Jump to content

സെന്റ് പീറ്റേഴ്സ് സ്‌ക്വയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
St. Peter's Square (facing St. Peter's Basilica), and the obelisk from the Circus of Nero
St. Peter's Square (facing St. Peter's Basilica), and the obelisk from the Circus of Nero

വത്തിക്കാൻ നഗരത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിൽ സ്ഥിതി ചെയുന്ന ഒരു വലിയ ഭാഗത്തെയാണ് സെന്റ് പീറ്റേഴ്സ് സ്‌ക്വയർ അഥവാ സെന്റ് പീറ്റേഴ്സ് [[സെന്റ് പീറ്റേഴ്സ് ചത്വരം എന്ന് അറിയപ്പെടുന്നത്. ആദ്യ മാർപാപ്പയും ക്രിസ്തു ശിഷ്യനുമായ വിശുദ്ധ പത്രോസിന്റെ പേരിലാണ് ഈ സ്‌ക്വയർ അറിയപ്പെടുന്നത്.

St. Peter's Square

സ്ക്വയറിന്റെ മധ്യഭാഗത്ത് 1586ൽ സ്ഥാപിച്ച പുരാതന ഈജിപ്ഷൻ നിര്മിതിയായ ഒബെലിസ്ക് സ്ഥിതി ചെയുന്നു. 1675 ൽ ബെർണിനി നിർമ്മിച്ച ഒരു ഗ്രാനൈറ്റ് ജലധാര 1613 ൽ കാർലോ മാഡെർനോ രൂപകൽപ്പന ചെയ്ത മറ്റൊരു ജലധാരയും ചതുരത്തിന്റെ ഇരുഭാഗത്തായി സ്ഥിതി ചെയുന്നു, ഇതിനു നടുവിൽ 2019ൽ കനേഡിയൻ ആർട്ടിസ്റ്റ് തിമോത്തി ഷ്മാൽസിന്റെ മൂന്ന് ടൺ ഭാരമുള്ളതും , 20 അടിയുള്ള 'ഏഞ്ചൽസ് അൺവെയേഴ്സ്' എന്നാ കുടിയേറ്റം പ്രമേയമാക്കിയ ശിൽപം സ്ഥിതി ചെയുന്നു.

സെന്റ് പീറ്റേഴ്സ് സ്‌ക്വയർ is located in Vatican City
സെന്റ് പീറ്റേഴ്സ് സ്‌ക്വയർ
St. Peter's Square within Vatican City

ചരിത്രം

[തിരുത്തുക]
View of Rome from the Dome of St. Peter's Basilica, June 2007
View of Rome from the Dome of St. Peter's Basilica, June 2007

അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പയുടെ നിർദേശപ്രകാരം 1656 മുതൽ 1667 വരെ ബസിലിക്കയ്ക്ക് മുമ്പുള്ള തുറസ്സായ സ്ഥലം ഉചിതമായ രീതിയിൽ ഒരു നിർമിതി നിർമിക്കാൻ ബെർണിനിയെ നിയോഗിച്ചു.സെന്റ് പീറ്റേഴ്സ് പള്ളിയുടെ മുൻഭാഗത്തിന്റെ മധ്യത്തിൽ നിന്നോ വത്തിക്കാൻ കൊട്ടാരത്തിലെ ഒരു ജാലകത്തിൽ നിന്നോ മാര്പാപ്പയ്ക് ഏറ്റവും കൂടുതൽ ആളുകൾക്ക് അനുഗ്രഹം നൽകാൻ കഴിയുന്ന വിധത്തിലാവണം നിർമാണം. പതിറ്റാണ്ടുകളായി സെന്റ് പീറ്റേഴ്സിന്റെ ബസിലിക്കയുടെ ഉൾഭാഗത്തെ പണികൾ ചെയ്യുന്നതിൽ പ്രശസ്തനായിരുന്നു ബെർണിനി. നിലവിലുള്ള ഘടനകളിൽ പല പരിമിതികളും ഉണ്ടായിരുന്നു. വത്തിക്കാന് പാലസിന്റെയും ബസിലിക്കയോടും ചേർന്ന രീതിയിൽ ആയിരിക്കണം നിർമിതി എന്ന് അദ്ദേഹം തീരുമാനിച്ചു.വലതു ഭാഗത്തു വത്തിക്കാൻ പാലസിന് മുമ്പിൽ ഉണ്ടായിരുന്നു കെട്ടിടങ്ങൾ തകർക്കാതെ അവ മറക്കുന്ന രീതിയിയും അപ്പോസ്തലിക് കൊട്ടാരം കാണുന്ന രീതിയിലും അദ്ദേഹം നിർമിചു.മാഡെർനോയുടെ ഒരു ഗ്രാനൈറ്റ് ജലധാരയോട് യോജിക്കുന്ന രീതിയിൽ മറുവശത്തു ബെർനിന്നി മറ്റൊരു ജലധാരയും 1675-ൽ, അദ്ദേഹത്തിന്റെ മരണത്തിന് അഞ്ച് വർഷം മുമ്പ് നിർമിച്ചു.സ്ക്വയറിന്റെ കേന്ദ്ര ഭാഗത്തെ അടയാളപെടുത്താൻ ഒരു ഒബെലിസ്‌കും സ്ഥാപിച്ചു. ലാറ്ററൻ ഉടമ്പടി പ്രകാരം സെന്റ് പീറ്റേഴ്സ് സ്ക്വയറിന്റെ പ്രദേശം വത്തിക്കാൻ ഭരണകൂടത്തിന്റെ ഭാഗമാണെങ്കിലും ജനക്കൂട്ട നിയന്ത്രണത്തിനായി ഇറ്റാലിയൻ പോലീസിന്റെ അധികാരത്തിന് വിധേയമാണ്.

St. Peter's Square and Basilica, 1909
St. Peter's Square and Basilica, 1909