താരിഖ് അൽ-ഹിന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അൽ-ബയ്റൂനി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം ആണ് താരിഖ് അൽ-ഹിന്ദ്. ഇന്ത്യാചരിത്രമാണ് പ്രതിപാദ്യം. ചരിത്രത്തിനുപുറമെ ജ്യോതിശ്ശാസ്ത്രം, സാഹിത്യം, ഇതര വിജ്ഞാനശാഖകൾ എന്നിവയിൽ ഇന്ത്യയിലുണ്ടായ വളർച്ചയും പ്രതിപാദിച്ചിരിക്കുന്നു. ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=താരിഖ്_അൽ-ഹിന്ദ്&oldid=3472322" എന്ന താളിൽനിന്ന് ശേഖരിച്ചത്