ഇൻസെപ്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻസെപ്ഷൻ

Theatrical poster
സംവിധാനം ക്രിസ്റ്റഫർ നോളൻ
നിർമ്മാണം ക്രിസ്റ്റഫർ നോളൻ
എമ്മ തോമസ്
രചന ക്രിസ്റ്റഫർ നോളൻ
അഭിനേതാക്കൾ ലിയോനാർഡോ ഡികാപ്രിയോ
കെൻ വാറ്റനാബെ
ജോസഫ് ഗോർഡോൺ ലെവിറ്റ്
മാരിയോൺ കോറ്റിലാർഡ്
എലൻ പേജ്
സീലിയൻ മർഫി
സംഗീതം ഹാൻസ് സിമ്മർ[1]
ഛായാഗ്രഹണം വോളി ഫിസ്റ്റർ
ചിത്രസംയോജനം ലീ സ്മിത്ത്
സ്റ്റുഡിയോ Legendary Pictures
Syncopy Films
വിതരണം വാർണർ ബ്രദേഴ്സ് പിക്ചേഴ്സ്
റിലീസിങ് തീയതി London premiere:
ജൂലൈ 13, 2010 (2010-07-13)
യു.എസ്.എ:
ജൂലൈ 16, 2010 (2010-07-16)
സമയദൈർഘ്യം 148 മിനുറ്റ്സ്[2]
രാജ്യം യു.എസ്.എ
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $160,000,000[3]
ബോക്സ് ഓഫീസ് $78,385,337[4]

2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ശാസ്ത്രകഥാ ആക്ഷൻ ചലച്ചിത്രമാണ്‌ ഇൻസെപ്ഷൻ. ക്രിസ്റ്റഫർ നോളൻ കഥയും, നിർമ്മാണവും സം‌വിധാനവും നിർ‌വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോ,കെൻ വാറ്റനാബെ, ജോസഫ് ഗോർഡോൺ ലെവിറ്റ്, മാരിയോൺ കോറ്റിലാർഡ്, എലൻ പേജ്, സീലിയൻ മർഫി എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ. ഡോം കോബ് നേതൃത്വം നൽകുന്ന ഒരു നാൽ‌വർ സംഘം മറ്റുള്ളവരുടെ സ്വപ്നത്തിലേക്ക് പ്രവേശിച്ച് മറ്റൊരു വിധത്തിൽ അപ്രാപ്യമായ വിവരങ്ങൾ മോഷ്ടിക്കുന്നതാണ്‌ ഈ ചിത്രത്തിന്റെ കഥാതന്തു[5].

സ്വപ്ന മോഷ്ടാക്കളെപ്പറ്റി 80 താളുകളുള്ള ഒരു സം‌ക്ഷിപ്തരൂപം നോളൻ പത്തു വർഷങ്ങൾക്കു മുൻപ് എഴുതുന്നതോടെയാണ് ഇൻസെപ്ഷൻ എന്ന ചലച്ചിത്രത്തെക്കുറിച്ചുള്ള പ്രാരംഭ നടപടികളാരംഭിക്കുന്നത്[6]. 2001-ൽ വാരൺ ബ്രോസ് എന്ന ചലച്ചിത്ര നിർമ്മാണക്കമ്പനിയുമായി ഈ ആശയം പങ്കു വെച്ചപ്പോൾ, വലിയ ചലച്ചിത്രങ്ങളെടുത്ത് തനിക്ക് പരിചയം വേണമെന്ന് നോളനു തോന്നുകയും[7] തുടർന്ന് ബാറ്റ്മാൻ ബിഗിൻസ്, ദ ഡാർക്ക് നൈറ്റ് എന്നീ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്യുകയും ചെയ്തു.വാർണർ ബ്രോസ് 2009 ഫെബ്രുവരിയിൽ ഈ ചലച്ചിത്രം സ്വീകരിക്കുന്നതിനു മുൻപ് നോളൻ തിരക്കഥ ആറു മാസത്തോളം തിരുത്തിയെഴുതുകയും മിനുക്കുപണികൾ നടത്തുകയും ചെയ്തിട്ടുണ്ട്[7][8]. 2009 ജൂൺ 19-നു് ടോക്കിയോവിലാരംഭിച്ച ഇതിന്റെ ചിത്രീകരണം അതേ വർഷം നവംബറിൽ കാനഡയിൽ പൂർത്തിയായി[9][10].

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Inception എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അവലംബം[തിരുത്തുക]

  1. George (2009-07-23). "Inception Cast and Crew Updates". CINEMA REWIND. ശേഖരിച്ചത്: 2009-08-31. 
  2. "Inception (Nft)". IMAX Melbourne. ശേഖരിച്ചത്: 2010-07-18. 
  3. Fritz, Ben (July 15, 2010). "Movie projector: 'Inception' headed for No. 1, 'Sorcerer's Apprentice' to open in third". Los Angeles Times (Tribune Company). ശേഖരിച്ചത്: July 15, 2010. 
  4. "Inception (2010)". Entertainment weekly. ശേഖരിച്ചത്: July 16, 2010. 
  5. "Inception Synopsis". Fandango.com. ശേഖരിച്ചത്: 2010-07-18. 
  6. Weintraub, Steve (2010-03-25). "Christopher Nolan and Emma Thomas Interview". Collider. ശേഖരിച്ചത്: 2010-04-06. 
  7. 7.0 7.1 Itzkoff, Dave (2010-06-30). "A Man and His Dream: Christopher Nolan and Inception". The New York Times. ശേഖരിച്ചത്: 2010-07-01. 
  8. Michael Fleming (2009-02-11). "Nolan tackles Inception for WB". Variety. ശേഖരിച്ചത്: 2009-02-25. 
  9. Hiscock, John (2010-07-01). "Inception: Christopher Nolan interview". Daily Telegraph. ശേഖരിച്ചത്: 2010-07-07. 
  10. Production Notes, 2010, p. 22.
"http://ml.wikipedia.org/w/index.php?title=ഇൻസെപ്ഷൻ&oldid=1927089" എന്ന താളിൽനിന്നു ശേഖരിച്ചത്