വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സാമ്പത്തികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വിക്കിപീഡിയ ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം. 2012ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം നഗരം വിക്കിസംഗമൊത്സവത്തിന് ആതിഥ്യം വഹിക്കും

  • വിക്കിപീഡിയ ഉപയോക്താക്കളെന്ന മലയാളം വിക്കിപീഡിയയിലെ ലേഖകരുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുമായ ആളുകളുടെ ദ്വിദിന വാർഷിക കൂട്ടായ്മ - വിക്കിസംഗമോത്സവം.
  • മലയാളം വിക്കിപീഡിയയുടെയും വിക്കിപീഡിയ സംരംഭങ്ങളുടെയും വാർഷിക വിശകലന റിപ്പോർട്ടുകളുടെ അവതരണവും ചർച്ചയും വിക്കിസംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സെമിനാറുകളും സംഗമോത്സവത്തിന്റെ പ്രധാന ഇനങ്ങളാണ്.
  • ഇവകൂടാതെ, വിക്കിപീഡിയ പ്രചരണം, അനുയോജ്യ സാങ്കേതിക വിദ്യാവ്യാപനം, ഇ - മലയാളം, മലയാളം കമ്പ്യൂട്ടിംഗ്, പൊതുവും സ്വതന്ത്രവുമായ പകർപ്പവകാശം, വിജ്ഞാന സ്വാതന്ത്ര്യം തുടങ്ങിയ 30 - ൽപ്പരം വിഷയങ്ങളിൽ മൂന്ന് വേദികളിലായിനടക്കുന്ന സമാന്തര അവതരണങ്ങൾ പ്രബന്ധങ്ങളുടെയും പ്രഭാഷണങ്ങളുടെയും വീഡിയോ പ്രദർശനങ്ങളുടെയും സെമിനാറുകളുടെയും ക്ലാസ്സുകളുടെയും രൂപത്തിൽ സംഗമോത്സവത്തിൽ ഉണ്ടാകും.

സംഗമോത്സവത്തിലെ പ്രതിനിധികൾ[തിരുത്തുക]

  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികളും അല്ലാത്തവരുമായ 200 ഓളം പ്രതിനിധികൾ വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • മലയാളം വിക്കിപീഡിയയിലും വിക്കിപീഡിയ ഇതര മലയാളം വിക്കി സംരംഭങ്ങളിലും പ്രവർത്തിക്കുന്ന വിക്കിമീഡിയന്മാർ
  • വിക്കിപീഡിയയിലെ സാങ്കേതിക വിദഗ്ദ്ധർ
  • വിക്കി പ്രവർത്തനങ്ങളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ
  • വിക്കിപ്രവർത്തനങ്ങളിൽ താല്പര്യമുള്ള സ്വതന്ത്ര - സാംസ്‌കാരിക പ്രവർത്തകർ, പൊതുജനങ്ങൾ.
  • മലയാളം വിക്കിപ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഇന്ത്യയ്കകത്തും വിദേശത്തുമുള്ള ഇംഗ്ലീഷ് വിക്കിപീഡിയർ, ഇതര ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന വിക്കിപീഡിയർ

നിർവ്വഹണ സംവിധാനം[തിരുത്തുക]

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷനു കീഴിൽ ഓൺലൈനായിട്ടാണ് മലയാളം വിക്കിപീഡിയ സമൂഹം സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ കൊല്ലം ജില്ലാപ്രവർത്തകർ ഒത്തുചേർന്ന് രൂപീകരിച്ച ഡോ .എൻ ജയദേവൻ ചെയർമാനും കണ്ണൻഷൺമുഖം കൺവീനറായുമുള്ള സംഘാടക സമിതിയാണ് സംഗമോത്സവത്തിന്റെ സംഘാടനം നിർവ്വഹിക്കുക.

ഈ സംഘാടക സമിതി വിക്കിപീഡിയരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന ഒരു മേൽനോട്ട സമിതിയുടെയും വിക്കിമീഡിയ ഇന്ത്യാ ലാങ്ഗ്വേജ് സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പിന്റെയും നിർദ്ദേശാനുസരണമായിരിക്കും പ്രവർത്തിക്കുക.

പ്രതീക്ഷിത വരവ് - ചെലവുകൾ[തിരുത്തുക]

എ. സംഗമോത്സവ പൂർവ്വചെലവുകൾ
ക്രമ സംഖ്യ ഇനം നിരക്ക് തുക കുറിപ്പ്
1 ആശയവിനിമയം 3000
2 പത്രമാദ്ധ്യമ പ്രചരണം 3000
3 അച്ചടി, സ്റ്റേഷനറി (പോസ്റ്റർ, ബാനർ etc.) 35000
4 യാത്ര 1000
5 ഭക്ഷണം 1000
6 അനുബന്ധപരിപാടികൾ 5000
ആകെ 40,000
ബി. സംഗമോത്സവം - പശ്ചാത്തലസൌകര്യ ചെലവുകൾ
ക്രമ സംഖ്യ ഇനം നിരക്ക് തുക കുറിപ്പ്
1 പ്രധാനഹാൾ 1 10000
2 ഉപഹാളുകൾ 2 x 5000 10000
3 വേദി സജ്ജമാക്കൽ 3 x 2000 6000
4 വിനോദ - സാംസ്കാരിക പരിപാടി 5000
5 പ്രഭാഷകരുടെ യാത്രാബത്ത 10 x 1000 10000
6 ടീഷർട്ട്സ്, വിക്കിബാഡ്ജസ്, സ്റ്റിക്കേർസ് etc. 200 x 200 44000
7 സൌണ്ട് സിസ്റ്റം 3 x 5000 15000
8 സ്റ്റിൽസ് & വീഡിയോ 3 x 3000 9000
9 ഇന്റർനെറ്റ് സംവിധാനം 3 x 2000 6000
10 സ്റ്റേഷനറി (ബാഗ്, ഫയൽ, പേന, ബാഡ്ജ് etc.) 200 x 200 40000
11 കൈപ്പുസ്തകം 20 x 2000 40000
ആകെ 2,21,000
സി. സംഗമോത്സവം - ഭക്ഷണം - താമസം ചെലവുകൾ
ക്രമ സംഖ്യ ഇനം നിരക്ക് തുക കുറിപ്പ്
1 ഭക്ഷണം (രണ്ടു ദിവസം 200 x 250 50000
2 താമസം 200 x 150 30000
3 ഗതാഗതം 6000
4 രജിസ്ട്രേഷൻ & സ്റ്റേഷനറി 2000
5 സമ്മാനങ്ങൾ 5000
6 ശുചീകരണം, വേതനം 5000
7 പലവക 15000
8 ആകെ 1,13,000
സംഗമോത്സവം - ചെലവുകൾ ഒറ്റനോട്ടത്തിൽ
ക്രമ സംഖ്യ ഇനം തുക കുറിപ്പ്
1 എ. സംഗമോത്സവ പൂർവ്വചെലവുകൾ 40000
2 ബി. സംഗമോത്സവം - പശ്ചാത്തലസൌകര്യ ചെലവുകൾ 2,21,000
3 സി. സംഗമോത്സവം - ഭക്ഷണം - താമസം ചെലവുകൾ 1,13,000
ആകെ 3,74,000
സംഗമോത്സവം - വരുമാന സ്രോതസ്സുകൾ‍
ക്രമ സംഖ്യ ഇനം തുക കുറിപ്പ്
1 രജിസ്ട്രേഷൻ ഫീസ് 40000
2 കേരള സർക്കാർ ഗ്രാന്റ് 1,20,000
3 സ്പോൺസർഷിപ്പ് : (ഐ.ടി @ സ്കൂള് 70,000
4 സ്പോൺസർഷിപ്പ് : (പ്രാദേശികം) 50,000
5 വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റർ 94,000
ആകെ 3,74,000