ലിയോനാർഡോ ഡികാപ്രിയോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലിയോനാർഡോ ഡികാപ്രിയോ | |
|---|---|
ലിയോനാർഡോ ഡികാപ്രിയോ, April 2007 |
|
| ജനനം | ലിയോനാർഡോ വിൽഹെം ഡികാപ്രിയോ |
| സജീവം | 1988 — present |
| പുരസ്കാരങ്ങൾ | NBR Award for Best Supporting Actor 1993 What's Eating Gilbert Grape Silver Bear for Best Actor 1996 Romeo & Juliet NBR Award for Best Cast 2006 The Departed |
| വെബ്സൈറ്റ് | |
| http://www.leonardodicaprio.com/ | |
ലിയോനാർഡോ വിൽഹെം ഡികാപ്രിയോ (ജനനം: നവംബർ 11, 1974) പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനാണ്. ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ച ഇദ്ദേഹം, റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട് തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ദ എവിയേറ്റർ, ദ ഡിപാർട്ടഡ്, മാർട്ടിൻ സ്കോർസെസെയുടെ പുതിയ ചിത്രമായ ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക് എന്നിവ സമീപകാല സംരംഭങ്ങളിൽ പെടുന്നു.
1974-ൽ ഇർമെലിൻ-ജോർജ്ജ് ഡികാപ്രിയോ ദമ്പതികളുടെ മകനായി കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ജനിച്ചു. ലിയൊനാർഡോയുടെ മാതാവ് ജർമ്മൻ കാരിയും, പിതാവ് ജർമ്മൻ-ഇറ്റാലിയൻ വംശജനുമായിരുന്നു.