"വീസൽ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1: വരി 1:
{{prettyurl|Weasel program}}
{{prettyurl|Weasel program}}
[[റിച്ചാർഡ് ഡോക്കിൻസ്]] 1986 ൽ എഴുതിയ [[ദി ബ്ലൈൻഡ് വാച്ച്മേക്കർ]] എന്ന പുസ്തകത്തിൽ അവതരിപ്പിച്ച ഒരു [[ചിന്താപരീക്ഷണം|ചിന്താപരീക്ഷണമാണ്]] '''വീസൽ പ്രൊഗ്രാം''' (pron.: /ˈwiːzəl/)'. [[ജീവപരിണാമം|പരിണാമ]] പ്രക്രിയയയുടെ തത്ത്വങ്ങൾ വെറും യാദൃച്ഛികതയിൽ നിന്ന് വ്യത്യസ്തമാണെന്ന് തെളിയിക്കുകയാണ് ഈ [[ചിന്താപരീക്ഷണം|ചിന്താപരീക്ഷണത്തിന്റെ]] ഉദ്ദേശം. [[ദി ബ്ലൈൻഡ് വാച്ച്മേക്കർ]] എന്ന പുസ്തകത്തിൽ അദ്ദേഹം ഇപ്രകാരമെഴുതി

{{quote|പണ്ടാരോ പറഞ്ഞിട്ടുണ്ട് "ആവശ്യത്തിന് സമയം കൊടുത്താൽ ഒരു [[റ്റൈപ് രൈറ്റർ|റ്റൈപ് രൈറ്ററിൽ]] (typewriter) വിരലമർത്തി കളിച്ചു കൊണ്ടിരിക്കുന്ന കുരങ്ങന് ഒടുവിൽ ഷേക്സ്പിയറിന്റെ മുഴുവൻ കൃതികളും ഉല്പാദിപ്പിക്കാൻ കഴിയും" എന്ന്. ഇവിടെ "ആവശ്യത്തിന് സമയം കൊടുത്താൽ" എന്നത് ഈ ചിന്തയുടെ പ്രധാന ഘടകമാണ്. ഷേക്സ്പിയറിന്റെ മുഴുവൻ കൃതികളെക്കാളും കുരങ്ങന്റെ ജോലി കുറച്ചു കൂടി എളുപ്പമാക്കാം. ഉല്പാദിപ്പിക്കേണ്ടത് ''METHINKS IT IS LIKE A WEASEL'' എന്ന വാക്യമാക്കാം. കുറച്ചു കൂടി കാര്യങ്ങൾ എളുപ്പമാക്കാൻ A മുതൽ Z വരെ അപ്പർകേസ് ലറ്റേഴ്സും ഒരു സ്പേസ് ബാറും മാത്രമേ [[റ്റൈപ് രൈറ്റർ|റ്റൈപ് രൈറ്ററിൽ]] ഉണ്ടാകാൻ പാടുള്ളൂ. ഈ വാക്യം എഴുതാൻ കുരങ്ങന് എത്ര നേരം വേണം? }}
{{quote|പണ്ടാരോ പറഞ്ഞിട്ടുണ്ട് "ആവശ്യത്തിന് സമയം കൊടുത്താൽ ഒരു [[റ്റൈപ് രൈറ്റർ|റ്റൈപ് റൈറ്ററിന്റെ]] ബട്ടണുകൾ അമർത്തി കളിച്ചു കൊണ്ടിരിക്കുന്ന കുരങ്ങന് ഒടുവിൽ ഷേക്സ്പിയറിന്റെ മുഴുവൻ കൃതികളും ഉല്പാദിപ്പിക്കാൻ കഴിയും" എന്ന്. ഇവിടെ "ആവശ്യത്തിന് സമയം കൊടുത്താൽ" എന്നത് ഈ ചിന്തയുടെ പ്രധാന ഘടകമാണ്. ഷേക്സ്പിയറിന്റെ മുഴുവൻ കൃതികളെക്കാളും കുരങ്ങന്റെ ജോലി കുറച്ചു കൂടി എളുപ്പമാക്കാം. ഉല്പാദിപ്പിക്കേണ്ടത് ''METHINKS IT IS LIKE A WEASEL'' എന്ന വാക്യമാക്കാം. കുറച്ചു കൂടി കാര്യങ്ങൾ എളുപ്പമാക്കാൻ A മുതൽ Z വരെ അപ്പർകേസ് ലറ്റേഴ്സും ഒരു സ്പേസ് ബാറും മാത്രമേ [[റ്റൈപ് രൈറ്റർ|റ്റൈപ് രൈറ്ററിൽ]] ഉണ്ടാകാൻ പാടുള്ളൂ. ഈ വാക്യം എഴുതാൻ കുരങ്ങന് എത്ര നേരം വേണം? }}
ഇത് വെറും യാദൃച്ഛികതയെ അവലംബിച്ചാണെങ്കിൽ ചിലപ്പോൾ പ്രപഞ്ചത്തിന്റെ പ്രായത്തിനെക്കാളും അനേകമിരട്ടി വർഷങ്ങൾ വേണ്ടിവരുന്നു. തുടർന്ന് [[റിച്ചാർഡ് ഡോക്കിൻസ്|ഡോക്കിൻസ്]] സഞ്ചിത തിരഞ്ഞെടുപ്പിനുള്ള (cumulative selection) ഒരു മാതൃകയെപ്പറ്റി സംസാരിക്കുന്നു.

{{quote|ഈ കുരങ്ങന്റെ സ്ഥാനത്ത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണെന്ന് കരുതുക. ഈ കമ്പ്യൂട്ടർ കുരങ്ങന്റെ പ്രവൃത്തിയിൽ ഒരു പ്രധാന മാറ്റം വരുത്തുന്നു. കുരങ്ങൻ ഏതെങ്കിലും 28 അക്ഷരങ്ങളുള്ള ഒരു വാക്യമെടുക്കുന്നു. എന്നിട്ട് ഇതിനെ ഒരു ചെറിയ ശതമാനം മാറ്റം വരാനുള്ള സാധ്യതയോടെ ആവർത്തിച്ചാവർത്തിച്ച് കോപ്പി ചെയ്യുന്നു. കോപ്പി ചെയ്തതിന് ശേഷം പ്രൊഗ്രാം കോപ്പി ചെയ്ത വാക്യത്തിനെ പരിശോധിക്കുന്നു. ''METHINKS IT IS LIKE A WEASEL'' എന്ന വാക്യത്തോട് ഏറ്റവും സാമ്യമുള്ള വാക്യമെടുത്തു പ്രക്രിയ വീണ്ടും തുടരുന്നു. }}

18:37, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

റിച്ചാർഡ് ഡോക്കിൻസ് 1986 ൽ എഴുതിയ ദി ബ്ലൈൻഡ് വാച്ച്മേക്കർ എന്ന പുസ്തകത്തിൽ അവതരിപ്പിച്ച ഒരു ചിന്താപരീക്ഷണമാണ് വീസൽ പ്രൊഗ്രാം (pron.: /ˈwiːzəl/)'. പരിണാമ പ്രക്രിയയയുടെ തത്ത്വങ്ങൾ വെറും യാദൃച്ഛികതയിൽ നിന്ന് വ്യത്യസ്തമാണെന്ന് തെളിയിക്കുകയാണ് ഈ ചിന്താപരീക്ഷണത്തിന്റെ ഉദ്ദേശം. ദി ബ്ലൈൻഡ് വാച്ച്മേക്കർ എന്ന പുസ്തകത്തിൽ അദ്ദേഹം ഇപ്രകാരമെഴുതി

പണ്ടാരോ പറഞ്ഞിട്ടുണ്ട് "ആവശ്യത്തിന് സമയം കൊടുത്താൽ ഒരു റ്റൈപ് റൈറ്ററിന്റെ ബട്ടണുകൾ അമർത്തി കളിച്ചു കൊണ്ടിരിക്കുന്ന കുരങ്ങന് ഒടുവിൽ ഷേക്സ്പിയറിന്റെ മുഴുവൻ കൃതികളും ഉല്പാദിപ്പിക്കാൻ കഴിയും" എന്ന്. ഇവിടെ "ആവശ്യത്തിന് സമയം കൊടുത്താൽ" എന്നത് ഈ ചിന്തയുടെ പ്രധാന ഘടകമാണ്. ഷേക്സ്പിയറിന്റെ മുഴുവൻ കൃതികളെക്കാളും കുരങ്ങന്റെ ജോലി കുറച്ചു കൂടി എളുപ്പമാക്കാം. ഉല്പാദിപ്പിക്കേണ്ടത് METHINKS IT IS LIKE A WEASEL എന്ന വാക്യമാക്കാം. കുറച്ചു കൂടി കാര്യങ്ങൾ എളുപ്പമാക്കാൻ A മുതൽ Z വരെ അപ്പർകേസ് ലറ്റേഴ്സും ഒരു സ്പേസ് ബാറും മാത്രമേ റ്റൈപ് രൈറ്ററിൽ ഉണ്ടാകാൻ പാടുള്ളൂ. ഈ വാക്യം എഴുതാൻ കുരങ്ങന് എത്ര നേരം വേണം?

ഇത് വെറും യാദൃച്ഛികതയെ അവലംബിച്ചാണെങ്കിൽ ചിലപ്പോൾ പ്രപഞ്ചത്തിന്റെ പ്രായത്തിനെക്കാളും അനേകമിരട്ടി വർഷങ്ങൾ വേണ്ടിവരുന്നു. തുടർന്ന് ഡോക്കിൻസ് സഞ്ചിത തിരഞ്ഞെടുപ്പിനുള്ള (cumulative selection) ഒരു മാതൃകയെപ്പറ്റി സംസാരിക്കുന്നു.

ഈ കുരങ്ങന്റെ സ്ഥാനത്ത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണെന്ന് കരുതുക. ഈ കമ്പ്യൂട്ടർ കുരങ്ങന്റെ പ്രവൃത്തിയിൽ ഒരു പ്രധാന മാറ്റം വരുത്തുന്നു. കുരങ്ങൻ ഏതെങ്കിലും 28 അക്ഷരങ്ങളുള്ള ഒരു വാക്യമെടുക്കുന്നു. എന്നിട്ട് ഇതിനെ ഒരു ചെറിയ ശതമാനം മാറ്റം വരാനുള്ള സാധ്യതയോടെ ആവർത്തിച്ചാവർത്തിച്ച് കോപ്പി ചെയ്യുന്നു. കോപ്പി ചെയ്തതിന് ശേഷം പ്രൊഗ്രാം കോപ്പി ചെയ്ത വാക്യത്തിനെ പരിശോധിക്കുന്നു. METHINKS IT IS LIKE A WEASEL എന്ന വാക്യത്തോട് ഏറ്റവും സാമ്യമുള്ള വാക്യമെടുത്തു പ്രക്രിയ വീണ്ടും തുടരുന്നു.

അൽഗൊരിതം

ഡോക്കിൻസ് ഇതുണ്ടാക്കാനുള്ള കോഡ് ഗ്രന്ഥത്തിൽ നൽകിയിട്ടില്ലെങ്കിലും, അദ്ദേഹമെഴുതിയ വിശദീകരണത്തിൽ നിന്ന്, ഈ പ്രോഗ്രാം ഉണ്ടാക്കാനുള്ള ആൽഗൊരിതം ഇപ്രകാരമെഴുതാം.

  1. 28 അക്ഷരം നീളമുള്ള ഒരു അക്ഷരശൃംഖല എടുക്കുക ഉദാ : " AABCDEFGHIJKLMNOPQRSTUVWXYZZ"
  2. ഈ അക്ഷരശൃംഖലയുടെ ഒരോ അക്ഷരത്തിനും പകരം ഒരു റാൻഡം അക്ഷരം വരാൻ 5% സാധ്യതയുള്ള നൂറ് കോപ്പി ഉണ്ടാക്കുക.
  3. ഒരോ അക്ഷരശൃംഖലയും "METHINKS IT IS LIKE A WEASEL" എന്ന വാക്യവുമായി താരതമ്യം ചെയ്യുക. ശരിയായ സ്ഥാനത്ത് വരുന്ന ഓരോ അക്ഷരത്തിനും ഒരു മാർക്ക് സ്കോർ നൽകുക.
  4. നൂറ് ശതമാനം സ്കോർ കിട്ടുമ്പോൾ (അതായത് വാക്യം "METHINKS IT IS LIKE A WEASEL" എന്നാവുമ്പോൾ) നിർത്തുക
  5. നൂറ് ശതമാനം സ്കോർ കിട്ടിയില്ലെങ്കിൽ ഏറ്റവും കൂടുതൽ സ്കോർ കിട്ടിയ വാക്യം എടുത്തു പ്രക്രിയ വീണ്ടും ആവർത്തിക്കുക.

ഇവിടെ റാൻഡം അക്ഷരം വരാനുള്ള സാധ്യതയുടെ ശതമാനം വളരെ പ്രധാനമാണ്. മാറാനുള്ള സാധ്യതയുടെ ശതമാനം കൂടുതലാണെങ്കിൽ സാമ്യമൊത്തു വരുന്ന വാക്യങ്ങൾ വീണ്ടും നശിക്കാനുള്ള (degenerate) സാധ്യതയുണ്ട്.

സഞ്ചിത തിരഞ്ഞെടുപ്പ് ജീവശാസ്ത്രത്തിൽ

സഞ്ചിത തിരഞ്ഞെടുപ്പും കേവല യാദൃച്ഛികതയും തമ്മിലുള്ള പ്രധാന വ്യത്യാസം യാദൃച്ഛികതയിൽ മാറ്റങ്ങൾക്ക് ഒരു പ്രത്യേക ലക്ഷ്യമില്ല എന്നതാണ്. സഞ്ചിത തിരഞ്ഞെടുപ്പിൽ ലക്ഷ്യത്തിനോട് കൂടുതൽ സാമ്യമുള്ള മാറ്റങ്ങൾ നിലനിൽക്കുകയും മറ്റുള്ളവ ജീവിയുടെ മരണത്തോടെ നശിച്ചുപോവുകയും ചെയ്യും. കൃത്രിമമായ സഞ്ചിത തിരഞ്ഞെടുപ്പിൽ ആ പ്രക്രിയയെ നിയന്ത്രിക്കുന്ന വ്യക്തിയാണ് ഏതൊക്കെ മാറ്റങ്ങൾ അഭികാമ്യമാണെന്ന് തീരുമാനിക്കുന്നത്. ജീവജാലങ്ങളുടെ പരിണാമത്തിൽ survival of the fittest എന്ന മാനദണ്ഡമാണ് ഏതൊക്കെ മാറ്റങ്ങളാണ് അഭികാമ്യം എന്ന് തീരുമാനിക്കുന്നത്.

ഇതും കാണുക

അവലംബം

  • Dawkins, R. (1986) The Blind Watchmaker Oxford University Press.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വീസൽ_പ്രോഗ്രാം&oldid=2584507" എന്ന താളിൽനിന്ന് ശേഖരിച്ചത്