"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ur:سزائے موت
(ചെ.) യന്ത്രം ചേർക്കുന്നു: pnb:سزائے موت
വരി 107: വരി 107:
[[os:Мæлæтæй æфхæрд]]
[[os:Мæлæтæй æфхæрд]]
[[pl:Kara śmierci]]
[[pl:Kara śmierci]]
[[pnb:سزائے موت]]
[[pt:Pena de morte]]
[[pt:Pena de morte]]
[[qu:Wañuy wanay]]
[[qu:Wañuy wanay]]

21:31, 8 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വളരെ കഠിനമായ കുറ്റം ചെയ്യുന്നവർക്ക് മരണം തന്നെ ശിക്ഷയായി നൽകുന്നതിനെ വധശിക്ഷ എന്ന് വിളിക്കുന്നു. ഇപ്പോഴും ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ രീതി പിന്തുടരുന്നു. ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷവിധിക്കാറുള്ളൂ. ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങൾക്കേ വധശിക്ഷ വിധിക്കാറുള്ളൂ. യൂറോപ്യൻ യൂനിയൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ പ്രദേശങ്ങളിൽ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയിരിക്കുന്നു.

ചരിത്രം

കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുക എന്നത് ഏതാണ്ട് എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു.

ശിക്ഷാരീതികൾ

ഇന്ത്യയിൽ തൂക്കിക്കൊലയിലൂടെയാണ് വധശിക്ഷ നടപ്പാക്കുന്നത്. സിംഗപ്പൂരിൽ വധശിക്ഷ വിധിച്ചവരെ വെടിവെച്ച് കൊല്ലുന്നു. അമേരിക്കയിൽ വിഷം കുത്തിവെച്ചാണ് വധശിക്ഷ വിധിച്ചവരെ കൊല്ലുക.

അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ

വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയായി നിരവധി സംവാദങ്ങൾ ലോകത്തെങ്ങും നടക്കുന്നുണ്ട്.

എതിർപ്പുകൾ

വധശിക്ഷയെ ശക്തമായി എതിർക്കുന്ന നിരവധി ആളുകളുണ്ട്. ജീവൻ കൊടുക്കാൻ കഴിയാത്ത മനുഷ്യന് ജീവനെടുക്കാനും അവകാശമില്ലെന്നതാണ് ഇതിൽ ചിലരുയർത്തുന്ന വാദം. ശിക്ഷയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് വധശിക്ഷ എന്നും വാദമുണ്ട്. ശിക്ഷ, ഒരു കുറ്റവാളിയെ നല്ല മനുഷ്യനാക്കി മാറ്റാനുള്ളതാണെന്നതാണ് ഇതിന്റെ അടിസ്ഥനം.

പിന്തുണകൾ

തെറ്റു ചെയ്തവൻ ശിക്ഷ അനുഭവിക്കണം എന്ന ധാർമിക നിയമമാണു വധശിക്ഷയെ പിന്തുണക്കുവാനുള്ള പ്രധാന കാരണം. മറ്റുള്ളവർ കുറ്റം ചെയ്യാനുള്ള സാധ്യത വധശിക്ഷ കുറക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

വിവിധ പ്രദേശങ്ങളിൽ

വധശിക്ഷ നിലവിലുള്ള പ്രദേശങ്ങൾ

ചൈന, ഇറാൻ , സൗദി അറേബ്യ, പാകിസ്താൻ, അമേരിക്കൻ ഐക്യനാടുകൾ , ഇറാഖ്‌,ഇന്ത്യ തുടങ്ങി 62-ഓളം രാജ്യങ്ങളിൽ വധശിക്ഷ നിലവിലുണ്ട്. [1]

2007-ൽ എറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയ രാജ്യങ്ങൾ

രാജ്യം എണ്ണം
ചൈന 470+
ഇറാൻ 317+
സൗദി അറേബ്യ 143+
പാകിസ്താൻ 135+
അമേരിക്കൻ ഐക്യനാടുകൾ 42
ഇറാഖ്‌ 33+
ആംനസ്‌റ്റി ഇന്റർ‌നാഷനൽ - ലഭ്യമായ വിവരങ്ങൾ പ്രകാരം [2]

വധശിക്ഷ നിർത്തലാക്കിയ പ്രദേശങ്ങൾ

യൂറോപ്യൻ യൂനിയൻ, ഓസ്ട്രേലിയ, ന്യൂസീലാന്റ്, കാനഡ തുടങ്ങി 135-ഓളം രാജ്യങ്ങളിൽ വധശിക്ഷ നിലവിലില്ല.

അവലംബം

  1. http://www.amnesty.org/en/death-penalty
  2. "Death Sentences and Executions in 2007". Amnesty International website. Retrieved 2008-04-15.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=വധശിക്ഷ&oldid=790939" എന്ന താളിൽനിന്ന് ശേഖരിച്ചത്