"രാഹുൽ ദേവ് ബർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: en:R.D. Burman
വരി 36: വരി 36:
{{bio-stub}}
{{bio-stub}}


[[Category:ബോളിവുഡ് സംഗീതസംവിധായകര്‍]]
[[en:Rahul Dev Burman]]

[[en:R.D. Burman]]
[[fr:Rahul Dev Burman]]
[[fr:Rahul Dev Burman]]
[[hi:राहुल देव बर्मन]]
[[hi:राहुल देव बर्मन]]
[[id:Rahul Dev Burman]]
[[id:Rahul Dev Burman]]
[[pl:Rahul Dev Burman]]
[[pl:Rahul Dev Burman]]

[[Category:ബോളിവുഡ് സംഗീതസംവിധായകര്‍]]

13:02, 4 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Rahul Dev Burman
സജീവ കാലം1957–1994

ബോളിവുഡിലെ പ്രശസ്തനായ ഒരു സംഗീത സം‌വിധായകനായിരുന്നു ആര്‍.ഡി. ബര്‍മ്മന്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദേവ് ബര്‍മ്മന്‍.(ജൂണ്‍ 27, 1939-ജനുവരി 4, 1994). പഞ്ചംദ എന്നും പഞ്ചം എന്നും ചുരുക്കനാമത്തില്‍ വിളിക്കപെട്ടിരുന്ന ബര്‍മ്മന്‍ ,ഗായകനും ബോളിവുഡിലെ തന്നെ സംഗീത രചിയിതാവുമായ സച്ചിന്‍ ദേവ് ബര്‍മ്മന്റെയും (എസ്.ഡി. ബര്‍മ്മന്‍) മീരയുടേയും ഏക മകനാണ്‌. പ്രശസ്ത ഗായികയായ ആശാബോസ്ലെയാണ്‌ ബര്‍മ്മന്റെ ഭാര്യ. ഹിന്ദി ചലച്ചിത്രത്തില്‍ "ഫില്മിയ" സംഗീതത്തിന്‌ അദ്ദേഹമാണ്‌ തുടക്കമിട്ടത്. ബര്‍മ്മന്റെ സാങ്കേതികതയും ശൈലികളും ഇന്നത്തെ ഹിന്ദി സംഗീതജ്ഞര്‍ പോലും പിന്തുടരുന്നു. ബര്‍മ്മന്‍ സംഗീത സം‌വിധാനം നിര്‍‌വ്വഹിച്ച പതിനെട്ടോളം സിനിമയില്‍ പാടിയതും അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അതുല്യ ഗാനാലാപന ശൈലി പ്രസിദ്ധമാണ്‌. "ബൂത് ബംഗ്ല" (1965),"പ്യാര്കെ‍ മോസം" (1967) എന്നീ ചലച്ചിത്രങ്ങളിലും ബര്‍മ്മന്‍ അഭിനയിച്ചു.

ജീവിതരേഖ

കല്‍കട്ടയിലാണ്‌ ബര്‍മ്മന്റെ ജനനം. പഞ്ചം എന്ന് അദ്ദേഹത്തിന്‌ പേരുവരാന്‍ കാരണം ചെറുപ്പത്തില്‍ ബര്‍മ്മന്‍ കരയുമ്പോള്‍ സംഗീതത്തിലെ അഞ്ചാം നോട്ട് ആയ "പാ" എന്ന ശബ്ദമാണുണ്ടാവുക എന്നതാണത്രെ. മരൊരു അഭിപ്രായം ,പ്രഗത്ഭ ബോളിവുഡ് നടന്‍ അശോക് കുമാര്‍ കുഞ്ഞായ ബര്‍മ്മനെ കണ്ടപ്പോള്‍ "പാ" എന്ന ശബ്ദത്തില്‍ കരഞ്ഞതിനാല്‍ അദ്ദേഹം പഞ്ചം എന്ന് ബര്‍മ്മനെ വിളിച്ചു എന്നാണ്‌. കല്‍കട്ടയില്‍നിന്ന് പിന്നീട് ബോംബെയില്‍ വന്ന് ഉസതാദ് അലി അക്ബര്‍ഖാന്റെ കീഴില്‍ സരോദ് പഠിച്ചു. കൊല്‍കത്തയിലെ ബല്ലിഗഞ്ച് സര്‍ക്കാര്‍ സ്കൂളിലാണ്‌ ബര്‍മ്മന്‍ പഠിച്ചത്.

ബര്‍മ്മന്‌ ഒമ്പത് വയസ്സുള്ളപ്പോഴാണ്‌ ആദ്യത്തെ ഗാനം രചിക്കുന്നത്. "ആയെ മേരി തൊ ഫി ഫലത് കെ ആ" എന്ന ആ ഗാനം ഫന്ദൂഷ് എന്ന ചലച്ചിത്രത്തില്‍ ബര്‍മ്മന്റെ അച്ചന്‍ എസ്.ഡി. ബര്‍മ്മന്‍ ഉപയോഗിച്ചു."സാര്‍ ജൊ തെരാ ചകരായോ" എന്ന ഗാനത്തിന്‌ ഈണമിട്ടതും ആര്‍.ഡി. ബര്‍മ്മന്‍ ആയിരുന്നു. ഈ ഗാനം ഗുരു ദത്തിന്റെ പ്യാസ് എന്ന് ചിത്രത്തിലേക്ക് ബര്‍മ്മന്റെ അച്ഛന്‍ എടുക്കുകയുണ്ടായി.2004 ല്‍ പ്യാസിലെ ഗാനങ്ങള്‍ "ബെസ്റ്റ് മ്യൂസിക് ഇന്‍ ഫിലിം" ആയി "സൈറ്റ് & സൗണ്ട്" എന്ന ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാഗസിന്‍ തിരഞ്ഞെടുക്കുകയുണ്ടായി. ഇറങ്ങിയ 331 ചിത്രങ്ങളില്‍ 292 എണ്ണം ഹിന്ദിയിലും 31 എണ്ണം ബംഗ്ലയിലും,3 എണ്ണം തെലുങ്കിലും,തമിഴിലും ഒറിയയിലും രണ്ട് വീതവും മറാത്തിയില്‍ ഒരെണ്ണവുമായിരുന്നു. ബംഗ്ലയിലെ നിരവധി ചലച്ചിത്രേതര ഗാനങ്ങള്‍ക്കും ബര്‍മ്മന്‍ സംഗീതം പകര്‍ന്നു. അച്ഛന്‍ എസ്.ഡി. ബര്‍മ്മന്റെ സഹായി ആയിട്ടാണ്‌ ആര്‍.ഡി. ബര്‍മ്മന്‍ തന്റെ സംഗീത ജീവിതമാരംഭിക്കുന്നത്. എസ്.ഡി. ബര്മ്മതന്റെ "ചല്തി് കാ നാം ഖാദി"(1958), കാഗസ് ക ഫൂല്‍(1959) എന്നീ ചിത്രങ്ങളില്‍ മകന്‍ ആര്‍.ഡി. ബര്‍മ്മന്‍ സഹായി ആയി. ഒരു സംഗീത രചിയിതാവെന്ന നിലയിലുള്ള ആര്‍.ഡി. ബര്‍മ്മന്റെ ആദ്യത്തെ രചന ഗുരു ദത്തിന്റെ "രാസ്" (1959) എന്ന ചിത്രത്തിലാണ്‌. പക്ഷേ ഈ ചിത്രം വെളിച്ചം കണ്ടില്ല.


പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=രാഹുൽ_ദേവ്_ബർമ്മൻ&oldid=481509" എന്ന താളിൽനിന്ന് ശേഖരിച്ചത്