റാഫി മഞ്ഞളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. മാർ റാഫി മഞ്ഞളി
ആഗ്ര മെത്രാപ്പോലീത്ത
സഭകത്തോലിക്കാസഭ
അതിരൂപതറോമൻ കത്തോലിക്കാ അതിരൂപത ആഗ്ര
മെത്രാസന പ്രവിശ്യആഗ്ര
മുൻഗാമിഡോ. ആൽബർട്ട് ഡിസൂസ
വൈദിക പട്ടത്വം1983 മെയ് 11
മെത്രാഭിഷേകം2020 നവംബർ 12
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
ജനന നാമംറാഫി മഞ്ഞളി
ജനനം (1958-02-07) 7 ഫെബ്രുവരി 1958  (66 വയസ്സ്)
വെണ്ടോർ, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
വിഭാഗംറോമൻ കത്തോലിക്കാ
ഭവനംഅലഹബാദ്
മാതാപിതാക്കൾഎം.വി. ചാക്കോ (പിതാവ്),
കത്രീന '(മാതാവ്)[1]

ഇന്ത്യയിലെ ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയാണ് ഡോ. മാർ റാഫി മഞ്ഞളി.[2][3] 2013 മുതൽ അലഹബാദ് റോമൻ കത്തോലിക്കാ രൂപതയുടെ ബിഷപ്പായിരുന്നു അദ്ദേഹം.[4][5][6]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

റാഫി മഞ്ഞളി തൃശൂർ അതിരൂപതയിലെ വെണ്ടോർ എന്ന ഗ്രാമത്തിൽ 1958 ഫെബ്രുവരി 7-ന് എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനായി​ ജനിച്ചു.[7] അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം വെണ്ടോരിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിലും പിന്നീട് ഹൈസ്കൂൾ വിദ്യാഭ്യാസം അളഗപ്പനഗർ ഹൈസ്കൂളിൽ പൂർത്തിയാക്കി. 1973 ൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ അദ്ദേഹം ചേർന്നു. 1975 ൽ അലഹബാദിലെ സെന്റ് ജോസഫ്സ് റീജിയണൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1983 ൽ ഫിലോസഫി, തിയോളജി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ആഗ്ര സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അദ്ദേഹം റോമിലെ ഏഞ്ചലികം സർവകലാശാലയിൽ നിന്ന് ആത്മീയതയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി.[8][9]

പൗരോഹിത്യം[തിരുത്തുക]

1983 മെയ് 11 ന് വെണ്ടോരിലെ സെന്റ് മേരീസ് പള്ളിയിൽ വെച്ചു ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തി​ൻെറ കൈവെപ്പുവഴി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

ബിഷപ്പ്[തിരുത്തുക]

2007 ഫെബ്രുവരി 24-ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വാരാണസി ബിഷപ്പായി നിയമിച്ചു. 2007 ഏപ്രിൽ 24-ന് അലഹബാദ് ബിഷപ്പായി സ്ഥാനമേറ്റു.[10] 2013 ഒക്ടോബർ 17ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ അലഹബാദ് രൂപതയുടെ ബിഷപ്പായി നിയമിച്ചു. അദ്ദേഹം 2013 ഡിസംബർ 3 ന് അലഹബാദ് രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു.[11][12]

അവലംബങ്ങൾ[തിരുത്തുക]

  1. https://stmarymirzapur.com/our_team/most-rev-dr-raphy-manjaly[പ്രവർത്തിക്കാത്ത കണ്ണി]
  2. "ബിഷപ്പ് റാഫി മഞ്ഞളി ആഗ്രാ അതിരൂപതയുടെ മെത്രാപ്പോലീത്ത - print - വത്തിക്കാൻ ന്യൂസ്". 2020-11-12. Retrieved 2020-11-13.
  3. ഡെസ്ക്, വെബ് (2020-11-13). "ബിഷപ് ഡോ. റാഫി മഞ്ഞളി ആഗ്ര ആർച്​ ബിഷപ് | Madhyamam" (in ഇംഗ്ലീഷ്). Retrieved 2020-11-13. {{cite web}}: zero width space character in |title= at position 32 (help)
  4. "Bishop Raphy Manjaly | Bishop of Allahabad Diocese Raphy Manjaly | Ucanews". directory.ucanews.com. Archived from the original on 2017-10-06. Retrieved 2017-10-05.
  5. Cheney, David M. "Bishop Raphy Manjaly [Catholic-Hierarchy]". www.catholic-hierarchy.org. Retrieved 2017-10-05.
  6. "Dr Raphy Manjaly appointed bishop of Allahabad diocese". Retrieved 2017-10-05.
  7. "ഡോ. റാഫി മഞ്ഞളി ആഗ്ര ആർച്ച്ബിഷപ്". Retrieved 2020-11-13.
  8. "Allahabad Diocese". www.dioceseofallahabad.org. Archived from the original on 2017-10-06. Retrieved 2017-10-05.
  9. "ബിഷപ്‌ ഡോ.റാഫി മഞ്ഞളി ആഗ്ര ആർച്ച്‌ ബിഷപ്‌". Retrieved 2020-11-13.
  10. ഡെസ്ക്, വെബ് (2020-11-13). "ബിഷപ് ഡോ. റാഫി മഞ്ഞളി ആഗ്ര ആർച്​ ബിഷപ്". Retrieved 2020-11-13. {{cite web}}: zero width space character in |title= at position 32 (help)
  11. "MOST REV.DR.Raphy Manjaly – St.Mary School & College, Mirzapur, UP". stmarymirzapur.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-05.[പ്രവർത്തിക്കാത്ത കണ്ണി]
  12. "Pope appoints Raphy Manjaly as Bishop of Allahabad diocese". timesofindia.indiatimes.com. Retrieved 2017-10-05.
"https://ml.wikipedia.org/w/index.php?title=റാഫി_മഞ്ഞളി&oldid=3643136" എന്ന താളിൽനിന്ന് ശേഖരിച്ചത്