സംവാദം:ഞൊടിഞെട്ട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദാ ഈ ചിത്രമൊന്നു നോക്കുക.--അഖിൽ ഉണ്ണിത്താൻ 06:51, 14 ജൂൺ 2010 (UTC)[മറുപടി]

സാധനം ഇതാണെങ്കിൽ ലേഖനത്തിൽ ചേർത്തൂടേ? --Vssun 07:00, 14 ജൂൺ 2010 (UTC)[മറുപടി]

ഇതു് ഞൊടിച്ച് പൊട്ടിച്ചു് കളിക്കുന്നതിനു് പുറമെ, ഇതിന്റെ കായ് തിന്നുമായിരുന്നു എന്നും ഓർക്കുന്നു. --ഷിജു അലക്സ് 07:55, 14 ജൂൺ 2010 (UTC)[മറുപടി]

അതെ, പച്ച കായ് ഉള്ളകൈയിൽ കുറേ നേരം ഉരുട്ടി മാർദ്ദവപ്പെടുത്തിയും പഴുത്തത് അതുപോലേയും തിന്നാറുണ്ട്. --ജുനൈദ് | Junaid (സം‌വാദം) 08:11, 14 ജൂൺ 2010 (UTC)[മറുപടി]

ഇതിനെ ഞങ്ങൾ മുട്ടാംബ്ലിങ്ങ എന്നാ വിളിക്കുന്നത് പടം ഇവിടെ. വിക്കിയിൽ ഇടാം --സാദിക്ക്‌ ഖാലിദ്‌ 08:46, 14 ജൂൺ 2010 (UTC)[മറുപടി]

മുട്ടാമ്പുളി എന്നും പറയാറുണ്ട്. --Anoopan| അനൂപൻ 08:52, 14 ജൂൺ 2010 (UTC)[മറുപടി]
ഞൊടിഞൊട്ട എന്നല്ലേ?--Naveen Sankar (സംവാദം) 15:11, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]

ശാസ്ത്രനാമം[തിരുത്തുക]

ഇതിന്റെ ശാസ്ത്രനാമം Physalis peruviana ആണെന്ന് ഒരു തിരുത്ത് കണ്ടു. റിവേർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്ന് തോന്നുന്നു.--മനോജ്‌ .കെ (സംവാദം) 16:12, 9 ജൂൺ 2013 (UTC)[മറുപടി]

മാതൃഭൂമി ലിങ്ക് അടക്കമായിരുന്നു ഇട്ടത്. അതൊന്നു വായിച്ചെങ്കിലും നോക്കിക്കൂടേ??? ആ ലിങ്ക് വരെ നിങ്ങൾ റിവർട് ചെയ്തു.
Anish Viswa 11:34, 13 ജൂൺ 2013 (UTC)[മറുപടി]
സ്പീഷ്യസ്സ് ഒക്കെ മാറിപ്പോകുകാന്ന് പറഞ്ഞാൽ പിന്നെ ഈ താളിന്റെ അർഥം ? അപ്പൊ നിലവിലുള്ള സ്പീഷ്യസ് ഏതാണ്? ഇതുപോലുള്ള വലിയ മാറ്റങ്ങൾ ചർച്ച ചെയ്യാതെ ചെയ്യുന്നത് ശരിയല്ല. --മനോജ്‌ .കെ (സംവാദം) 11:42, 13 ജൂൺ 2013 (UTC)[മറുപടി]
താളും താളും കാണുക. Physalis minima - യെയാണ് മലയാളത്തിൽ ഞൊടിഞെട്ട എന്നു വിളിച്ചുകാണുന്നത്. Physalis peruviana -യെ മലതക്കാളിക്കീര, പൊട്ടപ്പാലച്ചെടി, കരിമ്പൊട്ടി എന്നെല്ലാമാണ് പറഞ്ഞുകാണുന്നത്. മറ്റൊരു താളാക്കിയിട്ടുണ്ട്. --Vinayaraj (സംവാദം) 14:29, 13 ജൂൺ 2013 (UTC)[മറുപടി]
മാതൃഭൂമി ലേഖനത്തിൽ പൊഹാബെറി എന്നു പറഞ്ഞിരിക്കുന്നത് ചെല്ലുന്നതു് മറ്റേ സ്പീഷീസിൽ ആണു്. പിന്നെ ആ ലിങ്ക് വരെ നീക്കം ചെയ്തത് അനാവശ്യം ആയിപ്പോയി.
Anish Viswa 03:23, 14 ജൂൺ 2013 (UTC)[മറുപടി]
മാഷെ, താളിലെ വലിയൊരു മാറ്റം തന്നെ വരുത്തിയത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. അവലംബത്തിൽ പുതിയ ശാസ്ത്രനാമമുണ്ടോ എന്ന് പരിശോധിച്ചിരുന്നു. അത് നോക്കിയതിന് ശേഷം തന്നെയാണ് റിവേർട്ട് ചെയ്തത്. അവലംബം കൃത്യമായ സൈറ്റേഷൻ ടാഗോടെ ചേർത്തിട്ടുണ്ട്. ഇതുപോലുള്ള മാറ്റങ്ങൾ രണ്ട് പ്രാവശ്യമായി ചെയ്താൽ താളിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നവർക്ക് കൃത്യമായി ഇടപെടാനാകും. രണ്ടിലധികം തരം മാറ്റങ്ങളൊക്കെ ഒരുമിച്ച് നടക്കുകയും അതിൽ ഭൂരിഭാഗം പ്രശ്നവുമാണെന്ന് കണ്ടാൽ റിവേർട്ടുകയേ വഴിയുള്ളൂ. --മനോജ്‌ .കെ (സംവാദം) 05:58, 14 ജൂൺ 2013 (UTC)[മറുപടി]
അവലംബം തിരികെ ഇട്ടതു് നന്നായി. കണ്ണുംപൂട്ടി റിവർട്ട് ചെയ്യുന്നതിനോടു് യോജിപ്പില്ല.
Anish Viswa 16:43, 16 ജൂൺ 2013 (UTC)[മറുപടി]
ശാസ്ത്രനാമം മാറ്റിയതാണ് സംശയത്തിനിടയാക്കിയത്. മനസ്സിലാക്കുമെന്ന് കരുതുന്നു. --മനോജ്‌ .കെ (സംവാദം) 16:46, 16 ജൂൺ 2013 (UTC)[മറുപടി]
അപ്പോ എല്ലാം പറഞ്ഞതു പോലെ.
Anish Viswa 11:30, 17 ജൂൺ 2013 (UTC)[മറുപടി]

അറിവിലേക്ക്[തിരുത്തുക]

ഇന്ത്യയിൽ കാണുന്ന ഞൊടിഞൊട്ടയുടെ സ്പീഷിസ് Physalis minima അല്ലെന്നാണ് കാണുന്നത്. ഇത് കാണുമല്ലോ. പിന്നെ ഗുർചരൺ സിംഗ് പറഞ്ഞത് ഇങ്ങനെയാണ്--Vinayaraj (സംവാദം) 01:16, 27 ജൂൺ 2014 (UTC)[മറുപടി]

ഒരേ വിഷയത്തിലുള്ള രണ്ട് താളുകൾ Irshadpp (സംവാദം) 08:30, 1 ഏപ്രിൽ 2023 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഞൊടിഞെട്ട&oldid=3909543" എന്ന താളിൽനിന്ന് ശേഖരിച്ചത്