"ചൂണ്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
++
→‎പ്രത്യേകതകൾ: പൂങ്കുല മാറ്റം
വരി 19: വരി 19:
==പ്രത്യേകതകൾ==
==പ്രത്യേകതകൾ==
[[ചിത്രം:ചൂണ്ടപ്പനയില.jpg|left|thumb|ചൂണ്ടപ്പനയുടെ ഇല]]
[[ചിത്രം:ചൂണ്ടപ്പനയില.jpg|left|thumb|ചൂണ്ടപ്പനയുടെ ഇല]]
ഇതിന്റെ ഇലകളും [[തെങ്ങ്|തെങ്ങോലകളെപ്പോലെ]] ഒരു തണ്ടില്‍ നിന്ന് രണ്ടു വശത്തേക്കും വിന്യസിക്കപ്പെടുന്നു. ഇവയെ പട്ടകള്‍ എന്നു പറയും. പട്ടകളുടെ കടയില്‍ തടിയോടു ചേര്‍ന്നാണ്‌ പനങ്കുലകള്‍ രൂപംകൊള്ളുന്നത്. കായ്‌‌കള്‍ ഒരൊറ്റ കുലയില്‍ നിന്നു തൂങ്ങിക്കിടക്കുന്ന അനേകം നാരുകളിലായി വിന്യസിക്കപ്പെട്ടിരിക്കും. വിടര്‍ന്നു കഴിഞ്ഞ പനങ്കുലകള്‍ കാണാന്‍ നല്ല ഭംഗിയാണ്‌. പനങ്കുലപോലെ മുടിയുള്ളവള്‍ എന്ന് കവികള്‍ സുന്ദരിമാരെ വര്‍ണ്ണിക്കാറുണ്ട്. പ്രായമെത്തിക്കഴിഞ്ഞാല്‍ പനയുടെ നിറുകയില്‍ നിന്നു തന്നെ ഒരു കുല വരികയും അതുകൂടി മൂത്തുപഴുത്തു തീരുന്നതോടെ മരത്തിന്റെ ആയുസ്സവസാനിക്കുകയും ചെയ്യുന്നു. 30 മീറ്റർ വരെ ഉയരം വെയ്ക്കുകയും<ref name="hindu_artcl" />, സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈ മരം [[നിത്യഹരിത വനം|നിത്യഹരിത വനപ്രദേശങ്ങളിൽ]] സാധാരണ കാണാവുന്നതാണ്.
ഇതിന്റെ ഇലകളും [[തെങ്ങ്|തെങ്ങോലകളെപ്പോലെ]] ഒരു തണ്ടില്‍ നിന്ന് രണ്ടു വശത്തേക്കും വിന്യസിക്കപ്പെടുന്നു. ഇവയെ പട്ടകള്‍ എന്നു പറയും. പട്ടകളുടെ കടയില്‍ തടിയോടു ചേര്‍ന്നാണ്‌ പനങ്കുലകള്‍ രൂപംകൊള്ളുന്നത്. കായ്‌‌കള്‍ ഒരൊറ്റ കുലയില്‍ നിന്നു തൂങ്ങിക്കിടക്കുന്ന അനേകം നാരുകളിലായി വിന്യസിക്കപ്പെട്ടിരിക്കും. വിടര്‍ന്നു കഴിഞ്ഞ പനങ്കുലകള്‍ കാണാന്‍ നല്ല ഭംഗിയാണ്‌. പനങ്കുലപോലെ മുടിയുള്ളവള്‍ എന്ന് കവികള്‍ സുന്ദരിമാരെ വര്‍ണ്ണിക്കാറുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയില്‍ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകള്‍ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളര്‍ച്ചയവസാനിക്കുന്നു<ref name="hindu_artcl" />. 30 മീറ്റർ വരെ ഉയരം വെയ്ക്കുകയും<ref name="hindu_artcl" />, സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈ മരം [[നിത്യഹരിത വനം|നിത്യഹരിത വനപ്രദേശങ്ങളിൽ]] സാധാരണ കാണാവുന്നതാണ്.
[[പ്രമാണം:Caryota urens 0004.jpg|left|thumb|ചൂണ്ടപ്പന]]
[[പ്രമാണം:Caryota urens 0004.jpg|left|thumb|ചൂണ്ടപ്പന]]
ഇതിന്റെ കായ്കള്‍ ഒരു പാട് ജന്തുക്കള്‍ക്കും [[പക്ഷി|പക്ഷികള്‍ക്കും]] ആഹാരമാണ്‌. പഴുത്ത് താഴെ വീഴുന്ന പഴങ്ങള്‍ തിന്നാന്‍ [[കുറുക്കൻ|കുറുക്കന്മാരും]] എത്താറുണ്ട്. ചൂണ്ടപ്പനയുടെ സ്വദേശം [[ഇന്ത്യ]] ആണ്<ref name="hindu_artcl">
ഇതിന്റെ കായ്കള്‍ ഒരു പാട് ജന്തുക്കള്‍ക്കും [[പക്ഷി|പക്ഷികള്‍ക്കും]] ആഹാരമാണ്‌. പഴുത്ത് താഴെ വീഴുന്ന പഴങ്ങള്‍ തിന്നാന്‍ [[കുറുക്കൻ|കുറുക്കന്മാരും]] എത്താറുണ്ട്. ചൂണ്ടപ്പനയുടെ സ്വദേശം [[ഇന്ത്യ]] ആണ്<ref name="hindu_artcl">

12:30, 8 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:നാനാര്‍ത്ഥം

ചൂണ്ടപ്പന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. urens
Binomial name
Caryota urens

പനവർഗ്ഗത്തിൽ പെടുന്ന ഒരു വൃക്ഷമാണ് ചൂണ്ടപ്പന (ശാസ്ത്രീയനാമം:Caryota urens). ഒറ്റത്തടിയായി വളരെ ഉയരത്തില്‍ വളരാറുള്ള ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും നാട്ടാനകളുടെ ഇഷ്ടഭോജ്യമാണ്‌. വടക്കന്‍ കേരളത്തില്‍ ഈ പനയ്ക്ക് ആനപ്പന, ഈറമ്പന എന്നിങ്ങനെ പറയുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്വതവേ കണ്ടുവരുന്നു.

പ്രത്യേകതകൾ

ചൂണ്ടപ്പനയുടെ ഇല

ഇതിന്റെ ഇലകളും തെങ്ങോലകളെപ്പോലെ ഒരു തണ്ടില്‍ നിന്ന് രണ്ടു വശത്തേക്കും വിന്യസിക്കപ്പെടുന്നു. ഇവയെ പട്ടകള്‍ എന്നു പറയും. പട്ടകളുടെ കടയില്‍ തടിയോടു ചേര്‍ന്നാണ്‌ പനങ്കുലകള്‍ രൂപംകൊള്ളുന്നത്. കായ്‌‌കള്‍ ഒരൊറ്റ കുലയില്‍ നിന്നു തൂങ്ങിക്കിടക്കുന്ന അനേകം നാരുകളിലായി വിന്യസിക്കപ്പെട്ടിരിക്കും. വിടര്‍ന്നു കഴിഞ്ഞ പനങ്കുലകള്‍ കാണാന്‍ നല്ല ഭംഗിയാണ്‌. പനങ്കുലപോലെ മുടിയുള്ളവള്‍ എന്ന് കവികള്‍ സുന്ദരിമാരെ വര്‍ണ്ണിക്കാറുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയില്‍ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകള്‍ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളര്‍ച്ചയവസാനിക്കുന്നു[1]. 30 മീറ്റർ വരെ ഉയരം വെയ്ക്കുകയും[1], സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈ മരം നിത്യഹരിത വനപ്രദേശങ്ങളിൽ സാധാരണ കാണാവുന്നതാണ്.

ചൂണ്ടപ്പന

ഇതിന്റെ കായ്കള്‍ ഒരു പാട് ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും ആഹാരമാണ്‌. പഴുത്ത് താഴെ വീഴുന്ന പഴങ്ങള്‍ തിന്നാന്‍ കുറുക്കന്മാരും എത്താറുണ്ട്. ചൂണ്ടപ്പനയുടെ സ്വദേശം ഇന്ത്യ ആണ്[1]. സാധാരണ ഇന്ത്യ, മ്യാന്മാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മറ്റുപനകളെ അപേക്ഷിച്ച് ഇന്ത്യയിൽ പരക്കെ കാണാവുന്ന പെടുന്ന പനയാണിത്[2].

ഉപയോഗങ്ങൾ

ചെറിയൊരു ചൂണ്ടപ്പന

പ്രായം ചെന്ന മരത്തിന്റെ തടികളുടെ പുറം പാളിക്ക് നല്ല ബലമുണ്ടാകും. പല ആവശ്യങ്ങള്‍ക്കും ഈ തടി ഉപയോഗിക്കാറുണ്ട്. ഉഴവിനുപയോഗിച്ചിരുന്ന കരിയുടെ നീണ്ട കരിക്കോല്‍ ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടു മാത്രമാണ് (കരിക്കോല്‍ കരിയുടെ സ്ഥിരഭാഗമാണ്‌. അതിന്റെ മുന്നറ്റമാണ്‌ ഉഴവുമൃഗങ്ങളുടെ കഴുത്തില്‍ വെക്കുന്ന നുകത്തിന്മേല്‍ അപ്പപ്പോള്‍ അഴിച്ചെടുക്കാവുന്ന മട്ടില്‍ കെട്ടിയുറപ്പിക്കുന്നത്). തൂമ്പ, കോടാലി മുതലായവയുടെ കൈ (കൈപ്പിടി) ഉണ്ടാക്കാനും ചൂണ്ടപ്പനയുടെ തടി ഉപയോഗിക്കാറുണ്ട്. ചൂണ്ടപ്പനത്തടിയുടെ ഉള്ളിലെ ചോറ് ആഹാരപദാര്‍ഥമായി ഉപയോഗിച്ചിരുന്നു. പുറം പാളി മാറ്റിക്കഴിഞ്ഞ് അകത്തെ ഭാഗം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് ഇടിച്ചു പിഴിഞ്ഞ് ചാറെടുക്കുന്നു. ഇതു് പാത്രങ്ങളില്‍ ഏറെനേരം അനക്കാതെ വച്ച് അതിലെ ഖരഭാഗം അടിയില്‍ ഊറിച്ചെടുക്കുന്നു. ഇതുണക്കിക്കിട്ടുന്ന പൊടി പല രീതിയിലും പാകം ചെയ്ത് ഭക്ഷിച്ചിരുന്നു. ചൂണ്ടപ്പനയുടെ പൂങ്കുലയിൽ നിന്നും കള്ള് ചെത്തിയെടുക്കാറുണ്ട്. വിദഗ്ദ്ധ തൊഴിലാളികൾ പനങ്കുല ചെത്തി, അതിൽ നിന്നൂറിവരുന്ന കറ ശേഖരിച്ച് പുളിപ്പിച്ചാണ് (Fermentation) കള്ളുണ്ടാക്കുന്നത്. ഈ കറയിൽ സാധാരണയിലും വളരെ കൂടുതൽ പഞ്ചസാരയുണ്ട്, ഇത് മുതലാക്കി ശർക്കരയും ഉണ്ടാക്കാറുണ്ട്. ചൂണ്ടപ്പനയെ ഇന്ത്യയിലും, ശ്രീലങ്കയിലും സാധാരണ ഇതിനായി ഉപയോഗിക്കാറുണ്ട്[2][3]. അലങ്കാര സസ്യമായും ചൂണ്ടപ്പന ഉപയോഗിക്കാറുണ്ട്[4].

അവലംബം

  1. 1.0 1.1 1.2 G.S. UNNIKRISHNAN (23-05-2009). "Majestic tree" (in ഇംഗ്ലീഷ്). The Hindu. Retrieved 05-10-2009. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. 2.0 2.1 A. R. Kulkarni, R. M. Mulani. "Indigenous palms of India" (പി.ഡി.എഫ്.) (in ഇംഗ്ലീഷ്). Indian Academy of Science. Retrieved 05-10-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  3. "Sweet science: Sri Lanka's rural treacle industry" (in ഇംഗ്ലീഷ്). scidev.net. 07-ജുൺ-2006. Retrieved 05-10-2009. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  4. "Caryota urens" (in ഇംഗ്ലീഷ്). Floridata. Retrieved 05-10-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)


വര്‍ഗ്ഗം:വൃക്ഷങ്ങള്‍

"https://ml.wikipedia.org/w/index.php?title=ചൂണ്ടപ്പന&oldid=488884" എന്ന താളിൽനിന്ന് ശേഖരിച്ചത്