ഹലസി
ഹാൽഷി ഹലസി (പലാശിക) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ജില്ല(കൾ) | ബെൽഗാം |
ഏറ്റവും അടുത്ത നഗരം | ബെൽഗാം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 649 m (2,129 ft) |
15°38′N 74°31′E / 15.63°N 74.52°E
വടക്കേ കർണാടകയിലെ ബെൽഗാം ജില്ലയിലെ ഖനാപ്പൂർ താലൂക്കിൽ പെടുന്ന ഒരു പട്ടണമാണ് ഹാൽഷി എന്നും ഹാത്സി എന്നും പറയപ്പെടുന്ന ഹലസി. ഖനാപൂരിൽ നിന്നും 14 കി.മീ ദൂരത്തിലും, കിട്ടൂർ പട്ടണത്തിൽ നിന്നും 25 കി.മീ ദൂരത്തിലും ഹലസി സ്ഥിതി ചെയ്യുന്നു.
പ്രത്യേകതകൾ
[തിരുത്തുക]ഹലസി, കദംബരാജവംശത്തിന്റെ തലസ്ഥാന നഗരിയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഈ പട്ടണത്തിൽ ധാരാളം ചരിത്ര സ്മാരകങ്ങൾ ഉണ്ട്. പടിഞ്ഞാറൻ ചുരങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഹലസി പച്ചപ്പു നിറഞ്ഞ മനോഹരമായ സ്ഥലമാണ്. ഇവിടത്തെ ഭുവരാഹ നരസിംഹ ക്ഷേത്രം വളരെ വലിയ ഒരു അമ്പലമാണ്. [1] ഈ അമ്പലത്തിൽ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരങ്ങളായ വരാഹം, നരസിംഹം, നാരായണൻ, സൂര്യൻ എന്നിവരുടെ ഗംഭീരങ്ങളായ ചിത്രങ്ങൾ ഉണ്ട്. കൂടാതെ ഇവിടെയുള്ള ഒരു വലിയ കോട്ടയിൽ ഗോകർണ്ണേശ്വര, കപിലേശ്വര, സ്വർണ്ണേശ്വര, ഹടകേശ്വര എന്നീ അമ്പലങ്ങളും ഉണ്ട്.
വിനോദ സഞ്ചാരം
[തിരുത്തുക]ഇവിടുത്തെ അമ്പലങ്ങളും പുരാവസ്തു ഗവേഷണവകുപ്പിന്റെ കീഴിലുള്ള ചരിത്ര സ്മാരകങ്ങളും കർണ്ണാടകയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ "Kadamba glory". Retrieved 2008-09-03.