ബാറ്റ്മാൻ ബിഗിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാറ്റ്മാൻ ബിഗിൻസ്
റിലീസ് പോസ്റ്റർ
സംവിധാനംക്രിസ്റ്റഫർ നോളൻ
നിർമ്മാണംഎമ്മ തോമസ്,
ചാൾസ് റോവൻ
കഥഡേവിഡ് എസ് ഗോയെർ
തിരക്കഥഡേവിഡ് എസ്. ഗോയർ,
ക്രിസ്റ്റഫർ നോളൻ
കടപ്പാട്  : ബാറ്റ്മാൻ കഥാപാത്രം സൃഷ്ടിച്ചത് ബോബ് കെയ്ൻ
ബിൽ ഫിംഗർ
അഭിനേതാക്കൾക്രിസ്റ്റ്യൻ ബെയ്ൽ,
കേറ്റി ഹോംസ്,
മൈക്കൽ കെയ്ൻ,
മോർഗൻ ഫ്രീമാൻ,
ഗ്രേ ഓൾഡ്മാൻ
സംഗീതംഹാൻസ് സിമ്മർ
ജെയിംസ് ന്യൂട്ടൻ ഹൊവാർഡ്
ഛായാഗ്രഹണംവോളി ഫിസ്റ്റർ
ചിത്രസംയോജനംലീ സ്മിത്ത്
വിതരണംവാർണർ ബ്രദേഴ്സ്
റിലീസിങ് തീയതി
  • ജൂൺ 10, 2005 (2005-06-10) (റഷ്യ)
  • ജൂൺ 15, 2005 (2005-06-15) (യു.എസ്.എ)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$15 കോടി
സമയദൈർഘ്യം140 മിനുറ്റ്സ്
ആകെ$372,710,015

ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അമേരിക്കൻ സൂപ്പർ ഹീറോ ചലച്ചിത്രമാണ്‌ ബാറ്റ്മാൻ ബിഗിൻസ്. ക്രിസ്റ്റഫർ നോളൻ സം‌വിധാനം നിർ‌വ്വഹിച്ചിരിക്കുന്നു..ക്രിസ്റ്റ്യൻ ബെയിലാണു ബാറ്റ്മാനായി വേഷമിടുന്നത്.ബാറ്റ്മാന്റെ കാമുകി റേച്ചൽ ഡവസ്സായി കേറ്റി ഹോംസ് അഭിനയിച്ചിരിക്കുന്നു.ചിത്രം ബോക്സോഫീസിൽ വിജയിച്ചു.കൂടാതെ നിരൂപക പ്രശംസയും നേടി.ഈ പടത്തിന്റെ തുടർച്ചയായി ദ ഡാർക്ക് നൈറ്റ് 2008ൽ പുറത്തിറങ്ങി.

ഇതിവൃത്തം[തിരുത്തുക]

ബാറ്റ്സ്യൂട്ട്.
ബാറ്റ്സ്യൂട്ട്.

ഗോഥം നഗരത്തിലെ കോടീശ്വരനായ തോമസ്‌ വെയിന്റെ മകനാണ് ബ്രൂസ് വെയിൻ. ഒരു നാൾ ബാലകനായ ബ്രൂസ് വെയ്നിന്റെ കണ്മുന്നിൽ വെച്ച് തന്റെ മാതാപിതാക്കളെ ഒരു പിടിച്ചുപറിക്കാരൻ കൊല്ലുന്നതിനു ദൃക്സാക്ഷിയാവേണ്ടി വരുന്നു. പതിനാലാം വയസ്സിൽ മാതാപിതാക്കളെ കൊന്ന കൊലയാളിയെ കോടതിയിൽ വെച്ച് കൊല്ലാൻ ഒരുങ്ങുന്ന ബ്രൂസ് വെയിന്റെ ഉദ്ദ്യെമം നടന്നില്ല. അതറിഞ്ഞ ബ്രൂസ് വെയിന്റെ ബാല്യകാല സുഹൃത്ത് റേച്ചൽ ബ്രൂസിനെ നിശിതമായി വിമർശിക്കുന്നു. ഗോഥം നഗരത്തിലെ ആയിരക്കണക്കിന് കുറ്റവാളികളെ കുറിച്ചും കുറ്റവാളികൾ സൃഷ്ട്ടിക്കപ്പെടാൻ ഇടയാവുന്ന ദാരിദ്ര്യ സാഹചര്യത്തെ കുറിച്ചും ബ്രൂസ് വെയിനിന്റെ മാതാപിതാകളെ കൊന്നത്തിന്റെ ഉത്തരവാദിത്തം ആ സാഹചര്യങ്ങൾക്ക് മൊത്തമാണെന്നും റേച്ചൽ ബ്രൂസിനോട് പറയുന്നു. എന്നാൽ അതൊന്നും ഉൾക്കൊള്ളാൻ പറ്റാത്ത സാഹചര്യത്തിൽ ബ്രൂസ് ഗോഥം നഗരത്തിലെ കുറ്റവാളികളുടെ നേതാവായ മറോണിയെ കാണാൻ എത്തുന്നു. മറോണി ബ്രൂസിനെ അപമാനിച്ചയക്കുന്നു. ഒരു കുറ്റവാളി അനുഭവിക്കുന്ന അന്തർ സംഘർഷങ്ങൾ അറിയാൻ ബ്രൂസ് സ്വയം ഒരു കുറ്റവാളിയായി മാറാൻ തീരുമാനിക്കുന്നു. കുറച്ചു കാലത്തിനു ശേഷം ഭൂട്ടാനിലെ ജയിലിലെത്തിപ്പെടുന്ന ബ്രൂസിനെ ബ്രൂസിന്റെ അച്ഛനെ പരിചയമുള്ള റാസ് അൽ ഗുൽ എന്ന നിഗൂഡ വ്യക്തി കാണാൻ എത്തുന്നു. ലീഗ് ഓഫ് ഷാഡോസ് എന്ന നിഗൂഡ സ്വഭാവമുള്ള രഹസ്യ സംഘടനയിൽ ചെരാൻ റാസ് അൽ ഗുൽ ബ്രൂസിനെ ക്ഷണിക്കുന്നു. തുടർന്ന് റാസ് അൽ ഗുൽ ബ്രൂസിനെ രഹസ്യ ആയോധന വിദ്യ പരിശീലിപ്പിക്കുന്നു. സംഘടനയുടെ ഹിംസാപ്രവർത്തനങ്ങളിൽ ബ്രൂസ് അതൃപ്തനാവുന്നു. ഒരു നാഗരികത പൂർണ്ണതയിൽ എത്തിയ ശേഷം ആ സമൂഹം കുറ്റവാളികളുടെയും അഴിമതിക്കാരുടെയും കൂത്തരങ്ങായി മാറുമ്പോൾ ആ നാഗരികതയെ നശിപ്പിക്കുക എന്നതാണ് ലീഗ് ഓഫ് ഷാഡോയുടെ ആത്യന്തിക ലക്‌ഷ്യം എന്ന് ബ്രൂസ് തിരിച്ചറിയുന്നു. ലീഗ് ഓഫ് ഷാഡോയുടെ അടുത്ത ലക്‌ഷ്യം കുറ്റവാളികളുടെ പറുദീസയായി മാറിയ ഗോഥം നഗരത്തെ നശിപ്പിക്കുക എന്നതാണെന്നും അതിനായാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അറിയുന്ന ബ്രൂസിനു അവരോട് ഏറ്റുമുട്ടേണ്ടി വരുന്നു. റാസ് അൽ ഗുൽ ഒഴിച്ച് എല്ലാവരും മരിക്കുന്നു.

പിന്നീട് ബ്രൂസ് ഗോഥം നഗരത്തിലേക്ക് മടങ്ങി വരുന്നു. ബ്രൂസിന്റെ പിതാവിന്റെ കമ്പനിയായ വെയിൻ എന്റർപ്രൈസിന്റ്റ്‌ റിസർച് ആൻഡ്‌ ഡെവലപ്മെന്റ് തലവനായ ലൂഷ്യസ് ഫോക്സ് വികസിപ്പിച്ചു കൊടുക്കുന്ന നൂതന ഉപകരണങ്ങളുടെ സഹായത്തോടെ ബാറ്റ്‌മാൻ ആയി അവതരിക്കുന്നു. നഗരത്തിലെ കുറ്റവാളികൾക്കെതിരെ പോരാടാൻ ആരംഭിക്കുന്ന ബ്രൂസ് കുറ്റവാളികളെ മുഴുവൻ അമർച്ച ചെയ്യാൻ തുടങ്ങുന്നു. അതിനിടക്ക് ഗോഥം നഗരത്തെ നശിപ്പിക്കാൻ റാസ് അൽ ഗുലിന്റെ നേതൃത്വത്തിൽ ലീഗ് ഓഫ് ഷാഡോസ് തയ്യാറാക്കിയ നിഗൂഡമായ ഒരു പദ്ധതിയുടെ സൂചനകൾ ബ്രൂസ് കണ്ടെത്തുന്നു.

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ബാറ്റ്മാൻ ബിഗിൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബാറ്റ്മാൻ_ബിഗിൻസ്&oldid=3655599" എന്ന താളിൽനിന്ന് ശേഖരിച്ചത്