"പൂക്കോട് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) ഇന്ത്യാ ടൂറിസം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്
വരി 18: വരി 18:
{{Kerala-geo-stub}}
{{Kerala-geo-stub}}


[[വര്‍ഗ്ഗം:ഇന്ത്യാ ടൂറിസം]]
[[വര്‍ഗ്ഗം:വയനാട് ജില്ല]]
[[വര്‍ഗ്ഗം:വയനാട് ജില്ല]]
[[വര്‍ഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍]]


[[en:Pookode Lake]]
[[en:Pookode Lake]]

06:47, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പൂക്കോട് തടാകം

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂര്‍ന്ന വനങ്ങളും മലകളുമാണ്. തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ സവാരിക്കായി ഉണ്ട്. തടാകത്തിനു ചുറ്റും നടക്കുവാനായി നടപ്പാതയും ഉണ്ട്.

വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്. ഒരു മീന്‍ വളര്‍ത്തല്‍ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാന്‍ കിട്ടും. 8.5 ഹെക്ടര്‍ ആണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റര്‍ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റര്‍ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

അടുത്തകാലത്തായി ടൂറിസത്തെ മുന്‍‌നിര്‍ത്തി നിര്‍മ്മിച്ച മിനുക്കുപണികള്‍ തടാകത്തിന്റെ വന്യ സൗന്ദര്യം നശിപ്പിച്ചു എന്ന് ആരോപണമുണ്ട്.

എത്താനുള്ള വഴി

പൂക്കോട് തടാകം

കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോള്‍ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ കല്പറ്റ റോഡില്‍ സഞ്ചരിച്ചാല്‍ ഇടതു വശത്തായി പൂക്കൊട് തടാകത്തിലേക്കുള്ള വഴി കാണാം. അടുത്തുള്ള പ്രധാന സ്ഥലങ്ങള്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, ചുണ്ടേല്‍ എന്നിവയാണ്.

ഫലകം:വയനാട് - സ്ഥലങ്ങള്‍



വര്‍ഗ്ഗം:വയനാട് ജില്ല വര്‍ഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=പൂക്കോട്_തടാകം&oldid=540498" എന്ന താളിൽനിന്ന് ശേഖരിച്ചത്