വിക്കിപീഡിയ ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം. 2012ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം നഗരം വിക്കിസംഗമൊത്സവത്തിന് ആതിഥ്യം വഹിക്കും
വിക്കിപീഡിയ ഉപയോക്താക്കളെന്ന മലയാളം വിക്കിപീഡിയയിലെ ലേഖകരുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുമായ ആളുകളുടെ ദ്വിദിന വാർഷിക കൂട്ടായ്മ - വിക്കിസംഗമോത്സവം.
മലയാളം വിക്കിപീഡിയയുടെയും വിക്കിപീഡിയ സംരംഭങ്ങളുടെയും വാർഷിക വിശകലന റിപ്പോർട്ടുകളുടെ അവതരണവും ചർച്ചയും വിക്കിസംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സെമിനാറുകളും സംഗമോത്സവത്തിന്റെ പ്രധാന ഇനങ്ങളാണ്.
ഇവകൂടാതെ, വിക്കിപീഡിയ പ്രചരണം, അനുയോജ്യ സാങ്കേതിക വിദ്യാവ്യാപനം, ഇ - മലയാളം, മലയാളം കമ്പ്യൂട്ടിംഗ്, പൊതുവും സ്വതന്ത്രവുമായ പകർപ്പവകാശം, വിജ്ഞാന സ്വാതന്ത്ര്യം തുടങ്ങിയ 30 - ൽപ്പരം വിഷയങ്ങളിൽ മൂന്ന് വേദികളിലായിനടക്കുന്ന സമാന്തര അവതരണങ്ങൾ പ്രബന്ധങ്ങളുടെയും പ്രഭാഷണങ്ങളുടെയും വീഡിയോ പ്രദർശനങ്ങളുടെയും സെമിനാറുകളുടെയും ക്ലാസ്സുകളുടെയും രൂപത്തിൽ സംഗമോത്സവത്തിൽ ഉണ്ടാകും.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷനു കീഴിൽ ഓൺലൈനായിട്ടാണ് മലയാളം വിക്കിപീഡിയ സമൂഹം സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ കൊല്ലം ജില്ലാപ്രവർത്തകർ ഒത്തുചേർന്ന് രൂപീകരിച്ച ഡോ .എൻ ജയദേവൻ ചെയർമാനും കണ്ണൻഷൺമുഖം കൺവീനറായുമുള്ള സംഘാടക സമിതിയാണ് സംഗമോത്സവത്തിന്റെ സംഘാടനം നിർവ്വഹിക്കുക.
ഈ സംഘാടക സമിതി വിക്കിപീഡിയരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന ഒരു മേൽനോട്ട സമിതിയുടെയും വിക്കിമീഡിയ ഇന്ത്യാ ലാങ്ഗ്വേജ് സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പിന്റെയും നിർദ്ദേശാനുസരണമായിരിക്കും പ്രവർത്തിക്കുക.