"ഇൻഫോസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:இன்ஃபோசிஸ்
വരി 32: വരി 32:
*1996 : യൂറോപ്പിലെ ആദ്യത്തെ ഓഫീസ് യൂ കെ യിലെ മില്‍ട്ടണ്‍ കെയിന്‍സില്‍.
*1996 : യൂറോപ്പിലെ ആദ്യത്തെ ഓഫീസ് യൂ കെ യിലെ മില്‍ട്ടണ്‍ കെയിന്‍സില്‍.
*1997 : [[കാനഡ]]യിലെ [[റ്റൊറന്റോ]]യില്‍ ഓഫീസ്
*1997 : [[കാനഡ]]യിലെ [[റ്റൊറന്റോ]]യില്‍ ഓഫീസ്
*1999 : Nasdaq ല്‍ ലിസ്റ്റ് ചെയ്യപ്പെട്ടു
*1999 : Nasdaq ല്‍ ലിസ്റ്റ് ചെയ്യപ്പെട്ടു - ഒരു വിദേശ ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനമായി മാറി.
*2000 : ഫ്രാന്‍സിലും ഹോങ്കോങ്ങിലും ഓഫീസുകള്‍ തുറന്നു.
*2000 : ഫ്രാന്‍സിലും ഹോങ്കോങ്ങിലും ഓഫീസുകള്‍ തുറന്നു.
*2001 : [[യൂ എ ഇ]] യിലും [[അര്‍ജന്റീന]]യിലും ഓഫീസുകള്‍
*2001 : [[യൂ എ ഇ]] യിലും [[അര്‍ജന്റീന]]യിലും ഓഫീസുകള്‍

18:02, 31 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്‍ഫോസിസ് ടെക്നോളജീസ് ലിമിറ്റഡ്
പബ്ലിക് NASDAQINFY
ബി.എസ്.ഇ.: 500209
വ്യവസായംസോഫ്റ്റ്വെയര്‍ സര്‍‌വ്വീസസ്
സ്ഥാപിതംജൂലൈ 2, 1981
ആസ്ഥാനംഇന്ത്യ ഇലക്ടോണിക്സ് സിറ്റി, ബാംഗ്ലൂര്‍, ഇന്ത്യ
പ്രധാന വ്യക്തി
എന്‍.ആര്‍. നാരായണ മൂര്‍ത്തി (Founder, Chairman and Chief Mentor)
നന്ദന്‍ നിലേന്‍‌കനി (Co-founder and Co-Chairman)
ക്രിസ് ഗോപാലകൃഷ്ണന്‍ (Co-founder, CEO and MD)
എസ്.ഡി.ഷിബുലാല്‍ (Co-founder and COO)
ഉത്പന്നങ്ങൾഫിന്നാക്കിള്‍(a financial software package for the banking industry)
വരുമാനം $3.1 billion (in FY 2006-07)
ജീവനക്കാരുടെ എണ്ണം
80,501 (As on September 30th, 2007)
വെബ്സൈറ്റ്ഇന്‍ഫോസിസ്.കോം

ഡോ.എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 1981 ല്‍ സ്ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇന്‍ഫോസിസ് ടെക്നോളജീസ് ലിമിറ്റഡ്. ഇന്‍ഡ്യയിലെ ബാംഗ്ലൂരില്‍, ഇലക്ടോണിക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഓഫീസ് കൂടാതെ, ഇന്‍ഡ്യയില്‍ തന്നെ ഒന്‍പത് സോഫ്റ്റ്വെയര്‍ ഉല്പാദന കേന്ദ്രങ്ങളും, ഇരുപതു വിദേശ രാജ്യങ്ങളിലായി, മുപ്പതോളം മറ്റോഫീസുകളും പ്രവര്‍ത്തിക്കുന്നു. 2006 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസിന്റെ വാര്‍ഷിക വിറ്റുവരവ് 2.15 ബില്യണ്‍ യൂ എസ് ഡോളറിനു മുകളിലായിരുന്നു. 58,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇന്‍ഫോസിസ്, ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഐ റ്റി കമ്പനികളിലൊന്നും, ബാംഗ്ലൂരിലെ ഇന്‍ഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലൊന്നുമാണ്.

ചരിത്രം

സോഫ്റ്റ്വെയര്‍ രംഗത്തു ജോലി ചെയ്തിരുന്ന ഏഴു പേര്‍ : എന്‍ ആര്‍ നാരായണ മൂര്‍ത്തി, നന്ദന്‍ നിലെകാനി, എന്‍ എസ് രാഘവന്‍, എസ് ഗോപാലകൃഷ്ണന്‍‍, എസ് ഡി ഷിബുലാല്‍, കെ ദിനേശ്, അശോക് അറോറ എന്നിവര്‍ ചേര്‍ന്നാണ് 1981 ജൂലൈ രണ്ടാം തീയതി ഇന്‍ഫോസിസിനു രൂപം കൊടുത്തത്‌ [1]. തന്റെ ഭാര്യ സുധാ മൂര്‍ത്തിയില്‍ നിന്നും കടം മേടിച്ച പതിനായിരം രൂപയായിരുന്നു മൂര്‍ത്തിയുടെ മൂലധനം. “ഇന്‍ഫോസിസ് കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്“ എന്ന പേരില്‍ രൂപം കൊണ്ട കമ്പനിയുടെ ആദ്യത്തെ രെജിസ്റ്റേഡ് ഓഫീസ് മുംബയില്‍ രാഘവന്റെ വീട്ടിലായിരുന്നു. 1983 ല്‍ ഇന്‍ഫോസിസിന് അമേരിക്കയില്‍ നിന്നുള്ള ഡാറ്റാ ബേസിക്സ് കോര്‍പ്പറേഷനെ(Data Basics Corporation) തങ്ങളുടെ ആദ്യത്തെ ക്ലൈന്റായി കിട്ടി.

1999 ല്‍ ഇന്‍ഫോസിസിന് എസ് ഇ ഐ-സി എം എം ലെവല്‍ 5 (SEI-CMM), റാങ്കിങ്ങ് കിട്ടുകയും, NASDAQ ല്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്‍ഡ്യന്‍ കമ്പനി ആയി മാറുകയും ചെയ്തു. 2001 ല്‍ ബിസിനസ് റ്റുഡേ മാസിക ഇന്‍ഫോസിസിനെ 'ബെസ്റ്റ് എമ്പ്ലോയര്‍ ഓഫ് ഇന്‍ഡ്യ' [2] എന്നു റേറ്റ് ചെയ്യുകയും 2002 ല്‍ ബിസിനസ് വേള്‍ഡ് 'ഇന്‍ഡ്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന കമ്പനി' ആയി വിലയിരുത്തുകയും ചെയ്തു.

നാഴികക്കല്ലുകള്‍

  • 1981 : ജുലൈ 2 നു കമ്പനി സ്ഥാപിക്കപ്പെട്ടു.
  • 1987 : ആദ്യത്തെ അന്താരാഷ്ട്ര ഓഫീസ്, അമേരിക്കയില്‍ കാലിഫോര്‍ണിയായിലെ ഫ്രീമണ്ടില്‍(Fremont). ഇപ്പോളിത് അമേരിക്കയിലെ ഹെഡ്‌ക്വാര്‍ട്ടേഴ്സാണ്.
  • 1992 : ഇന്‍ഡ്യയിലെ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആയി മാറി.
  • 1996 : യൂറോപ്പിലെ ആദ്യത്തെ ഓഫീസ് യൂ കെ യിലെ മില്‍ട്ടണ്‍ കെയിന്‍സില്‍.
  • 1997 : കാനഡയിലെ റ്റൊറന്റോയില്‍ ഓഫീസ്
  • 1999 : Nasdaq ല്‍ ലിസ്റ്റ് ചെയ്യപ്പെട്ടു - ഒരു വിദേശ ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനമായി മാറി.
  • 2000 : ഫ്രാന്‍സിലും ഹോങ്കോങ്ങിലും ഓഫീസുകള്‍ തുറന്നു.
  • 2001 : യൂ എ ഇ യിലും അര്‍ജന്റീനയിലും ഓഫീസുകള്‍
  • 2002 : നെതര്‍ലന്റ്സിലും സിങ്കപ്പൂരും സ്വിറ്റ്സര്‍ലന്റിലും ഓഫീസുകള്‍ തുറന്നു.
  • 2002 : പ്രൊജിയോണ്‍ എന്ന പേരില്‍ ഇന്‍ഫോസിസിന്റെ ബി പി ഓ (ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിങ്ങ് )ആരംഭിച്ചു.
  • 2003 : ഓസ്‌ട്രേലിയയിലെ ‘എക്സ്പേര്‍ട്ട് ഇന്‍ഫോമേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്‘ എന്ന കമ്പനിയെ ഏറ്റെടുക്കുകയും (Expert) ‘ഇന്‍ഫോസിസ് ഓസ്‌ട്രേലിയ‘ എന്നു പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു.
  • 2004 : യൂ എസിലെ റ്റെക്സാസില്‍ ഇന്‍ഫോസിസ് കണ്‍സള്‍ട്ടിങ്ങ് എന്ന സബ്സിയഡിറി ആരംഭിച്ചു.
  • 2006 : ജുലൈ 2 നു ഇന്‍ഫോസിസ് 25 ആം വാര്‍ഷികം ആഘോഷിച്ചു.
  • 2006 : ഓഗസ്റ്റ് 20 ന് എന്‍ ആര്‍ നാരായണ മൂര്‍ത്തി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു വിരമിച്ചുretired.
  • 2006 : സിറ്റിബാങ്കിന്റെ കൈവശമുണ്ടായിരുന്ന പ്രോജിയോണിന്റെ 23 % ഷെയറുകള്‍ കൂടി ഇന്‍ഫോസിസ് വാങ്ങിച്ചതോടെ നൂറു ശതമാനം ഇന്‍ഫോസിസ് സബ്സിയഡിറി ആയ പ്രോജിയോണ്‍, ഇന്‍ഫോസിസ് ബി പി ഓ ലിമിറ്റഡ് എന്നു നാമകരണം ചെയ്യപെട്ടു.

ഇതര പ്രവര്‍ത്തന മേഖലകള്‍

ഇന്‍ഫോസിസ് ഫൌണ്ടേഷന്‍

ആരോഗ്യ പരിപാലനം, സാമൂഹിക പുനരധിവാസം, ഗ്രാമങ്ങളുടെ ഉന്നതി, വിദ്യാഭാസം , കല, സംസ്കാരം എന്നീ മേഖലകളിലെ പ്രവര്‍ത്തനം ലക്ഷ്യമിട്ട് 1996 ല്‍ കര്‍ണ്ണാടകയില്‍ ഇന്‍ഫോസിസ് ഫൌണ്ടേഷന്‍ സ്ഥാപിക്കപ്പെട്ടു[3]. ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാ മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഈ ഫൌണ്ടേഷന്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒറീസ്സ, പഞ്ചാബ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്‍‌സ്റ്റെപ്

പ്രമാണം:Infosys.InStep.Logo.jpg

ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമൊരുക്കുന്ന സ്ഥാപനമാണിത്[4]. ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പ്രവൃത്തി പരിചയം നേടുന്നതോടൊപ്പം തന്നെ കമ്പനിയുടെ മൂല്യങ്ങള്‍ നേരിട്ടറിയുകയും, അതു വഴി കമ്പനിയുടെ പ്രതിച്ഛായ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ക്യാച് ദെം യങ്ങ് പ്രോഗ്രാം(Catch them Young)

നഗരത്തിലെ യുവജനങ്ങള്‍ക്കു ചെറുപ്പത്തില്‍ തന്നെ വിവര സാങ്കേതിക മേഖലയുമായി നേരിട്ടടുത്തിടപഴകാന്‍ അവസരം നല്‍കുക എന്ന ഉദ്ദേശത്തോടെ 1997 ല്‍ ആരംഭിച്ച ഈ പദ്ധതി, മധ്യവേനലവധി ക്കാലത്തു വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് തൊഴില്‍ പരിചയ പരിപാടികളും മറ്റും നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സിലും, വിവര സാങ്കേതിക വിദ്യാ രംഗത്തും താല്‍പ്പര്യവും അറിവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പദ്ധതി പ്രധാനമായും IX ആം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെയാണു ലക്ഷ്യം വയ്ക്കുന്നത്.

വാര്‍ട്ടണ്‍ ഇന്‍ഫോസിസ് ബിസിനസ് ട്രാന്‍‌സ്‌ഫോമേഷന്‍ അവാര്‍ഡ്(Wharton Infosys Business Transformation Award)

യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍‌വേനിയയുടെ വാര്‍ട്ടണ്‍ ബിസിനസ് സ്കൂളും, ഇന്‍ഫോസിസും ചേറ്ന്നു 2002 ല്‍ ഏര്‍പ്പെടുത്തിയ റ്റെക്നോളജി അവാര്‍ഡാണിത്[5]. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളുടെ ബിസിനസ്സിലോ സമൂഹത്തിലോ മാറ്റം വരുത്തുന്ന വ്യക്തികളെയോ സംരംഭങ്ങളെയോ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണിത്. സാംസങ്ങ് (Samsung), ഏമസോണ്‍.കോം( amazon.com), ആര്‍ ബി എസ്(R.B.S), ഐ എന്‍ ജി ഡിറെക്റ്റ് (ING Direct) എന്നിവരാണു മുന്‍ വര്‍ഷങ്ങളിലെ ജേതാക്കള്‍.

ആഗോള ഓഫീസുകള്‍

അമേരിക്കാസ്

ക്യാനഡ : റ്റൊറന്റോ

യൂഎസ് എ : അറ്റ്ലാന്റ (ജോര്‍ജിയ), ബെല്‍വ്യൂ (വാഷിംഗ്‌ടണ്‍), ബ്രിഡ്ജ്‌വാട്ടര്‍(ന്യൂ ജേഴ്സി), ഷാലൊറ്റ് (നോര്‍ത്ത് കരോളൈന), ഡിട്രോയിറ്റ്(മിഷിഗണ്‍), ഫ്രീമണ്ട് (കാലിഫോര്‍ണിയ), ഹൂസ്റ്റണ്‍(റ്റെക്സാസ്), ലേയ്ക് ഫോറസ്റ്റ് (കാലിഫോര്‍ണിയ), ലൈല്‍(ഇല്ലിനോയി), ന്യൂയോര്‍ക്ക്, ഫീനിക്സ് (അരിസോണ), പ്ലേയ്നോ(റ്റെക്സാസ്), ക്വിന്‍സി(മസ്സാച്ചുസെറ്റ്സ്), റെസ്റ്റണ്‍(വിര്‍ജീനിയ)

യൂറോപ്പ്

ഏഷ്യാ പസിഫിക്

വിവാദങ്ങള്‍

ഇന്‍ഫോസിസില്‍ കമ്മ്യൂണിക്കേഷന്‍സിന്റെയും പ്രോഡക്റ്റ് സെര്‍വീസസിന്റെയും തലവനും ഡയറക്റ്റര്‍ ബോര്‍ഡംഗവുമായിരുന്ന ഫനീഷ് മൂര്‍ത്തി തന്നെ ലൈംഗികമായി അപമാനിച്ചു എന്നാരോപിച്ച് രേകാ മാക്സിമൊവിച് എന്ന മുന്‍ ഇന്‍ഫോസിസ് ജോലിക്കാരി 2002-ല്‍ ഇന്‍ഫോസിസിനും ഫനീഷ് മൂര്‍ത്തിക്കുമെതിരെ കേസ് ഫയല്‍ ചെയ്തതോടെ ഇന്‍ഫോസിസ് ആദ്യമായി ഒരു വിവാദത്തില്‍ കുടുങ്ങി [6] . 1999 ഒക്റ്റോബറിനും 2000 ഡിസംബറിനും ഇടയിലുണ്ടായ സംഭവങ്ങള്‍ പുറത്തറിഞ്ഞത്, 2002 ജൂണില്‍ ഫനീഷ് മൂര്‍ത്തി രാജി വച്ചപ്പോള്‍ മാത്രമാണ്. 2003 മേയില്‍ ഈ കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കി.

ഇപ്പോള്‍ ഐഗേയ്റ്റ് ഗ്ലോബല്‍ എന്ന കമ്പനിയുടെ സി ഇ ഓ ആയ ഫനീഷ് മൂര്‍ത്തിക്കെതിരെ മറ്റൊരു മുന്‍ ഇന്‍ഫോസിസ് ജോലിക്കാരിയായിരുന്ന ജെന്നിഫര്‍ ഗ്രിഫ്ഫിത് ഫയല്‍ ചെയ്ത ലൈംഗിക പീഡന കേസും 2004 ല്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കപ്പെട്ടു. മാക്സിമോവിച് കേസില്‍ നിന്നു വ്യത്യസ്തമായി, ഈ ഒത്തുതീര്‍പ്പില്‍ ഇന്‍ഫോസിസ് ഒത്തു തീര്‍പ്പു തുകയുടെ ഓഹരി കൊടുക്കുകയോ ഒത്തു തീര്‍പ്പില്‍ ഒപ്പു വയ്ക്കുകയോ ചെയ്തില്ല.

അവലംബം

  1. The amazing Infosys story
  2. Business Today Award
  3. Infosys Foundation
  4. InStep
  5. Wharton Infosys Business Transformation Award
  6. Phaneesh murthy case

വര്‍ഗ്ഗം:ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍

"https://ml.wikipedia.org/w/index.php?title=ഇൻഫോസിസ്&oldid=559445" എന്ന താളിൽനിന്ന് ശേഖരിച്ചത്