മെമെന്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെമെന്റോ

Teaser Poster
സംവിധാനം ക്രിസ്റ്റഫർ നോളൻ
രചന ക്രിസ്റ്റഫർ നോളൻ
ഭാഷ ഇംഗ്ലീഷ്

2000-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് മെമെന്റോ. ജൊനാഥൻ നോളന്റെ ചെറുകഥയായ മെമെന്റോ മോറി അടിസ്ഥാനമാക്കി സഹോദരൻ ക്രിസ്റ്റഫർ നോളനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ആന്റീറോഗ്രേഡ് അമ്നീഷ്യ ബാധിച്ചതിനാൽ പുതുതായി ഒന്നും ഓർക്കാൻ സാധിക്കാത്ത ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ഗൈ പിയേഴ്സ്, കാരി-ആൻ മോസ്, ജോ പന്റോലിയാനോ എന്നിവരാണ് ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നോളൻ ചിത്രങ്ങളുടെ പ്രത്യേകതയായ അരേഖീയമായ കഥനം ഈ ചിത്രത്തിലും അനുവർത്തിച്ചിരിക്കുന്നു. ഇടവിട്ടുള്ള രണ്ട് സീക്വൻസുകളിലായാണ് ചലച്ചിത്രത്തിൽ കഥ പറയുന്നത് - ഇവയിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ശ്രേണി കാലക്രമത്തിലും കളറിൽ ചിത്രീകരിച്ചിരിക്കുന്ന ശ്രേണി കാലത്തിന്റെ വിപരീതക്രമത്തിലുമാണ്. അതിനാൽ ഓരോ സീക്വൻസ് ആരംഭിക്കുമ്പോഴും അതിനു മുമ്പുള്ള സംഭവങ്ങളെക്കുറിച്ച് പ്രേക്ഷകൻ അജ്ഞനാണ്. അസാധാരണമായ ഈ കഥനശൈലി ചിത്രത്തിന് ധാരാളമായ നിരൂപകപ്രശംസ നേടിക്കൊടുത്തു.

[തിരുത്തുക] അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ഗൈ പിയേഴ്സ് ലെനാഡ് ഷെൽബി
കാരി-ആൻ മോസ് നതാലി
ജോ പന്റോലിയാനോ ടെഡ്ഡി

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=മെമെന്റോ&oldid=1296684" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ