"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ക്രൈസ്തവഗ്രന്ഥങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്
No edit summary
വരി 1: വരി 1:
{{prettyurl|Nag Hammadi library}}
[[ചിത്രം:Kodeks IV NagHammadi.jpg|thumb|300px|right|നാഗ് ഹമ്മദിയില്‍ കണ്ടുകിട്ടിയ ഗ്രന്ഥങ്ങളിലൊന്നായ "പുസ്തകം-4"]]
[[ചിത്രം:Kodeks IV NagHammadi.jpg|thumb|300px|right|നാഗ് ഹമ്മദിയില്‍ കണ്ടുകിട്ടിയ ഗ്രന്ഥങ്ങളിലൊന്നായ "പുസ്തകം-4"]]


വരി 13: വരി 14:


[[Category:ക്രൈസ്തവഗ്രന്ഥങ്ങള്‍]]
[[Category:ക്രൈസ്തവഗ്രന്ഥങ്ങള്‍]]
[[en:Nag Hammadi library]]

05:42, 27 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Kodeks IV NagHammadi.jpg
നാഗ് ഹമ്മദിയില്‍ കണ്ടുകിട്ടിയ ഗ്രന്ഥങ്ങളിലൊന്നായ "പുസ്തകം-4"

1945-ല്‍ ഉപരി-ഈജിപ്തിലെ പട്ടണമായ നാഗ് ഹമ്മദിയില്‍ കണ്ടുകിട്ടിയ ആദ്യകാല ക്രിസ്തീയ-ജ്ഞാനവാദ ഗ്രന്ഥങ്ങളാണ് നാഗ് ഹമ്മദി ഗ്രന്ഥശേഖരം എന്നറിയപ്പെടുന്നത്. ജ്ഞാനവാദ-സുവിശേഷങ്ങള്‍ എന്ന പേരും ഈ ഗ്രന്ഥശേഖരത്തിനുണ്ട്. തോലിന്റെ പുറം ചട്ടയോടുകൂടിയ പന്ത്രണ്ടു പപ്പൈറസ് ഗ്രന്ഥങ്ങള്‍ അടച്ചുകെട്ടിയ ഒരു ഭരണിയില്‍ സൂക്ഷിച്ചിരുന്നത് മൊഹമ്മദ് അലി സമ്മാന്‍ എന്ന കര്‍ഷകനാണ് കണ്ടെത്തിയത്.[1][2] മുഖ്യമായും ജ്ഞാനവാദവിഭാഗത്തില്‍ പെടുന്ന 52 രചനകള്‍ ഉള്‍പ്പെട്ട ഈ ശേഖരത്തില്‍, "ഹെര്‍മ്മസിന്റെ ഗ്രന്ഥസമുച്ചയം" എന്ന വിഭാഗത്തിലെ മൂന്നു രചനകളും പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്റെ ഒരു ഭാഗികപരിഭാഷയും ഉണ്ടായിരുന്നു . അപ്രാണിക ഗ്രന്ഥങ്ങളുടെ സംശോധനാരഹിതമായ ഉപയോഗത്തിനെതിരെ ക്രിസ്തീയചിന്തകനും അലക്സാന്‍ഡ്രിയയിലെ മെത്രാനുമായിരുന്ന അത്തനാസിയൂസ് ക്രി.വ. 367-ല്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തെ തുടര്‍ന്ന്, സമീപത്തുള്ള ഒരു വിശുദ്ധ പക്കോമിയൂസിന്റെ ആശ്രമം കുഴിച്ചിട്ടവയാകാം ഈ ഗ്രന്ഥങ്ങളെന്ന്, നാഗ് ഹമ്മദി ശേഖരത്തിന്റെ ഇംഗ്ലീഷ് പരിഭാഷക്കെഴുതിയ ആമുഖത്തില്‍, ജെയിംസ് റോബിന്‍സന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.


രചനകളുടെ മൂലഭാഷ ഗ്രീക്ക് ആയിരുന്നിരിക്കാമെങ്കിലും ശേഖരത്തിലെ ഗ്രന്ഥങ്ങള്‍ എഴുതിയിരിക്കുന്നത് പുരാതന ഈജിപ്തിലെ കോപ്റ്റിക് ഭാഷയിലാണ്. കണ്ടെത്തലില്‍ ഉള്‍പ്പെട്ട ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് യേശുവിന്റെ വചനങ്ങള്‍ അടങ്ങിയ "തോമ്മായുടെ സുവിശേഷം" എന്ന അപ്രാമിണിക ഗ്രന്ഥത്തിന്റെ ലഭ്യമായ ഒരേയൊരു സമ്പൂര്‍ണ്ണപ്രതിയാണ്. നാഗ് ഹമ്മദിയിലെ കണ്ടെത്തലിനെ തുടര്‍ന്ന്, "തോമ്മായുടെ സുവിശേഷത്തിലെ" യേശുവചനങ്ങളില്‍ ചിലത് 1898-ല്‍ ഈജിപ്തിലെ ഓക്സിറിങ്കസില്‍ നിന്നു കിട്ടിയ കയ്യെഴുത്തുപ്രതികളിലും മറ്റുചില ആദ്യകാല ക്രിസ്തീയലിഖിതങ്ങളിലും ഉള്ളതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് തോമ്മായുടെ സുവിശേഷത്തിന്റെ ഗ്രീക്ക് മൂലത്തിന്റെ രചനാകാലം ക്രി..വ. 80-നടുത്ത്, ഒന്നും രണ്ടും നൂറ്റാണ്ടുകളിലെങ്ങോ ആയിരിക്കാമെന്ന് ഊഹിക്കപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ അഭിപ്രായൈക്യമില്ല. നാഗ് ഹമ്മദി ഗ്രന്ഥങ്ങളുടെ തന്നെ കാലം മൂന്നോ നാലോ നൂറ്റാണ്ടുകള്‍ ആയിരിക്കാമെന്നു കരുതപ്പെടുന്നു.


നാഗ് ഹമ്മദി പുസ്തകങ്ങള്‍ ഇപ്പോള്‍ ഈജിപ്തില്‍ കെയ്‌റോയിലെ കോപ്റ്റിക് മ്യൂസിയത്തിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

അവലംബം

  1. നാഗ് ഹമ്മദി ഗ്രന്ഥശേഖരം: ഒരു വലിയ കണ്ടെത്തലിന്റെ പിന്നിലുള്ള ചെറിയ ചരിത്രം
  2. മാര്‍വിന്‍ മേയറും ജെയിംസ് എം. റോബിന്‍സണും, നാഗ് ഹമ്മദി ലിഖിതങ്ങള്‍, അന്തരാഷ്ട്രപതിപ്പ്. HarperOne, 2007. പുറങ്ങള്‍ 2-3. ISBN 0060523786