ഈസാ
| മർയമിന്റെ പുത്രൻ ഈസ | |
|---|---|
| ജനനം | 7–2 BC/BCE ഈത്തപ്പഴ മരച്ചുവട്ടിൽ, ബെതലഹേം |
| മരണം | മരിച്ചതായി മുസ്ലിംകൾ വിശ്വസിക്കുന്നില്ല; ദൈവത്തിലേക്ക് ഉയർത്തപ്പെട്ടതായി വിശ്വാസം. |
| ഉദ്യോഗം | പ്രവാചകൻ,പ്രബോധകൻ |
| സ്വന്തം നാട് | നസ്രത്ത്, ഗലീലി |
| മാതാപിതാക്കൾ | അമ്മ: മർയം, പിതാവില്ലതെയാണ് ഈസ ജനിച്ചത് |
ഇസ്ലാമിൽ ഈസാ നബി (Arabic: عيسى `Īsā )അഥവാ യേശു ഇസ്രായേൽ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു.പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർ-ആൻ അദ്ദേഹത്തിന്റെ മാതാവിനോടുചേർത്ത് മറിയമിന്റെ മകൻ ഈസാ എന്നാണു വിളിക്കുന്നത്.അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇൻചീൽ(സുവിശേഷം).ഈസാ നബിയുടെ അദ്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അദ്ഭുത പ്രവർത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു.എന്നാൽ യേശുവിന്റെയോ മോശയുടെയോ മുഹമ്മദ് നബിയുടെയോ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ല. ഖുർആൻ യേശുവിനെ ആദിപിതാവായ [ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്.യേശു പിതാവില്ലാതെയാണു ജനിച്ചതെങ്കിൽ ആദം മാതാവും പിതാവുമില്ലാതെയാണു സൃഷ്ടിക്കപ്പെട്ടത്.
"അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു." (3.59)
[തിരുത്തുക] തിരോധാനം
യേശുവിന്റെ കുരിശുമരണത്തേയും വധത്തേയും ഖുർആൻ നിരാകരിക്കുന്നു.അദ്ദേഹത്തെ അല്ലാഹു തന്നിലേക്കുയർത്തിയെന്നും ജനം യേശുവിന്റെ കാര്യത്തിൽ കുഴപ്പത്തിലകപ്പെട്ടു എന്നും ഖുർആൻ പറയുന്നു.
"അല്ലാഹുവിൻറെ ദൂതനായ, മർയമിൻറെ മകൻ മസീഹ് ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും ( അവർ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ ( യാഥാർത്ഥ്യം ) അവർക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീർച്ചയായും അദ്ദേഹത്തിൻറെ ( ഈസായുടെ ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല."(പരിശുദ്ധ ഖുർആൻ/നിസാഅ് #157)
[തിരുത്തുക] അവലംബം
- ↑ "യേശുവും മർയവും ഖുർആനിലും ബൈബിളിലും". http://www.islampadanam.com/ebooks/yesuvum%20bibilum%20quranum.pdf.
- ↑ Veitschegger, Karl. "Jesus in den anderen Religionen". http://members.surfeu.at/veitschegger/texte/andere_rel.htm, ശേഖരിച്ചത്: 2008-03-17.
- ↑ "ഈസാ നബി". http://www.malayalamquransearch.com/view_quran_article.php?topic_id=135&page_id=16.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- An Islamic perspective on Jesus
- യേശു മഹാനായ പ്രവാചകൻ -എം.മുഹമ്മദ് അക്ബർ
- യേശുവും മർയവും ഖുർആനിലും ബൈബിളിലും". - ഇ.സി സൈമൺ മാസ്റ്റർ