സിദ്ദീഖ് കാപ്പൻ കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളി മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും വിക്കിപീഡിയനുമാണ് സിദ്ദീഖ് കാപ്പൻ. 2020ൽ ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഹഥറാസിൽ നടന്ന ബലാത്സംഘ-കൊലപാതകം റിപ്പോർട് ചെയ്യാൻ അവിടം സന്ദർശിക്കുന്ന വേളയിൽ യു.പി. പോലീസ് അദ്ദേഹത്തെയും സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു.[1]

കേസ്[തിരുത്തുക]

ഹഥറാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. അറസ്റ്റ് ചെയ്ത ശേഷം യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി തടവിലിട്ടു. ഹഥറാസിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്നൊരു കേസും പിന്നീട് വന്നു ചേർന്നു. ഇതേ ആരോപണം ഉന്നയിച്ച് ഹാഥ്റസിലെ ചാന്ദ്പാ പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ കൂടി സിദ്ദീഖ് കാപ്പനേയും സംഘത്തെയും ഉൾപ്പെടുത്തി.[2] എഫ്.ഐ.ആറിൽ അദ്ദേഹത്തിനെതിരെ കുറ്റമൊന്നുമില്ലെന്നും ഒരു മാസമായിട്ടും സന്ദർശനം പോലും തടയുന്നുവെന്ന് ആരോപിച്ചും 2020 നവംബർ 16 ന് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹർജി കൊടുത്തു. അഭിഭാഷകരെ പോലും കാണാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് ഹാഥറസ് സംഭവം റിപ്പോർട്ട്​ ചെയ്യാൻ പോകുന്നതിനിടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ്​ കാപ്പൻ അറസ്​റ്റിലായ നടപടിയിൽ സുപ്രീം കോടതി ഉത്തർപ്രദേശ്​ സർക്കാറിനും യു.പി പൊലീസിനും നോട്ടീസ്​ അയച്ചു.[3] ആറ് മാസത്തിനിടെ ഏഴ് ഹേബിയസ് കോർപ്പസ് ഹർജികൾ ഫയൽ ചെയ്തിരിക്കെപ്പോലും അജ്ഞാതമായ കാരണങ്ങളാൽ കേസ് തീർപ്പാക്കപ്പെട്ടില്ല.[4]

വിമോചന പ്രക്ഷോഭം[തിരുത്തുക]

തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന സിദ്ദീഖ് കാപ്പന്റെ ആരോഗ്യ സ്ഥിതി മോശമായതുകാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ശക്തമായ ഒരു കാമ്പയിൻ രൂപപ്പെട്ടത്തോടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തുള്ള പലരും പ്രതിഷേധവുമായി രംഗത്ത് വന്നു. 2021 ഏപ്രിൽ 25 ന് വിഷയം ട്വിറ്റർ ട്രെന്റിങ്ങായി. അദ്ദേഹത്തിന് കോവിഡ് ബാധിച്ചതുതുടർന്ന് കേരള സർക്കാർ കാപ്പന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു.[5] അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് കേസ് നടത്തിപ്പിനായി മുന്നിൽ നിന്നു.[6]

ഇടപെടലുകൾ[തിരുത്തുക]

2021 ഏപ്രിൽ 25 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുപി പൊലീസിന്റെ തടങ്കലിൽ രോഗിയായി ആശുപത്രിയിൽ കഴിയുന്ന കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉത്തർ പ്രദേശ് സർക്കാരിന് കത്തയച്ചു. ഇതേ ദിവസം തന്നെ മഥുര മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് 11 എംപിമാർ കത്തുനൽകി.[7]

ജാമ്യം[തിരുത്തുക]

യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം 2022 സെപ്റ്റംബറിൽ ലഭിച്ചെങ്കിലും ഇ.ഡി കേസ് നിലനിൽക്കുന്നത് കൊണ്ട് പുറത്തിറങ്ങാനായിരുന്നില്ല. ഇ.ഡി കേസിൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് 23 ഡിസംബർ 2022 ലഭിച്ചിരുന്നെങ്കിലും[8][9][10] നടപടിക്രമങ്ങളുടെ പേരിൽ നീണ്ടുപോവുകയും 02 ഫെബ്രുവരി 2023-ന് ജയിൽമോചിതനാവുകയുമായിരുന്നു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മുകുന്ദൻ സി മേനോന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റ സുഹൃത്തുക്കൾ ഏർപ്പെടുത്തിയ പ്രഥമ മുകുന്ദൻ സി മേനോൻ സുഹൃദ് സംഘത്തിന്റെ അവാർഡിന് 2023 ൽ അർഹനായി.

അവലംബം[തിരുത്തുക]

  1. https://www.thehindu.com/news/national/malayalam-journalist-arrest-sc-asks-kuwj-to-move-correct-court-for-relief/article32833894.ece
  2. ഡെസ്ക്, വെബ് (2020-10-18). "മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനെ കൂടുതൽ കേസിലുൾപ്പെടുത്തി യു.പി. പൊലീസ് | Madhyamam" (in ഇംഗ്ലീഷ്). Retrieved 2021-07-04.
  3. ഡെസ്ക്, വെബ് (2020-11-16). "സിദ്ദീഖ്​ കാപ്പ​െൻറ അറസ്​റ്റ്​; യു.പി സർക്കാറിനും പൊലീസിനും സുപ്രീം കോടതി നോട്ടീസ്​ | Madhyamam" (in ഇംഗ്ലീഷ്). Retrieved 2021-07-04. {{cite web}}: zero width space character in |title= at position 9 (help)
  4. "സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണം: മുഖ്യമന്ത്രി". Retrieved 2021-07-04.
  5. ലേഖകൻ, മാധ്യമം (2021-04-25). "ട്രെൻഡിങായി 'ഫ്രീ സിദ്ദീഖ്​ കാപ്പൻ' ഹാഷ്​ടാഗ്​; പ്രതിഷേധവുമായി എം.പിമാർ ഉൾപ്പടെ പ്രമുഖർ | Madhyamam" (in ഇംഗ്ലീഷ്). Retrieved 2021-07-04. {{cite web}}: zero width space character in |title= at position 27 (help)
  6. ലേഖകൻ, മാധ്യമം (2021-03-25). "'ഇക്കയുടെ കാര്യത്തിൽ ചെറുവിരൽ പോലും അനക്കാത്തതെന്താണ്​?'; മുഖ്യമന്ത്രിയോട്​ റൈഹാനത്ത്​ കാപ്പൻ | Madhyamam" (in ഇംഗ്ലീഷ്). Retrieved 2021-07-04. {{cite web}}: zero width space character in |title= at position 54 (help)
  7. "സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണം: മുഖ്യമന്ത്രി". Retrieved 2021-07-04.
  8. Singh, Ratna (December 23, 2022). "BREAKING: Allahabad High Court grants bail to Siddique Kappan in PMLA case". barandbench.com. Retrieved 23 December 2022.
  9. "Allahabad High Court grants bail to journalist Siddique Kappan in PMLA case". thehindu.com. The Hindu. December 23, 2022. Retrieved 23 December 2022.
  10. "Kerala Journalist Siddique Kappan Gets Bail After 2 Years In UP Jail". ndtv.com. December 23, 2022. Retrieved 23 December 2022.
"https://ml.wikipedia.org/w/index.php?title=സിദ്ദീഖ്_കാപ്പൻ_കേസ്&oldid=3997483" എന്ന താളിൽനിന്ന് ശേഖരിച്ചത്