അര്‍ബുദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Cancer
തരം തിരിക്കലും & പുറമെയുള്ള ഉപാധികളും
When normal cells are damaged beyond repair, they are eliminated by apoptosis (A). Cancer cells avoid apoptosis and continue to multiply in an unregulated manner (B).
അസുഖങ്ങളുടെ പട്ടിക 28843
മരുന്നുകള്‍ 001289
MeSH D009369

അതീവധൃതഗതിയില്‍ കാര്യകാരണസഹിതമല്ലാത്ത കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അര്‍ബുദം. ഡി.എന്‍.എ-ആര്‍.എന്‍.എ വ്യവസ്ഥിതി എന്ന സങ്കീര്‍ണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളര്‍ച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും നിയന്ത്രാതീതമായാല്‍ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അര്‍ബുദം.സാധാരണ ശരീരകോശങ്ങളില്‍ നിഷ്ക്രിയരായി കഴിയുന്ന അര്‍ബുദജീനുകള്‍ രാസവസ്തുക്കളോ പ്രസരങ്ങളോ ഉത്തേജിപ്പിയ്ക്കുന്നു.ഇപ്രകാരം സാധാരണ കോശം അര്‍ബുദകോശമാകുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ഗ്രീക് ഭാഷയില്‍ ഞണ്ട് എന്ന അര്‍ത്ഥം വരുന്ന കാര്‍സിനോമ എന്ന പദത്തില്‍ നിന്നുമാണ് കാന്‍സര്‍ എന്ന പദം ഉത്ഭവിച്ചത്. കാര്‍ന്നുതിന്നുന്ന വ്രണങ്ങളെ സൂചിപ്പിയ്ക്കാനാണ് 17ആം നൂറ്റാണ്ടില്‍ ഇത് ഉപയോഗിച്ചത്. ഹിപ്പോക്രാറ്റസ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ വിവരിച്ചിരുന്നു. ആദ്യമായി അര്‍ബുദകോശങ്ങളെ നിര്‍വ്വചിച്ചത് വിര്‍ഷോ ആണ്.

[തിരുത്തുക] ആദ്യകാലങ്ങളില്‍

ബി.സി 3000നും 2500നും മദ്ധ്യേയുള്ള കാലഘട്ടത്തില്‍ ചുട്ടുപഴുത്ത കമ്പികള്‍ ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരുന്നത്. 1829ല്‍ മറ്റുശരീര ഭാഗങ്ങളിലേയ്ക്ക് ഇത് വ്യാപിയ്ക്കും എന്ന് മനസ്സിലാക്കി. 1838ല്‍ മുള്ളര്‍ ആണ് അരബുദകോശങ്ങളെപ്പറ്റിയുള്ള സൂക്ഷ്മ വിവരണം നല്‍കിയത്. സ്ഥായിയായ പ്രകോപനം സം‍ഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഏതൊരു കലയേയും അര്‍ബുദം ബാധിച്ചേയ്ക്കാം എന്ന് ആദ്യമായി ആവിഷ്കരിച്ചതും സിദ്ധാന്തിച്ചതും റൂഡോള്‍ഫ് വിര്‍ഷൊ ആണ്.

[തിരുത്തുക] വിവിധ തരം അര്‍ബുദങ്ങള്‍

  • അന്ന നാള അര്‍ബുദം
  • സ്തനാര്‍ബുദം
  • കരളിനെ ബാധിക്കുന്ന അര്‍ബുദം
  • കിഡ്നിയെ ബാധിക്കുന്ന അര്‍ബുദം
  • ഗര്‍ഭാശയ അര്‍ബുദം
  • ചര്‍മ്മ അര്‍ബുദം
  • നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദം
  • മസ്തിഷ്ക്കാ ര്‍ബുധം
  • രക്താര്‍ബുധം
  • അണ്ഡാശയ അര്‍ബുദം
  • തൈറോയിഡ്
  • അസ്തികളെ ബാധിക്കുന്ന അര്‍ബുദം

[തിരുത്തുക] അര്‍ബുദോല്പന്നവസ്തുക്കള്‍

അര്‍ബുദോല്പന്നവസ്തുക്കള്‍ എന്ന് പൊതുവേ അറിയപ്പെടുന്ന പ്രത്യേകതന്മാത്രാഘടനയോട് കൂടിയ രാസവസ്തുക്കളാണ് അര്‍ബുദത്തിന് നിദാനം. കോള്‍ട്ടാര്‍, അനിലിന്‍ വര്‍ഗ്ഗത്തില്‍ പെട്ടതായ വസ്തുക്കള്‍ ഇത്തരത്തിലുള്ളവയാണ്. പുകയില, വെറ്റില, രാസവസ്തുക്കളുടെ ഉപയോഗം, എക്സ്റേ, ചൂട്, സൂര്യകിരണങ്ങള്‍ എന്നിവയും ഭൂമിശാസ്ത്രപരമായ ഏറ്റക്കുറച്ചിലുകളും നിദാനമാകുന്നു.വീര്യമേറിയ ആധുനിക ഔഷധങ്ങളുടെ വിവേചനരഹിതമായ ഉപയോഗം,അമിതമായി സംസ്കരിച്ചവയും കൃത്രിമചേരുവകള്‍ ചേര്‍ത്തതുമായ ഭക്ഷണസാധനങ്ങള്‍,എരിവ്,പുളി,മസാല തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം,ചെറുപ്രായത്തിലെ വിവാഹം,പോഷകാഹാരക്കുറവ് എന്നിങ്ങനെ പലതും അര്‍ബുദത്തിന് കാരണമാകുന്നു.

[തിരുത്തുക] അവലംബം

മെഡിക്കല്‍ എന്‍സൈക്ലോപീഡിയ

[തിരുത്തുക] കുറിപ്പ്

  • അര്‍ബുദം എന്ന വാക്ക് പത്ത് കോടി എന്ന സംഖ്യയെ സൂചിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു[1]

[തിരുത്തുക] അവലംബം

  1. | മനോരമ പഠിപ്പരയിലെ ലേഖനം. Internet Edition
"http://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AC%E0%B5%81%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം