മറീന ബീച്ച്
13°03′15″N 80°17′01″E / 13.05418°N 80.28368°E
ഇന്ത്യയിലെ ചെന്നൈ നഗരത്തിൽ നിന്ന് 12 കി.മീ ദൂരത്തിൽ ബംഗാൾ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മറീന ബീച്ച്.
നീളം കൂടിയ ബീച്ച്
[തിരുത്തുക]ലോകത്തിലെ നഗരങ്ങളിലെ രണ്ടാമത്തെ നീളം കൂടിയ ബീച്ചാണ് മറീന ബീച്ച്. ഏറ്റവും നീളം കൂടീയ ബീച്ച് കാലിഫോർണിയയിലെ ഓഷ്യൻ ബീച്ച് ആണ്. [1]
പ്രത്യേകതകൾ
[തിരുത്തുക]തെക്ക് സെന്റ് ജോർജ്ജ് കോട്ടക്കടുത്ത് നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗർ വരെ 12 കി.മീ നീളത്തിൽ ബീച്ച് നീണ്ടു കിടക്കുന്നു[2].
ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത് ഇതിന്റെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. ഇന്ത്യൻ പ്രതിഭകളായ മഹാത്മാഗാന്ധി, കണ്ണകി, തിരുവള്ളുവർ എന്നിവരുടെയും, മുൻ തമിഴ്നാട് മുഖ്യമന്ത്രികളായ എം. ജി. രാമചന്ദ്രൻ, സി.എൻ.അണ്ണാദുരൈ, ജെ. ജയലളിത, എം. കരുണാനിധി എന്നിവരുടെ സ്മരണസ്തംഭങ്ങളും ഈ ബീച്ചിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത കാലത്തായി പ്രശസ്ത നടനായ ശിവാജി ഗണേശന്റേയും ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി.
പ്രവർത്തനങ്ങൾ
[തിരുത്തുക]മറീന ബീച്ച് ചെന്നൈയിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഇവിടുത്തെ തീരങ്ങളിൽ ഉള്ള ഭക്ഷണ ശാലകൾ വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ കടൽ വളരെ പരുക്കനും തിരകൾക്ക് നല്ല ശക്തിയുള്ളതുമാണ്. ബീച്ചിന്റെ രണ്ട് അറ്റങ്ങളിലും മുക്കുവന്മാരുടെ വാസസ്ഥലമാണ്. 2007 ലെ കണക്ക് പ്രകാരം മറിന ബീച്ചിന്റെ തീരങ്ങളിൽ 1,613 ആളുകൾ മുങ്ങി മരിച്ചു.
പ്രധാന സ്തംഭങ്ങൾ
[തിരുത്തുക]മറീന ബീച്ചിന് അഭിമുഖമായി വിവേകാനന്ദ ഹൌസ് സ്ഥിതി ചെയ്യുന്നു. ഇവിടെ വിവേകാനന്ദൻ 1897 ൽ 9 ദിവസം താമസിച്ചു എന്ന് പറയപ്പെടുന്നു. ഇവിടെ ഇപ്പോൾ വിവേകാനന്ദന്റെ പെയിന്റിംങ്ങുകളും മറ്റും പ്രദർശിപ്പിച്ചിരിക്കുന്നു.
റെയിൽവേ സ്റ്റേഷനുകൾ
[തിരുത്തുക]മറിന ബീച്ചിനോട് ചേർന്ന് താഴെപ്പറയുന്ന റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്നു.
- ചെപ്പോക് റെയിൽവേ സ്റ്റേഷൻ
- തിരുവള്ളിക്കേനി സ്റ്റേഷൻ
- ലൈറ്റ് ഹൌസ് സ്റ്റേഷൻ
ഇന്ത്യൻ മഹാസമുദ്ര സുനാമി
[തിരുത്തുക]ഡിസംബർ 26, 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായ ഒരു ദുരന്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കാലത്ത് 8:30 നോടനുബന്ധിച്ച് ഉണ്ടായ ഈ ദുരന്തം മറിന ബീച്ച് അടക്കമുള്ള മൊത്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കടൽ തിരകൾ ശക്തമായി കരയിലേക്ക് അടിക്കുകയും കടൽ കരയിലേക്ക് കയറി വരികയും ചെയ്തു. ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ തീരത്തെ മുക്കുവന്മാരെ ആണ്. ഇതിൽ ഏകദേശം 206 ആളുകൾ മരിക്കുകയും ചെയ്തു. [3]
Gallery
[തിരുത്തുക]-
മറീന ബീച്ച്
-
A Catamaran on the beach
അവലംബം
[തിരുത്തുക]- ↑ [1]
- ↑ "Beaches in Tamilnadu". Tamilnadu Tourism Development Corporation. Retrieved 2007-05-08.
- ↑ "Tsunami: Magnitude of Terror | Effects - Damage to Countries - India". Archived from the original on 2013-09-04. Retrieved 2009-03-29.
പുറത്തേക്കുള്ള കണ്ണീകൾ
[തിരുത്തുക]- വിക്കിവൊയേജിൽ നിന്നുള്ള മറീന ബീച്ച് യാത്രാ സഹായി