ദ ഡാർക്ക് നൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഡാർക്ക് നൈറ്റ്

ദ ഡാർക്ക് നൈറ്റിൻറെ പോസ്റ്റർ
സംവിധാനം ക്രിസ്റ്റഫർ നോളൻ
നിർമ്മാണം ക്രിസ്റ്റഫർ നോളൻ
ചാൾസ് റോവൻ
എമ്മ തോമസ്
രചന തിരക്കഥ:
ക്രിസ്റ്റഫർ നോളൻ
ജൊനാഥൻ നോളൻ
കഥ:
ഡേവിഡ് എസ്. ഗോയർ
ക്രിസ്റ്റഫർ നോളൻ
കോമിക് പുസ്തകം:
ബോബ് കെയ്ൻ
ബിൽ ഫിംഗർ
അഭിനേതാക്കൾ ക്രിസ്റ്റ്യൻ ബെയ്ൽ
മൈക്കൽ കെയ്ൻ
ഹീത്ത് ലെഡ്ജർ
ഗ്രേ ഓൾഡ്മാൻ
ആരോൺ എക്കാർട്ട്
മാഗി ഗില്ലൻഹാൾ
മോർഗൻ ഫ്രീമാൻ
സംഗീതം ഹാൻസ് സിമ്മർ
ജെയിംസ് ന്യൂട്ടൻ ഹൊവാർഡ്
ഛായാഗ്രഹണം വോളി ഫിസ്റ്റർ
ചിത്രസംയോജനം ലീ സ്മിത്ത്
വിതരണം വാർണർ ബ്രദേഴ്സ്
റിലീസിങ് തീയതി ഓസ്ട്രേലിയ:
ജൂലൈ 16, 2008
വടക്കേ അമേരിക്ക:
ജൂലൈ 18, 2008
യു.കെ.:
ജൂലൈ 24, 2008
സമയദൈർഘ്യം 152 min.
രാജ്യം യു.എസ്.എ
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $185 million[1]
ബോക്സ് ഓഫീസ് $966,580,000[1]

ക്രിസ്റ്റഫർ നൊളൻ സം‌വിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ദ ഡാർക്ക് നൈറ്റ്. ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം നൊളന്റെ ബാറ്റ്മാൻ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്. 2005-ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് ആണ് പരമ്പരയിലെ ആദ്യ ചിത്രം. ക്രിസ്റ്റ്യൻ ബെയ്ൽ ആണ് പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയൊരു വില്ലനായ ദ ജോക്കറിനെതിരെയുള്ള (ഹീത്ത് ലെഡ്ജർ) ബാറ്റ്മാന്റെ പോരാട്ടത്തിലാണ് കഥ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് അറ്റോർണി ഹാർവി ഡെന്റ് (ആരൊൺ എക്കർട്ട്), ബാറ്റ്മാന്റെ പഴയ സുഹൃത്തും കാമുകിയുമായ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി റേച്ചൽ ഡോസ് (മാഗി ഗ്ലൈലെൻഹാൽ) എന്നിവരുമായുള്ള ബാറ്റ്മാന്റെ ബന്ധത്തെക്കുറിച്ചും സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നു.

2008 ജനുവരി 22-ന് ചിത്രം പൂർത്തിയായതിനുശേഷം ജോക്കറായി വേഷമിട്ട ലെഡ്ജർ ഒരു മരുന്നിന്റെ അമിതോപയോഗത്താൽ അന്തരിച്ചു. ഇതിനുശേഷം വാർണർ ബ്രോസ് ലെഡ്ജറിനെ കേന്ദ്രീകരിച്ച് ചിത്രത്തിന്റെ പ്രചാരണം ശക്തമാക്കി. ജൂലൈ 16, 2008-ൽ ഓസ്ട്രേലിയയിലും, ജൂലൈ 18, 2008-ൽ വടക്കേ അമേരിക്കയിലും, ജൂലൈ 24, 2008-ൽ യുണൈറ്റഡ് കിങ്ഡത്തിലും ചിത്രം പുറത്തിറങ്ങി. നിരൂപകരിൽ നിന്നും സാധാരണക്കാരിൽ നിന്നും മികച്ച പ്രതികരണമാണുണ്ടായത്. വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിൽ 50 കോടി ഡോളറിലധികം നേടുന്ന രണ്ടാമത്തെ ചിത്രമായി ദ ഡാർക്ക് നൈറ്റ്.

[തിരുത്തുക] അവലംബം

  1. 1.0 1.1 "The Dark Knight (2008)". Box Office Mojo. 2008-09-08. http://www.boxofficemojo.com/movies/?id=darkknight.htm, ശേഖരിച്ചത്: 2008-09-08. 


"http://ml.wikipedia.org/w/index.php?title=ദ_ഡാർക്ക്_നൈറ്റ്&oldid=1246560" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ