വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിലെ ഏഴ് മൗലിക ഏകകങ്ങൾ
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ പരസ്പരം ബദ്ധമല്ലാത്ത, ഏഴ് ഏകകങ്ങൾ മൗലിക ഏകകങ്ങളായി നിർവചിച്ചിരിക്കുന്നു, മറ്റെല്ലാ ഏകകങ്ങളും ഈ ഏഴ് മൗലിക ഏകകങ്ങളുടെ ഗുണഫലമായിട്ടാണ് നിർവചിച്ചിരിക്കുന്നത്‍, ഈ മൗലിക ഏകകങ്ങൾ താഴെപ്പറയുന്നവയാണ് [1]
| അളവ് |
ഏകകം |
സംജ്ഞ |
നിർവചനം |
| നീളം (Length) |
മീറ്റർ (Metre) |
m |
ശൂന്യസ്ഥലത്തുകൂടി, പ്രകാശം 1/299729438 സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം. |
| ഭാരം (Weight) |
കിലോഗ്രാം (Kilogram) |
kg |
പാരീസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിട്ടുള്ള പ്ലാറ്റിനം-ഇരിഡിയം സങ്കരലോഹസ്തംഭത്തിന്റെ ഭാരം |
| സമയം (Time) |
സെക്കന്റ് (Second) |
s |
ഒരു സീഷിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ്. |
| വൈദ്യുത പ്രവാഹം (Electric Current) |
ആമ്പിയർ (Ampere) |
A |
നിസ്സാരമായ വണ്ണമുള്ളതും, നീളം അനന്തമായതും ഒരു മിറ്റർ അകലത്തിൽ പരസ്പരം സമാന്തരമായി ശൂന്യസ്ഥലത്തു സ്ഥാപിച്ചിരിക്കുന്നതുമായ രണ്ട് വൈദ്യുതചാലകങ്ങളിൽ, ഒരു മീറ്ററിന് 2×10–7 ന്യൂട്ടൺ ആകർഷണബലം ഉണ്ടാക്കാൻ, പ്രസ്തുത വാഹികളിൽക്കൂടി ഒഴുക്കേണ്ട സ്ഥിരവൈദ്യുതപ്രവാഹം. |
| ദ്രവ്യമാനം (Amount of Substance) |
മോൾ (Mole) |
mol |
സ്ഥിരാവസ്ഥയിലുള്ളതും (Ground State), പരസ്പരം ബദ്ധമല്ലാത്തതും (unbound), സ്വസ്ഥവുമായ (at rest), 0.012 കിലോഗ്രാം കാർബൺ-12 മൂലകത്തിലുള്ളത്ര അടിസ്ഥാനകണങ്ങൾ അടങ്ങിയിട്ടുള്ള ദ്രവ്യം. |
| ഊഷ്മാവ് (Temperature) |
കെൽവിൻ (Kelvin) |
K |
ജലം, അതിന്റെ ത്രൈമുഖബിന്ദുവിലിരിക്കുമ്പോൾ (Triple Point) അതിന്റെ താപഗതികോഷ്മാവിന്റെ 1/273.16ൽ ഒരംശം. |
| പ്രകാശതീവ്രത (Luminous Intensity) |
കാൻഡല (Candela) |
cd |
ഒരു ദിശയിൽ, ഒരു സ്റ്റെറിഡിയൻ കോണളവിൽ, 1/683 വാട്ട് വികിരണതീവ്രതയുള്ളതും, 540 x 1012 hertz ആവൃത്തിയുള്ള ഏകവർണ്ണ വികിരണം ഉത്സർജ്ജിക്കുന്നതുമായ ഒരു പ്രകാശസ്രോതസ്സിന്റെ പ്രകാശതീവ്രത. |
- ↑ International Bureau of Weights and Measures (2006), The International System of Units (SI) (8th ed.), ISBN 92-822-2213-6, http://www.bipm.org/utils/common/pdf/si_brochure_8_en.pdf