വൈശാലി (പുരാതന നഗരം)
വൈശാലി Vaishali वैशाली Vaiśālī | |
---|---|
city | |
വൈശാലിയിലെ അശോകസ്തംഭം | |
Country | India |
സംസ്ഥാനം | ബീഹാർ |
ജില്ല | വൈശാലി |
• Official | മൈഥിലി, ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
ബീഹാറിലെ ഒരു നഗരവും ചരിത്രകേന്ദ്രവുമാണ് വൈശാലി (സംസ്കൃതം: वैशाली). വജ്ജി മാഹാജനപദത്തിന്റെ തലസ്ഥാനനഗരമായിരുന്നു വൈശാലി. ലോകത്തിലെതന്നെ ആദ്യത്തെ റിപ്പബ്ലിക്കുകളിൽ ഒന്നായാണ് വജ്ജി രാജ്യത്തെ കരുതുന്നത്.
24-ആമത്തെ ജൈന തീർത്ഥങ്കരനായ വർദ്ധമാന മഹാവീരൻ ജനിച്ചുവളർന്നത് വൈശാലിക്കടുത്തുള്ള കുന്ദലഗ്രാമം എന്ന പ്രദേശത്താണ്.[1] ബുദ്ധമതസ്ഥർക്കിടയിലും വളരെയേറെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് വൈശാലി. മഹാനായ അശോകചക്രവർത്തി സ്ഥാപിച്ച സ്തംഭങ്ങളിൽ ഒറ്റ സിംഹമകുടത്തോടുകൂടിയ ഒരു സ്തംഭം ഇവിടെ കാണപ്പെടുന്നു.
മഹാഭാരതകാലഘട്ടത്തിലെ രാജാവായിരുന്ന വിശാലന്റെ പേരിൽനിന്നാണ് വൈശാലി എന്ന നാമം ഉദ്ഭവിച്ചത്. വിശാല എന്ന പേരിലും ഈ നഗരം അറിയപ്പെട്ടിരുന്നു.[2] അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ബുദ്ധഘോഷൻ എന്ന ഥേരവാദ ബുദ്ധമതപണ്ഡിതന്റെ വ്യാഖ്യാനത്തിൽ വൈശാലി ആ നാമത്തിൽ അറിയപ്പെടുന്നത്, അത് തീർത്തും ബൃഹത്തും വിശാലവുമായതിനാലാണ്.[3][4]
അവലംബം
[തിരുത്തുക]- ↑ http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A5%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]
- ↑ E.g., AA.i.47; Cv.xcix.98
- ↑ e.g., Sp.ii.393
- ↑ visālíbhútatā Vesāli ti uccati; cf. UdA.184 (tikkhattum visālabhútattā; and MA.i.259
ഇതും കാണുക
[തിരുത്തുക]- [http://malayalam.nativeplanet.com/vaishali/ വൈശാലി-ബുദ്ധന് ഒരു അർച്ചനാഗീതം,Native planet}