അജിത് കുമാർ
| അജിത് കുമാർ | |
|---|---|
![]() |
|
| സജീവം | 1992 - ഇതുവരെ |
| ജീവിത പങ്കാളി | ശാലിനി കുമാർ |
പ്രധാനമായും തമിഴിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് അജിത് കുമാർ (Tamil: அஜித் குமார்) (ജനനം: മേയ് 1, 1971). തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി. പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ എന്ന ചിത്രമാണ്.
1999 ൽ അദ്ദേഹം മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടി. വാലി എന്ന ചിത്രത്തിലെ ഇരട്ടവേഷത്തിൽ അഭിനയിച്ചതിനാണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്.
ഉള്ളടക്കം |
ആദ്യ ജീവിതം [തിരുത്തുക]
അജിത് കുമാർ ജനിച്ചത് പാലക്കാട് ( കേരളം) ആണു[അവലംബം ആവശ്യമാണ്]. ഒരു മാസം മാത്രമേ അവിടെ ജീവിച്ചിരുന്നുള്ളൂ. ശേഷം ഹൈദരാബാദൈലായിരുന്നു.. അദ്ദേഹത്തിന്റെ പിതാവ് ഒരു തമിഴനും മാതാവ് ഒരു സിന്ധിയുമാണ്. പക്ഷേ, കൂടുതൽ തമിഴ് സംസ്കാരം ഉള്ളതു കൊണ്ട് പിന്നീട് വളർന്നത് ചെന്നൈയിലുമായതു കൊണ്ട് അജിത് തികഞ്ഞ ഒരു തമിഴ് സംസ്കാരമുള്ള ആളായി മാറുകയായിരുന്നു. 1986 ൽ പഠിത്തം ഇടക്ക് വച്ച് അവസാനിപ്പിച്ച് അജിത് ഒരു പാർട് ടൈം മെക്കാനിക് ആയി ജോലി നോക്കുകയും മുഴുവ സമയ ബിസിനസ്സിൽ എർപ്പെടുകയും ചെയ്തു.ഈ സമയത്ത് പല പരസ്യ സ്ഥപനങ്ങളുടെ പരസ്യങ്ങളിൽ അജിത് അഭിനയിച്ചു.ആരാധകർ അദ്ദേഹത്തെ "തല " എന്ന് വിളിക്കുന്നു
അഭിനയ ജീവിതം [തിരുത്തുക]
തന്റെ 21 മത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയത്.[1] അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിൾ അജിത് അഭിനയിച്ചു.
2001 ൽ അജിത് ഹിന്ദി നടനായ ഷാരൂഖ് ഖാൻന്റെ സഹോദരനായി അശോക എന്ന ചിത്രത്തിൽ അഭിനയിച്ചു.
സ്വകാര്യ ജീവിതം [തിരുത്തുക]
1999 ൽ പരിചയപ്പെട്ട് അക്കാലത്തെ മലയാള ചലച്ചിത്ര നടിയായിരുന്ന ശാലിനിയെയാണ് അജിത് വിവാഹം ചെയ്തിരിക്കുന്നത്. ഒരു ഹിന്ദുവായ അജിത് കൃസ്ത്യാനിയായ ശാലിനിയെ വിവാഹം ചെയ്തപ്പോൾ രണ്ട് മതങ്ങളുടെ അനുഷ്ഠാനങ്ങൾ അനുസരിച്ച് തന്റെ വിവാഹം നടത്തുകയുണ്ടായി. 2000 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2008 ൽ ഇവർക്ക് ഒരു ഒരു പെൺകുട്ടി ജനിച്ചു. അനുഷ്ക എന്നാണ് ഇവരുടെ മകളുടെ പേര്.
കാറോട്ടക്കാരനായി [തിരുത്തുക]
അജിതിന് അഭിനയം കൂടാതെ കാറോട്ട മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. മുംബൈ, ചെന്നൈ, ഡെൽഹി എന്നിവടങ്ങളിൽ നടക്കുന്ന ഫോർമുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിൽ അജിത് പങ്കെടൂക്കാറൂണ്ട്.
2004 ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
