെയ്യാൻ യാന്ത്രികമായി സ്ഥിരീകരിക്കപ്പെടെണ്ടതുണ്ട്. അതിനായി താങ്കൾ അക്കൗണ്ട് ഉണ്ടാക്കിയിട്ട് നാല് ദിവസവും കഴിയുകയും താങ്കൾ കുറഞ്ഞത് പത്ത് തിരുത്തലുകളെങ്കിലും (എഡിറ്റ്) നടത്തുകയും വേണം. അതിനുശേഷമേ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനാവൂ.--അഭി 07:54, 5 ജൂലൈ 2008 (UTC)[മറുപടി]

മണികണ്ഠാ... ദയവായി സം‌വാദതാളുകളിൽ ഒപ്പ് വയ്ക്കാൻ മറക്കരുത്. ഒപ്പിടുന്നതുവഴി പ്രസ്തുത തിരുത്തൽ ആര്‌ നടത്തിയെന്ന് അറിയുന്നതിന്‌ സഹായിക്കും. അതിനാൽ ലേഖനങ്ങൾ ഒഴികെയുള്ള താങ്കൾ തിരുത്തുന്ന താളുകളിൽ ഒപ്പ് ഇടുന്നതിൽ ശ്രദ്ധിക്കുക. അതിനായി തിരുത്തുന്ന താളുകളുടെ മുകളിൽ കാണുന്ന ടാബുകളിൽ വലത്തേ അറ്റത്തുള്ള ടാബല് ക്ലിക്കിയാൽ മതി. അല്ലെങ്കിൽ നാല്‌ `` ടിൽഡ ചിഹ്നങ്ങൾ നൽകിയാലും മതി. ഇനിയും നല്ല തിരുത്തലുകൾ ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് 18:12, 11 ജൂലൈ 2008 (UTC)[മറുപടി]

പ്രിയപ്പെട്ട സുഗീഷ്, ശരിയാണ്, ഇനിമുതൽ ശ്രദധിക്കാം.

സസ്നേഹം മണികണ്ഠൻ .--Manikandan 05:50, 12 ജൂലൈ 2008 (UTC)[മറുപടി]

പത്തായത്തിലുള്ളവ[തിരുത്തുക]

ദയവായി പത്തായത്തിലുള്ള (Archive ചെയ്ത) സംവാദങ്ങൾ തിരുത്താതിരിക്കുക --സാദിക്ക്‌ ഖാലിദ്‌ 08:10, 13 ജൂലൈ 2008 (UTC)[മറുപടി]

കുഴൽമന്ദം വിദ്യാഭ്യാസ ജില്ല[തിരുത്തുക]

കുഴൽമന്ദം വിദ്യാഭ്യാസ ജില്ല എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സാദിക്ക്‌ ഖാലിദ്‌ 15:44, 4 ഒക്ടോബർ 2008 (UTC)[മറുപടി]

തീർച്ചയായും ഒഴിവാക്കിക്കൊളു. നന്ദി, അറിയിപ്പ് തന്നതിനു.

Ezhunnellathu.jpg എന്നൊരു ചിത്രം ഇല്ലല്ലോ -- റസിമാൻ ടി വി 16:54, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

താങ്കൾ അപ്‌ലോഡ് ചെയ്ത Ezhunnellippu.jpg എന്ന ചിത്രം ഇപ്പഴേ ചിത്രശാലയിൽ ഉണ്ട് താനും -- റസിമാൻ ടി വി 17:07, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചിത്രത്തിന്റെ പേരിൽ ഒരു . കൂടുതലുണ്ടായിരുന്നു. ഇപ്പോൾ അത് ലേഖനത്തിൽ ചേർത്തിട്ടുണ്ട്. കൂടുതൽ അർത്ഥവത്തായ പേരിൽ വീണ്ടും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ പഴയ ചിത്രം മായ്ക്കാം. --Vssun 17:10, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]


നന്ദി, ചിത്രശാലയിൽനിന്നു എങിനെയാണു ലേഖനത്തിൽ ചേർക്കുക എന്ന് ഒരിക്കൽകൂടി അറിയിക്കുവാൻ വിനീതമായി അഭ്യർതിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Manikandan (സംവാദംസംഭാവനകൾ)

താങ്കൾ നേരത്തേ പരീക്ഷിച്ച രീതി ശരിയായിരുന്നു. ചിത്രത്തിന്റെ പേര് തെറ്റായതുകൊണ്ടാണ് ചിത്രം കാണാതിരുന്നത്. വീണ്ടും ശ്രമിച്ചു നോക്കുക. ആശംസകളോടെ --Vssun 18:28, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സം‌വാദം[തിരുത്തുക]

താങ്കൾക്ക് ആരോടാണോ ചോദ്യങ്ങൾ ചോദിക്കേണ്ടത് / മറുപടി നൽകേണ്ടത്; അദ്ദേഹത്തിന്റെ സം‌വാദതാളിൽ മാത്രം നൽകിയാൽ മതി. സ്വന്തം സം‌വാദതാളിൽ നൽകിയാൽ പെട്ടെന്ന് ശ്രദ്ധിച്ചു എന്നു വരില്ല. ഇനിയും നല്ല തിരുത്തലുകൾ ആശംസിക്കുന്നു. സസ്നേഹം --സുഗീഷ് 01:06, 22 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചിത്രസഹായി[തിരുത്തുക]

ഒരു ലേഖനത്തിൽ ചിത്രങ്ങൾ ചേർക്കുന്നതെങ്ങിനെയെന്നറിയൻ സഹായം:ചിത്ര സഹായി കാണുക. ഇനിയും സഹായം ആവശ്യമെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപിടു.--Rameshng:::Buzz me :) 17:11, 22 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മുകളിൽ രമേഷ് ചൂണ്ടിക്കാണിച്ചതു പോലെ ചിത്രങ്ങൾ ചേർക്കുന്നതിന് ചിത്രസഹായി കാണുക. മാത്തൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ ചിത്രം ചേർക്കാനായി ശ്രമിച്ചതു കണ്ടു. താങ്കൾ ചേർക്കാനുദ്ദേശിച്ച ചിത്രം വിക്കിപീഡിയയിലുണ്ടെന്ന് ആദ്യം ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ താങ്കൾക്ക് അത് അപ്ലോഡ് ചെയ്യാവുന്നതാണ്. മാത്തൂരിന്റെ താളീൽ ഞാൻ ഇപ്പോൾ ഒരു ചിത്രം ചേർത്തിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun 09:44, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]


നന്ദി.

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Manikandan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:16, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Manikandan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:30, 16 നവംബർ 2013 (UTC)[മറുപടി]