"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Robot: Changing വര്‍ഗ്ഗം:ഭക്ഷണം
വരി 32: വരി 32:
[[വിഭാഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]
[[വിഭാഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]


[[വര്‍ഗ്ഗം:ഭക്ഷണം]]
[[വര്‍ഗ്ഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]


[[en:Khubz]]
[[en:Khubz]]

11:22, 25 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഹുബ്‌സും പച്ചമുളകും തക്കാളിയും

ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു ഭക്ഷണ പദാര്‍ഥമാണ് ഹുബ്‌സ് (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികള്‍ക്കിടയില്‍ കുബ്ബൂസ് എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളില്‍ ചറിയ ചില വ്യത്യാസങ്ങള്‍ വരുത്തിയും ഹു‌ബ്‌സ് നിര്‍മ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളില്‍ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് [അവലംബം ആവശ്യമാണ്]വ്യാപകമായി വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. ഗള്‍‍ഫ് മേഖലയിലെ ഒരു പ്രധാന ആഹാര പദാര്‍ഥമാണ് ഹുബ്‌സ്. ഗള്‍ഫ് യുദ്ധ കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്‌സായിരുന്നു. [1]

ഹുബ്‌സ് പലതരം ഉണ്ട്. അവയില്‍ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതില്‍ കണ്ടുവരുന്നു. മിസ്റി, ഇറാനി, പാക്കിസ്ഥാനി ഫലസ്തീനി എന്നിവ ഇതില്‍ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകള്‍ ചേരുവകകളിലും വലിപ്പത്തിലും നിര്‍മാണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു.കുവെറ്റിലെ ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി ആണു കുവൈത്തില്‍ ഹുബ്‌സ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകള്‍ ഉള്ള ഒരു കൂടിന് 50 ഫില്‍സ് ആണ് ഇപ്പൊഴത്തെ (2008/May ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെ സാധാരണക്കാരുടെ ഭക്ഷണചിലവ് കുറക്കുന്നതില്‍‌ വലിയ പങ്ക് വഹിക്കുന്നു.

തമീസ്‌

തമീസ് ചുട്ടെടുക്കുന്നു

ഗോതമ്പില്‍ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേര്‍ത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകള്‍) കുബ്ബൂസ് വലിയതും മണ്ണടുപ്പില്‍ (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാക്കിസ്ഥാനി, അഫ്ഗാനികളാണ്‌ ഇതിന്റെ മുഖ്യ ഉപഭോക്താക്കള്‍. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫില്‍സാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2008/May ലെ) വില. സൗദിയില്‍‌ ഒരു റിയാലിനു ലഭിക്കുന്നു.

കണ്ണികള്‍

ചിത്രശാല

അവലംബം

[1]

  1. 1.0 1.1 മരണനിഴലിന്‍ താഴ്വരയിലൂടെ - കുവൈറ്റ് യുദ്ധസ്മരണകള്‍, പുസ്തക രചന - രാജു വര്‍ഗീസ് വെണ്മണീ,CSS തിരുവല്ല പ്രസദ്ധീകരണം

വര്‍ഗ്ഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഹുബ്‌സ്&oldid=501851" എന്ന താളിൽനിന്ന് ശേഖരിച്ചത്