അൽ-ബയ്റൂനി
Al Biruni on a 1973 Afghan post stamp commemorating his one thousandth anniversary.
|
|
|---|---|
| പേര്: | Abū Rayhān Muhammad ibn Ahmad Bīrunī |
| Title: | Abu-Rayhan Biruni |
| ജനനം: | 5 September 973 AD |
| മരണം: | 13 December 1048 AD |
| വംശം: | Iranian |
| Maddhab: | Shia Islam |
| School tradition: | Imami |
| Main interests: | Anthropology, astrology, astronomy, chemistry, comparative sociology, geodesy, geology, history, mathematics, medicine, philosophy, pharmacology, physics, psychology, science |
| Notable ideas: | Father of anthropology, geodesy and Indology. Founder of experimental mechanics and experimental astronomy. Pioneer of experimental psychology. Contributed to many other fields of knowledge. |
| കൃതികൾ: | Ta'rikh al-Hind, The Mas'udi Canon, Understanding Astrology, and many other books |
| സ്വാധീനങ്ങൾ: | Aristotle, Ptolemy, Aryabhata, Muhammad, Brahmagupta, Rhazes, al-Sijzi, Abu Nasr Mansur, Avicenna |
| സ്വാധീനിച്ചത്: | Al-Sijzi, Avicenna, Omar Khayyam, al-Khazini, Zakariya al-Qazwini, Maragha observatory, Islamic science, Islamic philosophy |
ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അൽ-ബറൂണി. മുഴുവൻ പേര് അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബറൂണി എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗർഭശാസ്ത്രം, മതങ്ങൾ, തത്വചിന്ത തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത് ഇന്ത്യയിൽ വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. കേരളത്തിലും അദ്ദേഹം വളരെക്കാലം താമസിച്ചു. റഷ്യയിലെ ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ താരിഖ് അൽ-ഹിന്ദ് എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.
ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂണി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളിൽ ആര്യഭട സ്വാധീനം പ്രകടമാണ്). അതേ പോലെ അദ്ദേഹം നിരവധി തരം രത്നങ്ങളുടേയും ഖനിജങ്ങളുടേയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താൻ സഞ്ചരിച്ച പ്രധാന നഗരങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി. [1] [2]
ഉള്ളടക്കം |
ജീവിത രേഖ [തിരുത്തുക]
ക്രി.വ 970 ലാണ് അൽ-ബറൂണി ജനിച്ചത് (973 ലാണ് എന്നും മറ്റൊരഭിപ്രായമുണ്ട്[3]). ഇന്നത്തെ റഷ്യയിലെ ഖീവാ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം (ഈ സ്ഥലം പുരാതന ഖോറെസ്മിയയുടെ ഭാഗമായിരുന്നു[3]). ഖീവിലെ ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹം ഗണിതം,ഭൂമിശാസ്ത്രം,ചരിത്രം,തത്വചിന്തകൾ എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടി. 20വയസ്സിനുള്ളിൽ തന്നെ അദ്ദേഹം പണ്ഡിതൻ എന്ന നിലയിൽ പ്രസിദ്ധനായി. അൽ-ബറൂണീയെക്കുറിച്ച് അറിയാനിടയായ ജർജാൻ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു. ഈ കാലയളവിൽ അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങൾ എന്ന കൃതി രചിച്ചു.
ഗസ്നവി സുൽത്താൻ മഹ്മൂദിന്റെ സഭയിലും ഇദ്ദേഹം അംഗമായിരുന്നു[3].
കൃതികൾ [തിരുത്തുക]
- കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങൾ
- താരിഖ് അൽ-ഹിന്ദ്
അവലംബം [തിരുത്തുക]
- ↑ ജ്യോതിഷവും ജ്യോതി ശാസ്ത്രവും, താൾ 137, പ്രൊഫ. കെ. പാപ്പുട്ടി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ആറാം പതിപ്പ് 2006, ജൂൺ.
- ↑ http://www.islamonweb.net/article/2012/05/213/
- ↑ 3.0 3.1 3.2 Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 183. ISBN 978-1-4051-8243-0. http://books.google.co.in/books?id=9kfJ6MlMsJQC.
കുറിപ്പുകൾ [തിരുത്തുക]
| മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഹുയാൻ സാങ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർവിനോ | മാർക്കോ പോളോ | അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | അബ്ദുൾ റസാഖ് | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ | ||