വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-02-2016
ദൃശ്യരൂപം
കേരളത്തിൽ ശൈത്യകാലങ്ങളിൽ വിരുന്നുവരുന്ന ഒരു ദേശാടനപക്ഷിയാണ് വരയൻ മണലൂതി (Broad-billed sandpiper).(ശാസ്ത്രീയനാമം: Limicola falcinellus). കടൽത്തീരങ്ങൾ, പുഴയോരങ്ങളും കായൽത്തീരങ്ങളും, നനയുള്ള പാടശേഖരങ്ങൾ, ലവണാംശമുള്ള ചതുപ്പുനിലങ്ങൾ വേലിയേറ്റസമയത്ത് ചെളി അടിഞ്ഞുണ്ടാകുന്ന നദീമുഖപ്പരപ്പുകൾ തുടങ്ങിയവയൊക്കെയാണ് അനുയോജ്യമായ ആവാസവ്യവസ്ഥകൾ. ആർട്ടിക്കിനോട് അടുത്തുള്ള ഉത്തര യൂറോപ്പ്, സൈബീരിയഎന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. ദേശാടാന കാലത്ത് ആഫ്രിക്ക, തെക്ക്, തെക്കു കിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ എത്തുന്നു.തീരങ്ങളിലെ ചെളിയിലും ചതുപ്പിലും കാണുന്ന പ്രാണികളും ചെറിയ അകശേരുകികളുമാണ് ഭക്ഷണം.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടപ്പുറത്തുനിന്നെടുത്ത ചിത്രം.
ഛായാഗ്രഹണം: ശ്രീദേവ് പുത്തൂർ