"ബ്രഹൂയി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh:布拉灰人
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{നാനാര്‍ത്ഥം|ബ്രഹൂയി}}
{{നാനാർത്ഥം|ബ്രഹൂയി}}
{{Infobox Ethnic group
{{Infobox Ethnic group
|group = ബ്രഹൂയി <br> بروہی
|group = ബ്രഹൂയി <br> بروہی

08:57, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബ്രഹൂയി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബ്രഹൂയി (വിവക്ഷകൾ) എന്ന താൾ കാണുക. ബ്രഹൂയി (വിവക്ഷകൾ)
ബ്രഹൂയി
بروہی
ക്വെത്തയിലെ ബ്രഹൂയികള്‍ - 1910 ല്‍ എടുത്ത ഒരു ചിത്രം
Regions with significant populations
 പാകിസ്താൻ,[അവലംബം ആവശ്യമാണ്]2,066,000
 അഫ്ഗാനിസ്താൻ,[അവലംബം ആവശ്യമാണ്]260,000
 Iran,[അവലംബം ആവശ്യമാണ്]16,000
 India,[അവലംബം ആവശ്യമാണ്]400
Languages
ബ്രഹൂയി, ബലൂചി
Religion
സുന്നി ഇസ്ലാം (ഹാനഫി)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
ദ്രാവിഡര്‍, ബലൂചികള്‍

പാകിസ്താനിലെ കലാതിലും അഫ്ഘാനിസ്ഥാനിലും കണ്ടുവരുന്ന ഒരു ദ്രാവിഡജനവിഭാഗമാണ്‌ ബ്രഹൂയികള്‍ (Brahui: بروہی) അഥവാ ബ്രോഹികള്‍. ഇവര്‍ ബ്രഹൂയി ഭാഷ സംസാരിക്കുന്നു. ഇന്ത്യയിലും ഇറാനിലും ഇവരുടെ വളരെ കുറഞ്ഞ ജനസംഖ്യയുണ്ട്. ബലൂചിസ്ഥാനില്‍ ബലൂചികള്‍ക്കൊപ്പം ഏതാണ്ട് കൂടിക്കലര്‍ന്നാണ്‌ ഇവരുടെ വാസം[1]‌.

ബി.സി.ഇ. 2000-ത്തിനു മുന്‍പ് ഇറാനിയന്‍ പീഠഭൂമിയില്‍ ദ്രാവിഡരാണ്‌ അധിവസിച്ചിരുന്നതെന്നൊരു വാദമുണ്ട്. ഇന്തോ ആര്യന്മാര്‍ സിന്ധൂതടത്തിലെ ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്കു പുറന്തള്ളിയ പോലെ ഇറാനിയന്‍ പീഠഭൂമിയില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പുറന്തള്ളല്‍ ഉണ്ടായിട്ടുണ്ടെന്നു കരുതപ്പെടുന്നു. കിഴക്കന്‍ ബലൂചിസ്താനിലെ ഒറ്റപ്പെട്ട മലമടക്കുകളില്‍ വസിച്ചിരുന്ന ബ്രഹൂയികള്‍ മാത്രം ഈ അധിനിവേശത്തിനിരയാകാതെ മേഖലയിലെ അവശേഷിക്കുന്ന ദ്രാവിഡസാന്നിധ്യമായി നിലനിന്നെന്നു കരുതുന്നു[2]‌.

ബ്രഹൂയി സാമ്രാജ്യം

പതിനേഴാം നൂറ്റാണ്ടുമുതല്‍ ബലൂചിസ്ഥാന്‍ മേഖലയില്‍ ബ്രഹൂയികളുടെ ഒരു സാമ്രാജ്യം നിലനിന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ബലൂചിസ്ഥാന്റെ കിഴക്കുഭാഗം മുഴുവനായും ഈ സാമ്രാജ്യത്തിനു കീഴില്‍ വന്നു. കറാച്ചി അടക്കമുള്ള പ്രദേശങ്ങള്‍ ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ബ്രഹൂയികളും പല ബലൂചി ഗോഘ്രങ്ങളുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ അധികാരം കൈയാളിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടോടെ ഈ സാമ്രാജ്യം അധ:പതിച്ചു. 1876-ല്‍ ഒരു സന്ധിയിലൂടെ ബ്രിട്ടീഷുകാര്‍ ഈ പ്രദേശം മുഴുവന്‍ അവരുടെ സാമന്തപ്രദേശമാക്കി മാറ്റി. പാകിസ്താനിലെ ക്വെത്തക്ക് തെക്കുള്ള കലാത്ത് പട്ടണമായിരുന്നു ഈ സാമ്രാജ്യത്തിന്റെ കേന്ദ്രം[1].

അഫ്ഘാനിസ്ഥാനില്‍

അഫ്ഘാനിസ്ഥാനില്‍ 1979-നു മുന്‍പുള്ള ഒരു കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ 20,000-ത്തോളമാണ്‌[1].

അവലംബം

  1. 1.0 1.1 1.2 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 35–36. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 62. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

വര്‍ഗ്ഗം:അഫ്ഗാനിസ്താനിലെ ജനവിഭാഗങ്ങൾ വര്‍ഗ്ഗം:പാകിസ്താനിലെ ജനവിഭാഗങ്ങള്‍ വര്‍ഗ്ഗം:ദ്രാവിഡജനവിഭാഗങ്ങള്‍

"https://ml.wikipedia.org/w/index.php?title=ബ്രഹൂയി_ജനത&oldid=611207" എന്ന താളിൽനിന്ന് ശേഖരിച്ചത്